Malayalam Live News: തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ഷാഫിയുടെ മൊഴി
Apr 18, 2023, 8:51 AM IST

കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തിൽ ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ് ഷാഫിയുടെ മൊഴിയിൽ വ്യക്തമാകുന്നത്. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവർ ശരീരികമായി ഉപദ്രവിച്ചുവെന്നും ഷാഫി പറയുന്നു.