Malayalam News Live :വിവാദങ്ങൾക്കിടെ ശശി തരൂർ ഇന്ന് പാണക്കാട്

Malayalam News Live Updates 22 November 2022

തരൂരിന്റെ പാണക്കാട് സന്ദർശനം ഇന്ന്. സാദിഖലി തങ്ങളുമായും പികെ കുഞ്ഞാലിക്കുട്ടിയുമായാണ് കൂടികാഴ്ച.ആർ എസ് എസ് പരമാർശത്തിൽ കെ സുധാകരനെതിരെ ലീഗ് പരസ്യ നിലപാട് എടുത്ത പശ്ചാത്തലത്തിൽക്കൂടിയാണ് കൂടികാഴ്ച.സന്ദർശനത്തിൽ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും സജീവ ചർച്ചയാകും

8:09 PM IST

തൃപ്പുണിത്തുറ പീഡന കേസ്; മൂന്ന് അധ്യാപകർക്ക് ജാമ്യം

തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്കും ജാമ്യം. തൃപ്പുണിത്തുറ ജുഡീഷ്യൽ മാജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചത്. പീഡന വിവരം മറച്ചു വെച്ചതിനാണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

12:35 PM IST

യുക്രൈന്‍: മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന വേണമെന്ന് ഹര്‍ജി,നിലപാട് തേടി സുപ്രീംകോടതി

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. മടങ്ങിയെത്തുന്നവര്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നിലപാട് തേടിയത്. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജികള്‍ അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും. 

12:09 PM IST

ശ്രദ്ധയെ കൊന്നെന്ന് അഫ്താബിന്റെ കുറ്റസമ്മതം

രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞ്. പെട്ടെന്നുണ്ടായ‌ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് സാകേത് കോടതിയിൽ പറഞ്ഞു.

12:09 PM IST

മൂവാറ്റുപുഴയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം

മൂവാറ്റുപുഴയില്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാർത്ഥികളാണ് 

12:08 PM IST

തരൂർ സംസ്ഥാന നേതാവ്, പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും സാദിഖലി തങ്ങൾ

പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു

12:08 PM IST

റേഷൻ വ്യാപാരം സ്തംഭനത്തിലേക്ക്; സർക്കാർ ഇടപെട്ടില്ലെങ്കിൽ ശനിയാഴ്ച മുതൽ സമരം

സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ നിലയ്ക്കും. ശക്തമായ സമര പരിപാടികളുമായി സംയുക്തമായി മുന്നോട്ട് പോകുകയാണെന്നാണ് റേഷൻ വ്യാപാരി സംഘടനകൾ അറിയിക്കുന്നത്. കമ്മീഷൻ തുക പകുതിയാക്കി കുറച്ചതിനെതിരെ 14000 റേഷൻ വ്യാപാരികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. 

11:20 AM IST

ഒറ്റപ്പാലത്ത് അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി

ഒറ്റപ്പാലത്ത്  അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

10:53 AM IST

മംഗളൂരു സ്ഫോടനക്കേസ് പ്രതി 5 ദിവസം ആലുവയില്‍ താമസിച്ചു

മംഗളൂരു സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയില്‍ താമസിച്ചു. സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്‍ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. ലോഡ്‍ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. അഞ്ചുദിവസമാണ് ഷാരിഖ് ആലുവയില്‍ താമസിച്ചത്. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു.

10:52 AM IST

തരൂർ സംസ്ഥാന നേതാവ്, പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും സാദിഖലി തങ്ങൾ

പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.  

8:59 AM IST

കേന്ദ്രത്തിന് തരൂരിന്റെ കൈയ്യടി

എയർ സുവിധ വ്യവസ്ഥ പിൻവലിച്ചത് സ്വാഗതം ചെയ്ത് ശശി തരൂർ

8:21 AM IST

അതിർത്തിയിൽ നുഴഞ്ഞുകയറ്റം

ജമ്മു കശ്മീർ അതിർത്തിയിൽ‌ പാക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ചു. അതിർത്തി രക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. മറ്റൊരു വ്യത്യസ്ത സംഭവത്തിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച മറ്റൊരാൾ അറസ്റ്റിലായിട്ടുണ്ട്.

7:22 AM IST

മേയറുടെ ശുപാർശ കത്തിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം,പ്രതിഷേധങ്ങൾക്കിടെ ന​ഗരസഭ യോ​ഗം

കോ‍‍ർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാർശ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻെറ ശുപാർശയിൽ ഡിജിപി ഇന്ന് തീരുമാനമെടുക്കും. മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാർശ. കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിടാനാണ് സാധ്യത

7:21 AM IST

ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്ക് പിടിവീഴും,മാർഗനിർദേശമിറക്കാൻ കേന്ദ്രസർക്കാർ

ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്

7:21 AM IST

ലഹരി കടത്ത് : 1681 പേരുടെ പട്ടിക തയാറാക്കി പൊലീസ്,ഏറ്റവും കൂടുതൽ കണ്ണൂരിൽ,162പേരെ കരുതൽ തടങ്കലിലാക്കാനും ശുപാർശ

സംസ്ഥാനത്തേക്ക് ലഹരി കടത്തിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പൊലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ലഹരി കടത്തുകാരിൽ നിന്നും 162 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശയും പൊലീസ് സർക്കാരിന് നൽകി.

7:20 AM IST

തൃപ്പൂണിത്തുറയിൽ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രിൻസിപ്പലും രണ്ട് സഹഅധ്യാപകരും അറസ്റ്റിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകൻ കിരൺ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരു ചക്രവാഹനത്തിൽ കൊണ്ടുപോയ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും

7:18 AM IST

വിവാദങ്ങൾക്കിടെ ശശി തരൂർ ഇന്ന് പാണക്കാട് , തരൂർ മലപ്പുറം ഡിസിസി ഓഫീസും സന്ദർശിക്കും

തരൂരിന്റെ പാണക്കാട് സന്ദർശനം ഇന്ന്. സാദിഖലി തങ്ങളുമായും പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടികാഴ്ച നടത്തും.
സന്ദർശനത്തിൽ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും സജീവ ചർച്ചയാകും.ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് ഇന്നലെ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.പാണക്കാട് സന്ദർശനത്തിനു മലപ്പുറം ഡിസിസിയിലും ശശി തരൂർ എത്തും.10 മണിക്ക് പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ വിദ്യാർഥികളോട് സംവദിച്ച ശേഷം തരൂർ കോഴിക്കോട്ടേക്ക്‌ മടങ്ങും

8:09 PM IST:

തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്കും ജാമ്യം. തൃപ്പുണിത്തുറ ജുഡീഷ്യൽ മാജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചത്. പീഡന വിവരം മറച്ചു വെച്ചതിനാണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

12:35 PM IST:

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. മടങ്ങിയെത്തുന്നവര്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നിലപാട് തേടിയത്. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജികള്‍ അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും. 

12:09 PM IST:

രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞ്. പെട്ടെന്നുണ്ടായ‌ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് സാകേത് കോടതിയിൽ പറഞ്ഞു.

12:09 PM IST:

മൂവാറ്റുപുഴയില്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാർത്ഥികളാണ് 

12:08 PM IST:

പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു

12:08 PM IST:

സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ നിലയ്ക്കും. ശക്തമായ സമര പരിപാടികളുമായി സംയുക്തമായി മുന്നോട്ട് പോകുകയാണെന്നാണ് റേഷൻ വ്യാപാരി സംഘടനകൾ അറിയിക്കുന്നത്. കമ്മീഷൻ തുക പകുതിയാക്കി കുറച്ചതിനെതിരെ 14000 റേഷൻ വ്യാപാരികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. 

11:20 AM IST:

ഒറ്റപ്പാലത്ത്  അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

10:53 AM IST:

മംഗളൂരു സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയില്‍ താമസിച്ചു. സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്‍ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. ലോഡ്‍ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. അഞ്ചുദിവസമാണ് ഷാരിഖ് ആലുവയില്‍ താമസിച്ചത്. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു.

10:53 AM IST:

പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.  

8:59 AM IST:

എയർ സുവിധ വ്യവസ്ഥ പിൻവലിച്ചത് സ്വാഗതം ചെയ്ത് ശശി തരൂർ

8:21 AM IST:

ജമ്മു കശ്മീർ അതിർത്തിയിൽ‌ പാക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ചു. അതിർത്തി രക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. മറ്റൊരു വ്യത്യസ്ത സംഭവത്തിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച മറ്റൊരാൾ അറസ്റ്റിലായിട്ടുണ്ട്.

7:22 AM IST:

കോ‍‍ർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാർശ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻെറ ശുപാർശയിൽ ഡിജിപി ഇന്ന് തീരുമാനമെടുക്കും. മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാർശ. കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിടാനാണ് സാധ്യത

7:33 AM IST:

ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്

7:21 AM IST:

സംസ്ഥാനത്തേക്ക് ലഹരി കടത്തിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പൊലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ലഹരി കടത്തുകാരിൽ നിന്നും 162 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശയും പൊലീസ് സർക്കാരിന് നൽകി.

7:21 AM IST:

എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകൻ കിരൺ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരു ചക്രവാഹനത്തിൽ കൊണ്ടുപോയ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും

7:18 AM IST: