Malayalam News Live: പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ, ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

Malayalam News Live Updates 21 September 2022

 പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി .ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നു . മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചക്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി . മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതം ഉയർത്തി വച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു

12:46 PM IST

മെഡിക്കൽ കോളേജ് ആക്രമം: പൊലീസിന് ഗുരുതര വീഴ്ച

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് തെളിവായി ശേഖരിക്കുന്നതിലാണ് പൊലീസിന് വീഴ്ച പറ്റിയത്. 

12:46 PM IST

കാട്ടാക്കട അക്രമം: പ്രശ്നം വഷളാക്കിയത് ജീവനക്കാർ

തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദ്ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്നും ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകറിന്റെ മറുപടി

12:45 PM IST

ശൂരനാട് ആത്മഹത്യ: കേരള ബാങ്കിന് വീഴ്ചയില്ലെന്ന് ഗോപി കോട്ടമുറിക്കൽ

കേരള ബാങ്കിന് വീഴ്ചയില്ല, അഭിരാമിയുടെ ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണമെന്ന് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ
 
12:33 PM IST

തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തും എന്ന് തമിഴ്നാട് പറഞ്ഞതാണ്. എന്നാല്‍, അറ്റക്കുറ്റ പണിയിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്നാണ് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തുന്നത്. 

12:32 PM IST

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജലന്ധറിലെ ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന 21 കാരനായ വിദ്യാർഥിയാണ് മരിച്ചത്. 

12:32 PM IST

പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. Read More

12:30 PM IST

5 ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

 സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.  ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.  

12:30 PM IST

പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു

ത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന പട്ടി ഇന്ന് പുലർച്ചെയാണ് ചത്തത്. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുക. 

7:14 AM IST

ബില്ലുകളിൽ വ്യവസ്ഥ വച്ച്, ഗവർണ‍ർ ദില്ലിക്ക് പോകുന്നു; ഈ മാസം ഇനി കേരളത്തിലേക്കില്ല, വിവാദങ്ങളിൽ ഇനിയെന്ത്?

കേരള സർക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകൾ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളിൽ ഒപ്പിടമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവർണർ ഉത്തരേന്ത്യയിലേക്ക് പോകുന്നത്. രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവർണർ തന്‍റെ വ്യവസ്ഥകൾ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

7:13 AM IST

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ, അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്; കേരളബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തമാകും

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

7:12 AM IST

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ,ഒരു ഷട്ടർ താനേ ഉയർന്നു , ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

 പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി .ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നു . മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചക്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി . മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതം ഉയർത്തി വച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു

12:46 PM IST:

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് തെളിവായി ശേഖരിക്കുന്നതിലാണ് പൊലീസിന് വീഴ്ച പറ്റിയത്. 

12:46 PM IST:

തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദ്ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്നും ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകറിന്റെ മറുപടി

12:45 PM IST:

കേരള ബാങ്കിന് വീഴ്ചയില്ല, അഭിരാമിയുടെ ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണമെന്ന് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ
 
12:33 PM IST:

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തും എന്ന് തമിഴ്നാട് പറഞ്ഞതാണ്. എന്നാല്‍, അറ്റക്കുറ്റ പണിയിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്നാണ് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തുന്നത്. 

12:32 PM IST:

പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജലന്ധറിലെ ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന 21 കാരനായ വിദ്യാർഥിയാണ് മരിച്ചത്. 

12:32 PM IST:

കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. Read More

12:30 PM IST:

 സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.  ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.  

12:30 PM IST:

ത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന പട്ടി ഇന്ന് പുലർച്ചെയാണ് ചത്തത്. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുക. 

7:14 AM IST:

കേരള സർക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകൾ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളിൽ ഒപ്പിടമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവർണർ ഉത്തരേന്ത്യയിലേക്ക് പോകുന്നത്. രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവർണർ തന്‍റെ വ്യവസ്ഥകൾ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

7:13 AM IST:

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

7:12 AM IST: