Malayalam News Live : മങ്കിപോക്സ് : മെഡിക്കൽ സംഘം കേരളത്തിൽ

Malayalam News Live Updates 16 July 2022

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

9:26 PM IST

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലം ലഭിക്കും. പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. അതെ സമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടില്ല. 

9:17 PM IST

സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 2,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം  24  മരണവും സ്ഥിരീകരിച്ചു. Read More

9:16 PM IST

തൃശ്ശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി

തൃശ്ശൂർ ചാവക്കാട് തീരമേഖലയിൽ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ മൂന്നരയോടെ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി മരങ്ങള്‍ കടപുഴകി വീണു. 

9:16 PM IST

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയർന്നു. തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ സ്പിൽ വേ ഷട്ടറുകൾ തുറക്കും. 

5:54 PM IST

തലശ്ശേരി പൊലീസിന് നേരെയുള്ള സദാചാര ആക്രമണം അടിസ്ഥാനമില്ലാത്ത ആരോപണം എന്ന് കമ്മീഷണർ

തലശ്ശേരിയിൽ രാത്രി കടൽപ്പാലം കാണാനെത്തിയ ദമ്പതിമാർക്ക് എതിരായ സദാചാര ആക്രമണത്തിൽ  പൊലീസിന് ക്ലിൻ ചിറ്റ്. തലശ്ശേരി പൊലീസിന് നേരെയുള്ള സദാചാര ആക്രമണം അടിസ്ഥാനമില്ലാത്ത ആരോപണം എന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. പ്രത്യുഷിന് പരിക്കേറ്റത് കസ്റ്റഡിയിൽ എടുക്കുമ്പോഴുള്ള സമയത്തെ പിടി വലിയിലാണ്. പ്രത്യുഷിനെ പൊലീസ് മർദിച്ചിട്ടില്ലെന്നും കമ്മീഷണർ.

5:54 PM IST

അലർട്ട് പുതുക്കി

സംസ്ഥാനത്ത് മഴ അലര്‍ട്ട് പുതുക്കി. ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  Read More 

3:56 PM IST

അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം

അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.  ഇന്ന് (ജൂലൈ 16) വൈകീട്ട് ആറ് മുതല്‍ ജൂലൈ 19 ന് വൈകീട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. മെഡിക്കൽ സർവ്വീസ്, റേഷൻ വിതരണം എന്നിവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി. Read More

3:54 PM IST

കവളപ്പാറ ഉരുൾപൊട്ടൽ; പുനരധിവാസത്തിൽ സർക്കാരിനെ വിമർശിച്ച് കോടതി

വളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സർക്കാരിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമല്ല. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. Read More

3:53 PM IST

ബാലഭാസ്ക്കറിന്‍റെ മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 22 ന്

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. Read More

3:48 PM IST

സദാചാര ആക്രമണം; പൊലീസിന് വീഴ‍്‍ച പറ്റിയില്ലെന്ന് റിപ്പോർട്ട്

തലശ്ശേരിയിൽ സദാചാര പൊലീസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് തലശേരി എ സിയുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല. കടൽ പാലത്ത് വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. Read More

1:07 PM IST

'തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാൽ തീവ്രവാദിയാകില്ല' സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ല. 

1:06 PM IST

നടിയെ ആക്രമിച്ച കേസ്, ദൃശ്യങ്ങൾ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്ത്തെന്നും കോടതി വ്യക്തമാക്കി. 

12:35 PM IST

മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആർഎംപിക്ക്

മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആർഎംപിക്ക്. ഭരണ സമിതിയിലെ ഏക ആർ.എം.പി അംഗം ടി. രഞ്ജിത്താണ് പുതിയ പ്രസിഡണ്ട്. 
ലീഗിലെ പുലപ്പാടി ഉമ്മർ മാസ്റ്റർ ജൂൺ 30ന് പ്രസിഡണ്ട് സ്ഥാനം രാജി വച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു ഇത്. ഇതിനെത്തുടർന്നാണ് ഇന്ന് പ്രസിഡണ്ട് സ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. 

12:35 PM IST

കണ്ണൂരിൽ എംഡിഎംഎ പിടികൂടി

കണ്ണൂരിൽ  10.5 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡാണ് അറസ്റ്റിലായത്. ടൗൺ എസ് ഐ സി എച്ച് നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 

11:46 AM IST

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞില്ല; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പുതിയ കേസുകൾ

24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി

11:40 AM IST

ഭരണഘടന അധിക്ഷേപ കേസ്, മല്ലപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ മൊഴി രേഖപ്പെടുത്തുന്നു

മുൻമന്ത്രി സജി ചെറിയാന്റെ ഭരണഘടന അധിക്ഷേപം. വിവാദ പ്രസംഗം നടത്തിയ പരിപാടിയുടെ സംഘാടകരായ മല്ലപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. സിപിഎം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കമുള്ള ആളുകളാണ് മൊഴി നൽകുന്നത്. തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  മല്ലപ്പള്ളി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മൊഴി എടുക്കുന്നത്. 

11:39 AM IST

പരിഭ്രാന്തി പരത്തി കലക്ട്രേറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്ടി

കോഴിക്കോട് കലക്ട്രേറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്ടി പരിഭ്രാന്തി പരത്തി. കലക്ട്രേറ്റിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പെട്ടി പരിശോധിച്ചതിൽ ഒരു ജോഡി വസ്ത്രം മാത്രമാണ് കണ്ടെത്തിയത്. പട്ടിക ജാതി- പട്ടിക വകുപ്പ് ഓഫീസിന് സമീപമാണ് രാവിലെ പെട്ടി കണ്ടെത്തിയത്.

11:38 AM IST

എയർഅറേബ്യ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ് ഡിജിസിഎ സംഘം തിങ്കളാഴ്ച കൊച്ചിയിലെത്തും.

കൊച്ചി വിമാനത്താവളത്തിലെ വിമാനത്തിന്‍റെ അടിയന്തര ലാൻഡിംഗ് അന്വേഷണത്തിന് ഡിജിസിഎ സംഘം തിങ്കളാഴ്ച കൊച്ചിയിലെത്തും. അപകട സാഹചര്യം സംഘം പരിശോധിക്കും. അടിയന്തര ലാൻഡിംഗ് ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാലെന്നാണ് എയർഅറേബ്യ വിശദീകരണം. 
 
11:18 AM IST

മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ

മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിന് ശേഷം സംഘം രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളേജ് സന്ദർശിക്കും. 

9:42 AM IST

തൃശൂർ കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂർ മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ്.  പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം, മേയറുടെ കാർ തടഞ്ഞ് മേയറെ പുറത്തു കടക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് കേസെടുത്തത്. 

9:11 AM IST

അമരാവതിയിലെ ഫാർമസിസ്റ്റിൻ്റെ കൊലപാതകം

അമരാവതിയിലെ ഫാർമസിസ്റ്റിൻ്റെ കൊലപാതകം. കൊലയ്ക്ക് മുൻപ് വിദേശത്ത് നിന്ന് പ്രതികൾക്ക് ഫോൺ വിളി എത്തിയെന്ന് എൻഐഎ.
മൂന്ന് പ്രതികളുടെ ഫോണിലേക്ക് വിളികളെത്തി. കൊലപാതകത്തിന് പിന്നിലെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് എൻഐഎ. 

8:55 AM IST

കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ

കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. മാവൂരിൽ ആറ് വീടുകളിൽ വെളളം കയറി. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീഷണിയിലാണ്. തീരമേഖലയിൽ കടലാക്രമണവും രൂക്ഷമാണ്. 

8:52 AM IST

വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട

വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട. പൊലിസ് സ്റ്റേഷന് പിന്നിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. 
ലഹരി വസ്തുക്കൾ പിടിക്കാൻ രൂപികരിച്ച റൂറൽ ഡാൻസാഫാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന കിഷോറെന്ന പ്രതിയെ അറസ്റ്റ് ചെയ്തു. 

8:08 AM IST

അമല അനു സഞ്ചരിച്ച കാർ വനം വകുപ്പ് പിടികൂടി.

കൊല്ലം പുനലൂരിൽ വനത്തിൽ യൂടൂബർ അതിക്രമിച്ചു കടന്ന കയറിയ സംഭവത്തിൽ പ്രതി അമല അനു സഞ്ചരിച്ച കാർ വനം വകുപ്പ് പിടികൂടി. പോത്തൻകോട് നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. വനിതാ ബ്ലോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ വനം വകുപ്പ് ഹൈക്കോടതിയിൽ എതിർക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. 

8:07 AM IST

ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിൽ ഒരു മാറ്റവും പാടില്ല

ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിൽ ഒരു മാറ്റവും പാടില്ലെന്ന് മുസ്ലിംവ്യക്തിനിയമ ബോർഡ്. സമൂഹത്തിലെ ഐക്യവും സാഹോദര്യവും ഇത് തകർക്കുമെന്ന് വ്യക്തിനിയമ ബോർഡ് . മുംബൈ കലാപം ഉൾപ്പടെ ഓർമ്മിപ്പിച്ച് ബോർഡ് സുപ്രീം കോടതിയിൽ ഹർജി നല്കി. 

8:06 AM IST

അട്ടപ്പാടിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. രോഗികളെ പാലക്കാട് ജില്ലാശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ  ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
രണ്ടു ദിവസമായി ആശുപത്രിയിൽ വെള്ളമില്ല. 

6:52 AM IST

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും.

6:49 AM IST

പാർലമെന്റിലെ വിലക്കുകളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

പാർലമെന്റിലെ വിലക്കുകളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. നാളെ സ്പീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ എതിർപ്പ് അറിയിക്കും.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും വിഷയം ചർച്ചയാകും. 

6:20 AM IST

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. 

9:26 PM IST:

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലം ലഭിക്കും. പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. അതെ സമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടില്ല. 

9:17 PM IST:

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 2,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം  24  മരണവും സ്ഥിരീകരിച്ചു. Read More

9:16 PM IST:

തൃശ്ശൂർ ചാവക്കാട് തീരമേഖലയിൽ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ മൂന്നരയോടെ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി മരങ്ങള്‍ കടപുഴകി വീണു. 

9:16 PM IST:

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയർന്നു. തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ സ്പിൽ വേ ഷട്ടറുകൾ തുറക്കും. 

5:54 PM IST:

തലശ്ശേരിയിൽ രാത്രി കടൽപ്പാലം കാണാനെത്തിയ ദമ്പതിമാർക്ക് എതിരായ സദാചാര ആക്രമണത്തിൽ  പൊലീസിന് ക്ലിൻ ചിറ്റ്. തലശ്ശേരി പൊലീസിന് നേരെയുള്ള സദാചാര ആക്രമണം അടിസ്ഥാനമില്ലാത്ത ആരോപണം എന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. പ്രത്യുഷിന് പരിക്കേറ്റത് കസ്റ്റഡിയിൽ എടുക്കുമ്പോഴുള്ള സമയത്തെ പിടി വലിയിലാണ്. പ്രത്യുഷിനെ പൊലീസ് മർദിച്ചിട്ടില്ലെന്നും കമ്മീഷണർ.

6:26 PM IST:

സംസ്ഥാനത്ത് മഴ അലര്‍ട്ട് പുതുക്കി. ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  Read More 

3:56 PM IST:

അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.  ഇന്ന് (ജൂലൈ 16) വൈകീട്ട് ആറ് മുതല്‍ ജൂലൈ 19 ന് വൈകീട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. മെഡിക്കൽ സർവ്വീസ്, റേഷൻ വിതരണം എന്നിവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി. Read More

3:54 PM IST:

വളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സർക്കാരിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമല്ല. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. Read More

3:53 PM IST:

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. Read More

3:48 PM IST:

തലശ്ശേരിയിൽ സദാചാര പൊലീസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് തലശേരി എ സിയുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല. കടൽ പാലത്ത് വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. Read More

1:07 PM IST:

തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ല. 

1:06 PM IST:

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്ത്തെന്നും കോടതി വ്യക്തമാക്കി. 

12:35 PM IST:

മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആർഎംപിക്ക്. ഭരണ സമിതിയിലെ ഏക ആർ.എം.പി അംഗം ടി. രഞ്ജിത്താണ് പുതിയ പ്രസിഡണ്ട്. 
ലീഗിലെ പുലപ്പാടി ഉമ്മർ മാസ്റ്റർ ജൂൺ 30ന് പ്രസിഡണ്ട് സ്ഥാനം രാജി വച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു ഇത്. ഇതിനെത്തുടർന്നാണ് ഇന്ന് പ്രസിഡണ്ട് സ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. 

12:35 PM IST:

കണ്ണൂരിൽ  10.5 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡാണ് അറസ്റ്റിലായത്. ടൗൺ എസ് ഐ സി എച്ച് നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 

11:46 AM IST:

24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി

11:41 AM IST:

മുൻമന്ത്രി സജി ചെറിയാന്റെ ഭരണഘടന അധിക്ഷേപം. വിവാദ പ്രസംഗം നടത്തിയ പരിപാടിയുടെ സംഘാടകരായ മല്ലപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. സിപിഎം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കമുള്ള ആളുകളാണ് മൊഴി നൽകുന്നത്. തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  മല്ലപ്പള്ളി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മൊഴി എടുക്കുന്നത്. 

11:39 AM IST:

കോഴിക്കോട് കലക്ട്രേറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്ടി പരിഭ്രാന്തി പരത്തി. കലക്ട്രേറ്റിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പെട്ടി പരിശോധിച്ചതിൽ ഒരു ജോഡി വസ്ത്രം മാത്രമാണ് കണ്ടെത്തിയത്. പട്ടിക ജാതി- പട്ടിക വകുപ്പ് ഓഫീസിന് സമീപമാണ് രാവിലെ പെട്ടി കണ്ടെത്തിയത്.

11:38 AM IST:

കൊച്ചി വിമാനത്താവളത്തിലെ വിമാനത്തിന്‍റെ അടിയന്തര ലാൻഡിംഗ് അന്വേഷണത്തിന് ഡിജിസിഎ സംഘം തിങ്കളാഴ്ച കൊച്ചിയിലെത്തും. അപകട സാഹചര്യം സംഘം പരിശോധിക്കും. അടിയന്തര ലാൻഡിംഗ് ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാലെന്നാണ് എയർഅറേബ്യ വിശദീകരണം. 
 
11:18 AM IST:

മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിന് ശേഷം സംഘം രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളേജ് സന്ദർശിക്കും. 

9:42 AM IST:

തൃശൂർ മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ്.  പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം, മേയറുടെ കാർ തടഞ്ഞ് മേയറെ പുറത്തു കടക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് കേസെടുത്തത്. 

9:11 AM IST:

അമരാവതിയിലെ ഫാർമസിസ്റ്റിൻ്റെ കൊലപാതകം. കൊലയ്ക്ക് മുൻപ് വിദേശത്ത് നിന്ന് പ്രതികൾക്ക് ഫോൺ വിളി എത്തിയെന്ന് എൻഐഎ.
മൂന്ന് പ്രതികളുടെ ഫോണിലേക്ക് വിളികളെത്തി. കൊലപാതകത്തിന് പിന്നിലെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് എൻഐഎ. 

8:55 AM IST:

കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. മാവൂരിൽ ആറ് വീടുകളിൽ വെളളം കയറി. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീഷണിയിലാണ്. തീരമേഖലയിൽ കടലാക്രമണവും രൂക്ഷമാണ്. 

8:52 AM IST:

വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട. പൊലിസ് സ്റ്റേഷന് പിന്നിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. 
ലഹരി വസ്തുക്കൾ പിടിക്കാൻ രൂപികരിച്ച റൂറൽ ഡാൻസാഫാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന കിഷോറെന്ന പ്രതിയെ അറസ്റ്റ് ചെയ്തു. 

8:08 AM IST:

കൊല്ലം പുനലൂരിൽ വനത്തിൽ യൂടൂബർ അതിക്രമിച്ചു കടന്ന കയറിയ സംഭവത്തിൽ പ്രതി അമല അനു സഞ്ചരിച്ച കാർ വനം വകുപ്പ് പിടികൂടി. പോത്തൻകോട് നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. വനിതാ ബ്ലോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ വനം വകുപ്പ് ഹൈക്കോടതിയിൽ എതിർക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. 

8:07 AM IST:

ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിൽ ഒരു മാറ്റവും പാടില്ലെന്ന് മുസ്ലിംവ്യക്തിനിയമ ബോർഡ്. സമൂഹത്തിലെ ഐക്യവും സാഹോദര്യവും ഇത് തകർക്കുമെന്ന് വ്യക്തിനിയമ ബോർഡ് . മുംബൈ കലാപം ഉൾപ്പടെ ഓർമ്മിപ്പിച്ച് ബോർഡ് സുപ്രീം കോടതിയിൽ ഹർജി നല്കി. 

8:06 AM IST:

വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. രോഗികളെ പാലക്കാട് ജില്ലാശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ  ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
രണ്ടു ദിവസമായി ആശുപത്രിയിൽ വെള്ളമില്ല. 

6:52 AM IST:

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും.

6:52 AM IST:

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും.

6:49 AM IST:

പാർലമെന്റിലെ വിലക്കുകളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. നാളെ സ്പീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ എതിർപ്പ് അറിയിക്കും.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും വിഷയം ചർച്ചയാകും. 

6:20 AM IST: