Popular Front Harthal: നിയമത്തെ ഭയമില്ലെങ്കിൽ അക്രമം തുടരും, ഹ‍ര്‍ത്താലിനെതിരെ ഹൈക്കോടതി

Malayalam News Live Updates 23 September 2022

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ്  11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം  പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ പലയിടത്തും പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്. 
 
2:59 PM IST

തൃശ്ശൂരിൽ കള്ളുവണ്ടിക്ക് നേരെ കല്ലേറ്

താമരപ്പിള്ളിയില്‍ കള്ള് കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ കല്ലേറ്. ബൈക്കില്‍ എത്തിയവരാണ് കല്ലെറിഞ്ഞത്

2:57 PM IST

കയ്പമംഗലത്ത് കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

 • ഉച്ചക്ക് 12 മണിയോടെ ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ റോഡിൽ വെച്ചാണ് സംഭവം.
 • കറുത്ത ടീ ഷർട്ടും, ലുങ്കിയും  ഹെൽമറ്റും ധരിച്ച് റോഡരികിൽ നിന്നിരുന്നയാളാണ് കല്ലെറിഞ്ഞതെന്ന് ബസ് ജീവനക്കാർ പറഞ്ഞു

1:10 PM IST

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നല്കും,

പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ

1:03 PM IST

കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണമായി നിര്‍ത്തിവച്ചു

അക്രമ സംഭവങ്ങളെ തുടർന്ന് കണ്ണൂർ ജില്ലയിലെ KSRTC ബസ് സർവീസ് പൂർണമായി നിർത്തി വച്ചു

1:02 PM IST

വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച രണ്ട് പേര്‍ കരുതൽ തടങ്കലിൽ

ആമ്പല്ലൂരിൽ  വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ച രണ്ട് ഹർത്താലാനുകൂലികളെ പോലീസ് കരുതൽ തടങ്കലിൽ ആക്കി. കരുതൽ തടങ്കലിൽ ഉള്ളത് വരന്തരപ്പള്ളി സ്വദേശികളായ രണ്ടുപേരെയാണ്  വൈകിട്ട് ആറുമണി വരെയാണ് തടങ്കലിലാക്കിയത്. 

12:23 PM IST

കൊല്ലം പുനലൂരിൽ ചരക്ക് ലോറിക്ക് നേരെ കല്ലേറ്

തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറിക്ക് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കല്ലെറിഞ്ഞത്. പുനലൂരിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം കഴിഞ്ഞ ഉടനെയാണ് ആക്രമണം ഉണ്ടായത്

12:02 PM IST

പതിനാലു പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം കരമന കിള്ളിപ്പാലത്ത് കടകൾ അടയ്ക്കാനെത്തിയ മൂന്ന് SDPI പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു

12:02 PM IST

എറണാകുളത്ത് 16 പേര്‍ അറസ്റ്റിൽ

പിഎഫ്ഐ ഹർത്താൽ സംഘർഷം: എറണാകുളം ജില്ലയിൽ പതിനാറു പേർ അറസ്റ്റിൽ

12:01 PM IST

ഏഷ്യാനെറ്റ് ന്യൂസ് വാഹനം ആക്രമിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു

അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇതേ സംഘം നേരത്തെ ഒരു ഹോട്ടലിന് നേരെ അക്രമം നടത്തിയിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

11:25 AM IST

മിന്നൽ ഹര്‍ത്താൽ കോടതീയലക്ഷ്യമെന്ന് ഹൈക്കോടതി

മിന്നൽ ഹർത്താൽ ആഹ്വനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതീയലഷ്യമെന്ന് ഹൈക്കോടതി. പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ  പോലീസ് നടപടി ഉറപ്പാക്കണം. നിയമവിരുദ്ധ ഹർത്താൽ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണമെന്നും പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഹൈക്കോടതി. ഇതിൻ്റെ വിശദാംസങ്ങൾ കോടതിയെ അറിയിക്കണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകണം

11:15 AM IST

മിന്നൽ ഹർത്താൽ ആഹ്വനം ചെയ്ത PFI നേതാക്കളുടെ നടപടി കോടതിയലക്ഷ്യം : ഹൈക്കോടതി

പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ  പോലീസ് നടപടി ഉറപ്പാക്കണം.നിയമവിരുദ്ധ ഹർത്താൽ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം.പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണം.ഇതിന്‍റെ  വിശദാംസങ്ങൾ കോടതിയെ അറിയിക്കണം

11:12 AM IST

തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകൾ തടസ്സപ്പെട്ടു

കളിയിക്കാവിള വഴി തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് ബസ് സര്‍വ്വീസ് നിർത്തി. പാപ്പനംകോടും പാറശാലക്ക് അടുത്ത് ഇടിച്ചക്കപ്ലാമൂടിലും കല്ലേറുണ്ടായതിനെ തുടർന്നാണ് സര്‍വ്വീസുകൾ നിര്‍ത്തി. 

കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ എല്ലാം നിലച്ചു. അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് സർവീസ് നിർത്തിയത്.

11:10 AM IST

കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസ് വാഹനത്തിന് നേരെ ആക്രമണം

കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിന് നേരം അക്രമം. ഹർത്താൻ അനുകൂലികൾ  ഇരുമ്പടി കൊണ്ട് വാഹനത്തിന്  അടിച്ചു . ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ എത്തിയവരാണ് അക്രമം നടത്തിയത്.

11:09 AM IST

മട്ടന്നൂരിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും, ടയര്‍ കത്തിക്കുകയും ചെയ്തയാൾ പിടിയിൽ

കണ്ണൂര്‍ മട്ടന്നൂർ 19-ാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 19-ാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പോലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കണ്ണൂരിൽ ഇതു വരെ 27 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. 

11:07 AM IST

കണ്ണൂരിൽ പെട്രോൾ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ പിടിയിൽ

പെട്രോൾ ബോംബുമായി എത്തിയ നാല് പേരെ പൊലീസ് പിന്തുടര്‍ന്നു. ഒരാളെ പിടികൂടി. 

11:04 AM IST

ഹര്‍ത്താല്‍: കർശന നടപടി വേണമെന്ന് ഹൈക്കോടതി

ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം . പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം.അക്രമം തടയാൻ  എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി

11:02 AM IST

നെടുമ്പാശ്ശേരി പറമ്പയത്ത് മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു

നെടുമ്പാശ്ശേരി പറമ്പയത്ത് ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. നെടുമ്പാശ്ശേരിയിലെ സംഘം ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾക്ക് പരിക്കേറ്റു.

10:46 AM IST

തൃശ്ശൂര്‍ ജില്ലയിൽ ഏഴിടത്ത് വാഹനങ്ങൾക്ക് നേരെ കല്ലേറ്

തൃശൂർ ജില്ലയിൽ ഏഴിടത്ത് വാഹനങ്ങൾക്കു നേരെ കല്ലേറ്.  വടക്കാഞ്ചേരി, പെരുമ്പിലാവ് , തളിക്കുളം, ചാവക്കാട് എന്നിവിടങ്ങളിലാണ് KSRTC ബസുകൾക്കും  ലോറിക്കും  നേരെ കല്ലേറുണ്ടായത്. ചാവക്കാട് ബസിന് കല്ലെറിഞ്ഞ പിഎഫ്ഐ പ്രാദേശിക  നേതാവ് മുഹമ്മദ് റിയാസിനെ പൊലീസ് പിടികൂടി.
ടോട്ടൽ ഇതുവരെ

10:45 AM IST

പൗരൻമാരുടെ ജീവിതം തടസ്സപ്പെടുത്തുന്നവരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ഹൈക്കോടതി

പിഎഫ്ഐ ഹര്‍ത്താലിൽ വ്യാപക അക്രമം തുടരുന്നതിനിടെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും അക്രമം തടയാൻ  എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  കോടതി ഉത്തരവ് ലംഘിച്ചുള്ള ഹർത്താൽ കണ്ടില്ലെന്നു നടിക്കാൻ ആകില്ല

10:43 AM IST

പിഎഫ്ഐ ഹര്‍ത്താലിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കേസ് അൽപസമയത്തിനകം പരിഗണിക്കും

10:20 AM IST

കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട തകർത്തു

 • കാരാപ്പുഴയിൽ കെഎസ് ആർ ടി സി ബസ് ചില്ല് എറിഞ്ഞു തകർത്തു
 • കോട്ടയം ഡിപ്പോയിൽ സർവീസ് നിർത്തിയിട്ട് ഒരു മണിക്കൂർ
 • മുന്നൂറിലേറെ യാത്രക്കാർ പെരുവഴിയിൽ

10:19 AM IST

ആലപ്പുഴ കലവൂരിൽ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്, ചില്ല് തകര്‍ന്നു

ആലപ്പുഴയിൽ വിദ്യാ‍ര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അക്രമം. 

9:52 AM IST

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ട്രാവലര്‍ അടിച്ച് തകര്‍ത്തു

കണ്ണൂർ എയർ പോർട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ അടിച്ച് തകർത്തു. കാഞ്ഞിരോട്‌ വച്ചാണ് ഏച്ചൂർ സ്വദേശിയുടെ വാഹനം തകർത്തത്. ആയുധങ്ങളുമായി സംഘം ചേർന്നായിരുന്നു ആക്രമണം

9:50 AM IST

കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവയ്ക്കില്ല, അക്രമികളിൽനിന്നും നഷ്ടപരിഹാരം ഈടാക്കും: മന്ത്രി

കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു.  അക്രമികളിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കും. കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കില്ലെന്നും പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകിയെന്നും ഗതാഗതമന്ത്രി 
 
9:49 AM IST

പയ്യോളിയിൽ രണ്ട് പിഎഫ്ഐ പ്രവര്‍ത്തകര്‍ കരുതൽ തടവിൽ

കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പള്ളിക്കര യൂസഫ്, കോടിക്കൽ റിഷാദ് എന്നിവരെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

9:48 AM IST

ചാവക്കാടും വാഹനങ്ങൾക്ക് നേരെ കല്ലേറ്

എടക്കഴിയൂരില്‍  കെഎസ്ആര്‍ടിസി ബസിനും വാനിനും നേരെ കല്ലേറുണ്ടായി. വാന്‍ ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

9:47 AM IST

എറണാകുളം കൂത്താട്ടുകുളത്ത് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്

കല്ലേറിൽ ബസിന് പിറകിലെ ചില്ല് തകര്‍ന്നു 

9:42 AM IST

കോഴിക്കോട്ട് കല്ലേറിൽ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഹര്‍ത്താൽ അനുകൂലികൾ നടത്തിയ കല്ലേറിൽ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഡ്രൈവര്‍ ജിനു ഹബീബുള്ളയ്ക്ക് ആണ് പരിക്കേറ്റത്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

9:42 AM IST

ഈരാറ്റുപേട്ടയിൽ പി.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത് പൊലീസ്

ഈരാറ്റുപേട്ടയിൽ പി.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ട ടൗണിൽ പൊലീസും പിഎഫ്ഐ പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം. ടൗണിലൂടെ പോയ വണ്ടികൾ തടഞ്ഞ പിഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി ഓടിച്ചു. നൂറോളം പേരെ കരുതൽ തടവിലാക്കി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലേക്ക് മാറ്റി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

9:33 AM IST

പൊന്നാനിയിൽ ബസിന് കല്ലെറിഞ്ഞ മൂന്ന് പേര്‍ പിടിയിൽ

 • മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്
 • കല്ലെറിഞ്ഞ മൂന്നു പേര് പൊലീസ് കസ്റ്റഡിയിൽ
   
9:32 AM IST

കോട്ടയം എം.സി റോഡിൽ കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറ്

 • കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറ്. 
 • എം സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ വച്ചാണ്  കെഎസ്ആർടിസി ബസുകൾക്ക് കല്ലേറുണ്ടായത്. നിരവധി ബസുകളുടെ ചില്ല് അക്രമത്തിൽ തകര്‍ന്നു. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 
 • കോന്നി വകയറിലും കെഎസ്ആര്‍ടിസി  ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടക്ക് വന്ന ബസ് ആണ്. ഡ്രൈവ‍ര്‍ക്ക് പരിക്ക്. 

9:29 AM IST

അമ്പലപ്പുഴയിൽ മൂന്ന് പി.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

ഹർത്താലിൻ്റെ പേരിൽ അക്രമം അഴിച്ചു വിട്ട് മൂന്ന് പൊലീസുകാരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
 
9:21 AM IST

കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിഎഫ്ഐ ഏര്യ സെക്രട്ടറി പിടിയിൽ

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി. ചാവക്കാട് എടക്കഴിയൂരിൽ വച്ച് KSRTC ബസിന് കല്ലെറിഞ്ഞ പി.എഫ്.ഐ. പ്രാദേശികനേതാവ്  മുഹമ്മദ് റിയാസ് ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറിയാണ് ഇയാൾ. കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്. 

9:17 AM IST

മലപ്പുറത്തും ബസ്സുകൾക്ക് നേരെ കല്ലേറ്

മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന്  സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. 
 
9:16 AM IST

തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപക അക്രമം

 • ഇതുവരെ 5 കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്
 • ഒരു ടിപ്പർ ലോറിയും എറിഞ്ഞു തകർത്തു
 • ഒരു കെഎസ്ആർടിസി ഡ്രൈവർക്കും ടിപ്പർ ലോറി ഡ്രൈവർക്കും പരിക്ക്
 • കല്ലെറിഞ്ഞ ഒരാളെ പോലീസ് പിടികൂടി
   
9:14 AM IST

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്നത് എൻഐഎ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷൻ

9:12 AM IST

വടകരക്ക് അടുത്ത് അഴിയൂരിൽ സിമൻറ് ലോറിക്ക് നേരെ കല്ലേറ്

ലോറിയുടെ ചില്ലുകൾ കല്ലേറിൽ തക‍ര്‍ന്നു.  തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 

9:12 AM IST

മലപ്പുറം പെരിന്തൽമണ്ണയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്

മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് അങ്ങാടിപ്പുറം മേൽ പാലം ഭാഗത്ത് നിന്ന് ആണ്  കല്ലേറ് ഉണ്ടായത്
 
9:07 AM IST

കോഴിക്കോട് ജില്ലയിൽ പോലീസ് സുരക്ഷയിൽ കെഎസ്ആര്‍ടിസി സർവീസ് നടത്തും

കോഴിക്കോട് - കല്പറ്റ റൂട്ടിൽ പോലീസ് സുരക്ഷയോടെ കോൺവോയ് അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസി സർവീസ് നടത്തുന്നു.

9:06 AM IST

ബാലരാമപുരത്ത് വീണ്ടും അക്രമം: കല്ലേറിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരിക്ക്

ബാലരാമപുരത്ത് വീണ്ടും ബസിനു നേരെ കല്ലേറ് ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാറിനാണ് പരിക്ക്
 
8:52 AM IST

ബാലരാമപുരത്ത് വ്യാപക കല്ലേറ്

തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപക കല്ലേറ് റിപ്പോ‍ര്‍ട്ട് ചെയ്തു. കെഎസ്ആര്‍ടിസി ബസുകൾക്കും ലോറികൾക്കും നേരെയാണ് കല്ലേറ്
 
8:52 AM IST

ഇരിട്ടി - മട്ടന്നൂർ പലയിടത്തും കല്ലേറ്

ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ മൂന്നിടങ്ങളിൽ കല്ലേറ്. കൂടാളി, ചാവശ്ശേരി, ഉളിയിൽ ഭാഗങ്ങളിലാണ് ഹർത്താൽ അനുകൂലികൾ തമ്പടിച്ച്‌ കല്ലെറിയുന്നത്

8:52 AM IST

ഈരാറ്റുപേട്ടയിൽ ലാത്തിചാർജ്

കോട്ടയം ഈരാറ്റുപേട്ടയിൽ ഹ‍ര്‍ത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ  ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

8:46 AM IST

പത്തനംതിട്ടയിൽ ബസിന് നേരെ കല്ലേറ്

പത്തനംതിട്ട ആനപ്പാറയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. കളിയിക്കാവിളയിലേക്ക് പോയ ബസിന് നേരെയാണ് എറിഞ്ഞത്. 

8:46 AM IST

ഈരാറ്റുപേട്ടയിൽ സംഘർഷം

വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ  ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

8:40 AM IST

കൊല്ലം പള്ളിമുക്കിൽ പൊലീസുകാരെ വണ്ടിയിച്ചു വീഴ്ത്തി

യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിൻ്റെ ബൈക്കിൽ ഹർത്താൽ അനുകൂലി ബൈക്ക് ഇടിച്ചു കയറ്റി

8:07 AM IST

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം,കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്, കയ്യുംകെട്ടി പൊലീസ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു

5:53 AM IST

സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്, തുടര്‍ നടപടികളുമായി എന്‍ഐഎ

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ്  11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം  പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 
 
2:59 PM IST:

താമരപ്പിള്ളിയില്‍ കള്ള് കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ കല്ലേറ്. ബൈക്കില്‍ എത്തിയവരാണ് കല്ലെറിഞ്ഞത്

2:57 PM IST:
 • ഉച്ചക്ക് 12 മണിയോടെ ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ റോഡിൽ വെച്ചാണ് സംഭവം.
 • കറുത്ത ടീ ഷർട്ടും, ലുങ്കിയും  ഹെൽമറ്റും ധരിച്ച് റോഡരികിൽ നിന്നിരുന്നയാളാണ് കല്ലെറിഞ്ഞതെന്ന് ബസ് ജീവനക്കാർ പറഞ്ഞു

1:10 PM IST:

പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ

1:03 PM IST:

അക്രമ സംഭവങ്ങളെ തുടർന്ന് കണ്ണൂർ ജില്ലയിലെ KSRTC ബസ് സർവീസ് പൂർണമായി നിർത്തി വച്ചു

1:02 PM IST:

ആമ്പല്ലൂരിൽ  വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ച രണ്ട് ഹർത്താലാനുകൂലികളെ പോലീസ് കരുതൽ തടങ്കലിൽ ആക്കി. കരുതൽ തടങ്കലിൽ ഉള്ളത് വരന്തരപ്പള്ളി സ്വദേശികളായ രണ്ടുപേരെയാണ്  വൈകിട്ട് ആറുമണി വരെയാണ് തടങ്കലിലാക്കിയത്. 

12:23 PM IST:

തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറിക്ക് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കല്ലെറിഞ്ഞത്. പുനലൂരിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം കഴിഞ്ഞ ഉടനെയാണ് ആക്രമണം ഉണ്ടായത്

12:02 PM IST:

തിരുവനന്തപുരം കരമന കിള്ളിപ്പാലത്ത് കടകൾ അടയ്ക്കാനെത്തിയ മൂന്ന് SDPI പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു

12:02 PM IST:

പിഎഫ്ഐ ഹർത്താൽ സംഘർഷം: എറണാകുളം ജില്ലയിൽ പതിനാറു പേർ അറസ്റ്റിൽ

12:01 PM IST:

അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇതേ സംഘം നേരത്തെ ഒരു ഹോട്ടലിന് നേരെ അക്രമം നടത്തിയിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

11:25 AM IST:

മിന്നൽ ഹർത്താൽ ആഹ്വനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതീയലഷ്യമെന്ന് ഹൈക്കോടതി. പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ  പോലീസ് നടപടി ഉറപ്പാക്കണം. നിയമവിരുദ്ധ ഹർത്താൽ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണമെന്നും പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഹൈക്കോടതി. ഇതിൻ്റെ വിശദാംസങ്ങൾ കോടതിയെ അറിയിക്കണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകണം

11:16 AM IST:

പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ  പോലീസ് നടപടി ഉറപ്പാക്കണം.നിയമവിരുദ്ധ ഹർത്താൽ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം.പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണം.ഇതിന്‍റെ  വിശദാംസങ്ങൾ കോടതിയെ അറിയിക്കണം

11:12 AM IST:

കളിയിക്കാവിള വഴി തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് ബസ് സര്‍വ്വീസ് നിർത്തി. പാപ്പനംകോടും പാറശാലക്ക് അടുത്ത് ഇടിച്ചക്കപ്ലാമൂടിലും കല്ലേറുണ്ടായതിനെ തുടർന്നാണ് സര്‍വ്വീസുകൾ നിര്‍ത്തി. 

കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ എല്ലാം നിലച്ചു. അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് സർവീസ് നിർത്തിയത്.

11:10 AM IST:

കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിന് നേരം അക്രമം. ഹർത്താൻ അനുകൂലികൾ  ഇരുമ്പടി കൊണ്ട് വാഹനത്തിന്  അടിച്ചു . ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ എത്തിയവരാണ് അക്രമം നടത്തിയത്.

11:09 AM IST:

കണ്ണൂര്‍ മട്ടന്നൂർ 19-ാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 19-ാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പോലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കണ്ണൂരിൽ ഇതു വരെ 27 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. 

11:07 AM IST:

പെട്രോൾ ബോംബുമായി എത്തിയ നാല് പേരെ പൊലീസ് പിന്തുടര്‍ന്നു. ഒരാളെ പിടികൂടി. 

11:04 AM IST:

ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം . പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം.അക്രമം തടയാൻ  എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി

11:04 AM IST:

നെടുമ്പാശ്ശേരി പറമ്പയത്ത് ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. നെടുമ്പാശ്ശേരിയിലെ സംഘം ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾക്ക് പരിക്കേറ്റു.

10:47 AM IST:

തൃശൂർ ജില്ലയിൽ ഏഴിടത്ത് വാഹനങ്ങൾക്കു നേരെ കല്ലേറ്.  വടക്കാഞ്ചേരി, പെരുമ്പിലാവ് , തളിക്കുളം, ചാവക്കാട് എന്നിവിടങ്ങളിലാണ് KSRTC ബസുകൾക്കും  ലോറിക്കും  നേരെ കല്ലേറുണ്ടായത്. ചാവക്കാട് ബസിന് കല്ലെറിഞ്ഞ പിഎഫ്ഐ പ്രാദേശിക  നേതാവ് മുഹമ്മദ് റിയാസിനെ പൊലീസ് പിടികൂടി.
ടോട്ടൽ ഇതുവരെ

10:45 AM IST:

പിഎഫ്ഐ ഹര്‍ത്താലിൽ വ്യാപക അക്രമം തുടരുന്നതിനിടെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും അക്രമം തടയാൻ  എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  കോടതി ഉത്തരവ് ലംഘിച്ചുള്ള ഹർത്താൽ കണ്ടില്ലെന്നു നടിക്കാൻ ആകില്ല

10:43 AM IST:

കേസ് അൽപസമയത്തിനകം പരിഗണിക്കും

10:20 AM IST:
 • കാരാപ്പുഴയിൽ കെഎസ് ആർ ടി സി ബസ് ചില്ല് എറിഞ്ഞു തകർത്തു
 • കോട്ടയം ഡിപ്പോയിൽ സർവീസ് നിർത്തിയിട്ട് ഒരു മണിക്കൂർ
 • മുന്നൂറിലേറെ യാത്രക്കാർ പെരുവഴിയിൽ

10:19 AM IST:

ആലപ്പുഴയിൽ വിദ്യാ‍ര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അക്രമം. 

9:52 AM IST:

കണ്ണൂർ എയർ പോർട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ അടിച്ച് തകർത്തു. കാഞ്ഞിരോട്‌ വച്ചാണ് ഏച്ചൂർ സ്വദേശിയുടെ വാഹനം തകർത്തത്. ആയുധങ്ങളുമായി സംഘം ചേർന്നായിരുന്നു ആക്രമണം

9:50 AM IST:

കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു.  അക്രമികളിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കും. കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കില്ലെന്നും പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകിയെന്നും ഗതാഗതമന്ത്രി 
 
9:49 AM IST:

കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പള്ളിക്കര യൂസഫ്, കോടിക്കൽ റിഷാദ് എന്നിവരെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

9:48 AM IST:

എടക്കഴിയൂരില്‍  കെഎസ്ആര്‍ടിസി ബസിനും വാനിനും നേരെ കല്ലേറുണ്ടായി. വാന്‍ ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

9:47 AM IST:

കല്ലേറിൽ ബസിന് പിറകിലെ ചില്ല് തകര്‍ന്നു 

9:42 AM IST:

കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഹര്‍ത്താൽ അനുകൂലികൾ നടത്തിയ കല്ലേറിൽ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഡ്രൈവര്‍ ജിനു ഹബീബുള്ളയ്ക്ക് ആണ് പരിക്കേറ്റത്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

9:42 AM IST:

ഈരാറ്റുപേട്ടയിൽ പി.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ട ടൗണിൽ പൊലീസും പിഎഫ്ഐ പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം. ടൗണിലൂടെ പോയ വണ്ടികൾ തടഞ്ഞ പിഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി ഓടിച്ചു. നൂറോളം പേരെ കരുതൽ തടവിലാക്കി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലേക്ക് മാറ്റി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

9:33 AM IST:
 • മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്
 • കല്ലെറിഞ്ഞ മൂന്നു പേര് പൊലീസ് കസ്റ്റഡിയിൽ
   
9:32 AM IST:
 • കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറ്. 
 • എം സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ വച്ചാണ്  കെഎസ്ആർടിസി ബസുകൾക്ക് കല്ലേറുണ്ടായത്. നിരവധി ബസുകളുടെ ചില്ല് അക്രമത്തിൽ തകര്‍ന്നു. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 
 • കോന്നി വകയറിലും കെഎസ്ആര്‍ടിസി  ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടക്ക് വന്ന ബസ് ആണ്. ഡ്രൈവ‍ര്‍ക്ക് പരിക്ക്. 

9:29 AM IST:

ഹർത്താലിൻ്റെ പേരിൽ അക്രമം അഴിച്ചു വിട്ട് മൂന്ന് പൊലീസുകാരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
 
9:21 AM IST:

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി. ചാവക്കാട് എടക്കഴിയൂരിൽ വച്ച് KSRTC ബസിന് കല്ലെറിഞ്ഞ പി.എഫ്.ഐ. പ്രാദേശികനേതാവ്  മുഹമ്മദ് റിയാസ് ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറിയാണ് ഇയാൾ. കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്. 

9:17 AM IST:

മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന്  സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. 
 
9:16 AM IST:
 • ഇതുവരെ 5 കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്
 • ഒരു ടിപ്പർ ലോറിയും എറിഞ്ഞു തകർത്തു
 • ഒരു കെഎസ്ആർടിസി ഡ്രൈവർക്കും ടിപ്പർ ലോറി ഡ്രൈവർക്കും പരിക്ക്
 • കല്ലെറിഞ്ഞ ഒരാളെ പോലീസ് പിടികൂടി
   
9:14 AM IST:

9:12 AM IST:

ലോറിയുടെ ചില്ലുകൾ കല്ലേറിൽ തക‍ര്‍ന്നു.  തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 

9:12 AM IST:

മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് അങ്ങാടിപ്പുറം മേൽ പാലം ഭാഗത്ത് നിന്ന് ആണ്  കല്ലേറ് ഉണ്ടായത്
 
9:07 AM IST:

കോഴിക്കോട് - കല്പറ്റ റൂട്ടിൽ പോലീസ് സുരക്ഷയോടെ കോൺവോയ് അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസി സർവീസ് നടത്തുന്നു.

9:06 AM IST:

ബാലരാമപുരത്ത് വീണ്ടും ബസിനു നേരെ കല്ലേറ് ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാറിനാണ് പരിക്ക്
 
8:52 AM IST:

തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപക കല്ലേറ് റിപ്പോ‍ര്‍ട്ട് ചെയ്തു. കെഎസ്ആര്‍ടിസി ബസുകൾക്കും ലോറികൾക്കും നേരെയാണ് കല്ലേറ്
 
8:52 AM IST:

ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ മൂന്നിടങ്ങളിൽ കല്ലേറ്. കൂടാളി, ചാവശ്ശേരി, ഉളിയിൽ ഭാഗങ്ങളിലാണ് ഹർത്താൽ അനുകൂലികൾ തമ്പടിച്ച്‌ കല്ലെറിയുന്നത്

8:52 AM IST:

കോട്ടയം ഈരാറ്റുപേട്ടയിൽ ഹ‍ര്‍ത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ  ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

8:46 AM IST:

പത്തനംതിട്ട ആനപ്പാറയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. കളിയിക്കാവിളയിലേക്ക് പോയ ബസിന് നേരെയാണ് എറിഞ്ഞത്. 

8:46 AM IST:

വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ  ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

8:40 AM IST:

യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിൻ്റെ ബൈക്കിൽ ഹർത്താൽ അനുകൂലി ബൈക്ക് ഇടിച്ചു കയറ്റി

8:07 AM IST:

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു

5:53 AM IST: