Malayalam News Live: അതിജീവിതയ്ക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളി

Malayalam News Live Updates 22 September 2022

അതിജീവിതയ്ക്ക് തിരിച്ചടി.വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി.സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. 

3:01 PM IST

'നല്ല സമയം രാവിലെ'; സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ

സ്കൂൾ പഠന സമയക്രമത്തിൽ  മാറ്റത്തിന് ശുപാർശ. ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ   ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം, രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്. 
 
2:40 PM IST

നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ

ദേശീയ സംസ്ഥാന നേതാക്കളുടെ  അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന്: പോപുലർ ഫ്രണ്ട്

2:29 PM IST

'വികസനം തടസ്സപ്പെടുത്താൻ ബിജെപിയും കോൺഗ്രസും, ഒപ്പം ഒരു ബഹുമാന്യനും'; ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു 'ബഹുമാന്യനും' ചേരുകയാണെന്ന് ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി

2:28 PM IST

എകെജി സെന്റർ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എകെജി സെന്റർ ആക്രമണ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിനെ അൽപസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും.

1:06 PM IST

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡുകൾ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരായി പുല‍ര്‍ച്ചെ നടന്ന നടപടികളുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അമിത് ഷായ്ക്ക് കൈമാറി. എൻഐഎ ഡിജി ദിൻകർ ഗുപ്തയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു. 

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ; നി‍ർണായകം; മുതിര്‍ന്ന ഉദ്യോഗസ്ഥ‍രുമായി ച‍ര്‍ച്ച

1:05 PM IST

ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്

സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നിൽ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. 

12:53 PM IST

കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്ന് എം വി ഗോവിന്ദന്‍

എകെജി സെന്‍റര്‍ ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രചാരമാണ് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:53 PM IST

എകെജി സെന്‍റര്‍ കേസ്; നിർണായമായത് ജിതിന്‍റെ ടി ഷർട്ട്

എകെജി സെന്‍റര്‍ ആക്രമണക്കേസന്വേഷണത്തില്‍ നിർണായമായത് ജിതിൻ ധരിച്ചിരുന്ന ടി ഷർട്ട്. സിസിടിവിയിൽ പ്രതി ധരിച്ചിരുന്ന ടി ഷർട്ടിട്ട് ജിതിൻ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

12:52 PM IST

'അറസ്റ്റ് നാടക'മെന്ന് വി ടി ബൽറാം

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് എകെജി സെന്ററ‍ര്‍ ആക്രമണ കേസുമായി ബന്ധമില്ലെന്ന് വിടി ബൽറാം. സ‍ര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി. 

12:51 PM IST

ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പറയുന്നത്. 

12:14 PM IST

കണ്ണൂർ വിസി നിയമനം ;മുഖ്യമന്ത്രിക്കെതിരെ പരാതി

വിജിലൻസ് കോടതിയിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പരാതി നല്‍കി.നിയമനത്തിൽ സമ്മർദം ചെലുത്തിയെന്ന ഗവർണ്ണറുടെ പരാമർശമാണ് ഹർജിക്ക് കാരണം

12:08 PM IST

ഭാരത് ജോഡോ യാത്ര: അനുമതി വ്യവസ്ഥകളടക്കമുള്ള  വിവരങ്ങൾ  സമർപ്പിക്കണമെന്ന് ഹൈക്കോടതി

ഹർജി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. യാത്രയുടെ പേരിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നതിനെതിരെയായിരുന്നു  ഹർജി.പോലീസ് നൽകിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണം

11:11 AM IST

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

10:51 AM IST

എകെജി സെന്‍റർ ആക്രമണം; പ്രതി പിടിയില്‍

എകെജി സെന്‍റർ ആക്രമണത്തില്‍ മൺവിള സ്വദേശി ജിതിൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്

10:42 AM IST

കെ. ജി. എം. ഒ. എ സമരം മാറ്റിവെച്ചു

ശമ്പളം, ആനുകൂല്യം എന്നിവ വെട്ടിക്കുറച്ചതിൽ തുടർ ചർച്ചകൾക്ക് ധാരണ. ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെന്നു സംഘടന

10:29 AM IST

106 പേർ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി എൻഐഎ നടത്തുന്ന റെയ്ഡുകളിൽ ഇതുവരെ 106 പേർ അറസ്റ്റിലായതായി പിടിഐ റിപ്പോർട്ട്. ഭീകരവാദത്തെ സഹായിക്കുന്നവർ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പതിനൊന്ന് സംസ്ഥാനങ്ങളിലായി എൻഐഎ വ്യാപക റെയ്ഡ് നടത്തിയത്. കേരളത്തിൽ നിന്ന് 22 പേരെയും, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 20, തമിഴ്‌നാട്ടിൽ നിന്ന് 10,  അസമിൽ നിന്ന് 9, ആന്ധ്ര പ്രദേശിൽ നിന്ന് 5 , മധ്യപ്രദേശ് 4 , പുതുച്ചേരി 3, രാജസ്ഥാൻ 2 എന്നിങ്ങനെയാണ് അറസ്റ്റുകൾ നടന്നിട്ടുള്ളത്. 

10:26 AM IST

അതിജീവിതയ്ക്ക് തിരിച്ചടി, വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി

വിചാരണ എറണാകുളം  ജില്ലാ സെഷൻസ് കോടതിയിൽ നിന്ന്  മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.വിചാരണ കോടതി ജഡജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ട്.നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന  ആശങ്ക ഉണ്ടെന്നും അതിജീവിത വാദിച്ചു. ഈ വാദമാണ് തള്ളിയത്.

10:24 AM IST

അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. 

9:49 AM IST

അധ്യാപകനെതിരെ നടപടി വേണമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ

ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അഗിന്‍റെ അച്ഛന്‍റെ മൊഴി. സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛൻ ദിലീപ് പൊലീസിനോട് പറഞ്ഞു. ഈ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കേസിലെ എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. 

8:43 AM IST

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. 

7:38 AM IST

മകൻ തീ കൊളുത്തിയ അമ്മ മരിച്ചു

തൃശ്ശൂര്‍ ചമ്മണ്ണൂരിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

7:22 AM IST

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എൻഐഎ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

7:22 AM IST

കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ കേസ്

മുൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോഴിക്കോട് എൻ ഐ ടി ഡയറക്ടർക്കെതിരെ പ്രസാദ് കൃഷ്ണക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. ജലന്ധർ സർവ്വകലാശാലയിലെ വിദ്യാർഥിയായ അജിൻ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. 

7:16 AM IST

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

7:15 AM IST

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. 

3:01 PM IST:

സ്കൂൾ പഠന സമയക്രമത്തിൽ  മാറ്റത്തിന് ശുപാർശ. ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ   ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം, രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്. 
 
2:40 PM IST:

ദേശീയ സംസ്ഥാന നേതാക്കളുടെ  അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന്: പോപുലർ ഫ്രണ്ട്

2:29 PM IST:

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു 'ബഹുമാന്യനും' ചേരുകയാണെന്ന് ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി

2:28 PM IST:

എകെജി സെന്റർ ആക്രമണ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിനെ അൽപസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും.

1:06 PM IST:

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡുകൾ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരായി പുല‍ര്‍ച്ചെ നടന്ന നടപടികളുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അമിത് ഷായ്ക്ക് കൈമാറി. എൻഐഎ ഡിജി ദിൻകർ ഗുപ്തയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു. 

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ; നി‍ർണായകം; മുതിര്‍ന്ന ഉദ്യോഗസ്ഥ‍രുമായി ച‍ര്‍ച്ച

1:05 PM IST:

സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നിൽ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. 

12:53 PM IST:

എകെജി സെന്‍റര്‍ ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രചാരമാണ് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:53 PM IST:

എകെജി സെന്‍റര്‍ ആക്രമണക്കേസന്വേഷണത്തില്‍ നിർണായമായത് ജിതിൻ ധരിച്ചിരുന്ന ടി ഷർട്ട്. സിസിടിവിയിൽ പ്രതി ധരിച്ചിരുന്ന ടി ഷർട്ടിട്ട് ജിതിൻ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

12:52 PM IST:

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് എകെജി സെന്ററ‍ര്‍ ആക്രമണ കേസുമായി ബന്ധമില്ലെന്ന് വിടി ബൽറാം. സ‍ര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി. 

12:51 PM IST:

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പറയുന്നത്. 

12:14 PM IST:

വിജിലൻസ് കോടതിയിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പരാതി നല്‍കി.നിയമനത്തിൽ സമ്മർദം ചെലുത്തിയെന്ന ഗവർണ്ണറുടെ പരാമർശമാണ് ഹർജിക്ക് കാരണം

12:11 PM IST:

ഹർജി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. യാത്രയുടെ പേരിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നതിനെതിരെയായിരുന്നു  ഹർജി.പോലീസ് നൽകിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണം

11:11 AM IST:

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

11:06 AM IST:

എകെജി സെന്‍റർ ആക്രമണത്തില്‍ മൺവിള സ്വദേശി ജിതിൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്

10:42 AM IST:

ശമ്പളം, ആനുകൂല്യം എന്നിവ വെട്ടിക്കുറച്ചതിൽ തുടർ ചർച്ചകൾക്ക് ധാരണ. ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെന്നു സംഘടന

10:29 AM IST:

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി എൻഐഎ നടത്തുന്ന റെയ്ഡുകളിൽ ഇതുവരെ 106 പേർ അറസ്റ്റിലായതായി പിടിഐ റിപ്പോർട്ട്. ഭീകരവാദത്തെ സഹായിക്കുന്നവർ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പതിനൊന്ന് സംസ്ഥാനങ്ങളിലായി എൻഐഎ വ്യാപക റെയ്ഡ് നടത്തിയത്. കേരളത്തിൽ നിന്ന് 22 പേരെയും, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 20, തമിഴ്‌നാട്ടിൽ നിന്ന് 10,  അസമിൽ നിന്ന് 9, ആന്ധ്ര പ്രദേശിൽ നിന്ന് 5 , മധ്യപ്രദേശ് 4 , പുതുച്ചേരി 3, രാജസ്ഥാൻ 2 എന്നിങ്ങനെയാണ് അറസ്റ്റുകൾ നടന്നിട്ടുള്ളത്. 

10:26 AM IST:

വിചാരണ എറണാകുളം  ജില്ലാ സെഷൻസ് കോടതിയിൽ നിന്ന്  മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.വിചാരണ കോടതി ജഡജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ട്.നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന  ആശങ്ക ഉണ്ടെന്നും അതിജീവിത വാദിച്ചു. ഈ വാദമാണ് തള്ളിയത്.

10:24 AM IST:

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. 

9:49 AM IST:

ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അഗിന്‍റെ അച്ഛന്‍റെ മൊഴി. സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛൻ ദിലീപ് പൊലീസിനോട് പറഞ്ഞു. ഈ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കേസിലെ എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. 

8:43 AM IST:

തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. 

7:38 AM IST:

തൃശ്ശൂര്‍ ചമ്മണ്ണൂരിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

7:22 AM IST:

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

7:22 AM IST:

മുൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോഴിക്കോട് എൻ ഐ ടി ഡയറക്ടർക്കെതിരെ പ്രസാദ് കൃഷ്ണക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. ജലന്ധർ സർവ്വകലാശാലയിലെ വിദ്യാർഥിയായ അജിൻ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. 

7:16 AM IST:

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

7:15 AM IST: