8:24 AM IST
സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവപ്പ്: 3 പേര്‍ കസ്റ്റഡിയിൽ
സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം. വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ പ്രതികൾ സംഭവത്തിന് പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോൾ അറിയുന്നത്.
8:23 AM IST
പ്രണയത്തിന്റെ പേരിൽ കൊലപാതകം
പട്ടാമ്പിയിൽ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങൾക്കു മുൻപേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. വിവാഹത്തിൽ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിശ്രുത വരനെ വിഷു ദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറേ നേരെ കാത്തിരുന്നിട്ടും പ്രിവിയയെ കാണാത്തതിനാൽ വരനായ യുവാവ് പ്രിവിയ വരാൻ സാധ്യതയുടെ വഴിയിൽ യാത്ര ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തിൽ പോകുന്നത് കണ്ടതായി യുവാവും മൊഴി നൽകിയിട്ടുണ്ട്. സന്തോഷിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പ്രിവിയ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും
8:23 AM IST
കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ 300 ൽ താഴെ
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നൂറിൽ താഴെ. കഴിഞ്ഞ തവണത്തെക്കാൾ 120 സ്ഥാനാർത്ഥികളുടെ കുറവുണ്ട്. ഇന്ത്യ സഖ്യം വിജയിക്കുന്നതിനാണ് മുൻഗണനയെന്ന് നേതാക്കൾ വ്യക്തമാക്കി.
8:22 AM IST
ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു
പത്തനംതിട്ട അട്ടത്തോട്ടിൽ ഭർത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊന്നു. രത്‌നാകരൻ (58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പോലീസിന്റെ കസ്റ്റഡിയിലാണ്. വീട്ടുവഴക്കിന് ഒടുവിൽ കമ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. പടിഞ്ഞാറെ ആദിവാസി കോളനിയിൽ രാത്രി 11 ഓടെയാണ് സംഭവം
8:20 AM IST
രണ്ട് മരണം
ഇടുക്കി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണി (22)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
8:24 AM IST:
സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം. വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ പ്രതികൾ സംഭവത്തിന് പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോൾ അറിയുന്നത്.
8:23 AM IST:
പട്ടാമ്പിയിൽ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങൾക്കു മുൻപേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. വിവാഹത്തിൽ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിശ്രുത വരനെ വിഷു ദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറേ നേരെ കാത്തിരുന്നിട്ടും പ്രിവിയയെ കാണാത്തതിനാൽ വരനായ യുവാവ് പ്രിവിയ വരാൻ സാധ്യതയുടെ വഴിയിൽ യാത്ര ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തിൽ പോകുന്നത് കണ്ടതായി യുവാവും മൊഴി നൽകിയിട്ടുണ്ട്. സന്തോഷിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പ്രിവിയ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും
8:23 AM IST:
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നൂറിൽ താഴെ. കഴിഞ്ഞ തവണത്തെക്കാൾ 120 സ്ഥാനാർത്ഥികളുടെ കുറവുണ്ട്. ഇന്ത്യ സഖ്യം വിജയിക്കുന്നതിനാണ് മുൻഗണനയെന്ന് നേതാക്കൾ വ്യക്തമാക്കി.
8:22 AM IST:
പത്തനംതിട്ട അട്ടത്തോട്ടിൽ ഭർത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊന്നു. രത്‌നാകരൻ (58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പോലീസിന്റെ കസ്റ്റഡിയിലാണ്. വീട്ടുവഴക്കിന് ഒടുവിൽ കമ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. പടിഞ്ഞാറെ ആദിവാസി കോളനിയിൽ രാത്രി 11 ഓടെയാണ് സംഭവം
8:20 AM IST: