Malayalam News Live : ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്ത്, ബദർപുരിൽ നിന്ന് തുടക്കം

Malayalam News Live Updates 24 December 2022

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. എന്നാല്‍  മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.

3:15 PM IST

ആരോപണം തള്ളി ആനാവൂർ

എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു. എസ്എഫ്ഐയിൽ അംഗത്വമെടുക്കുമ്പോൾ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാർ ഒള്ളൂ. ഞാൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂർ നാഗപ്പന്‍ ചോദിച്ചു.  Read More 

3:14 PM IST

അഭിജിത്തിന് സസ്പെന്‍ഷന്‍

വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. Read More

12:08 PM IST

എയ്ഞ്ചൽവാലി ബഫർ സോൺ പ്രതിഷേധം: പഞ്ചായത്ത് അംഗങ്ങളടക്കം 100 പേർക്കെതിരെ പൊലീസ് കേസ്

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെമ്പർമാർ. മറ്റ് 98 പേർ കണ്ടാലറിയുന്നവരാണെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു മുതൽ നശീകരണം ഉൾപ്പെടെ 8 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വനം വകുപ്പ് നൽകിയ പരാതിയിലാണ് പൊലീസ് കേസ്. 

11:45 AM IST

ബഫർ സോൺ പ്രതിഷേധം: എരുമേലിയിൽ 100 പേർക്കെതിരെ പൊലീസ് കേസ്

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

10:43 AM IST

കുർബാന തർക്കം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വീണ്ടും സംഘർഷം

കുർബാനയെ ചൊല്ലി എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. പള്ളിക്കുള്ളിൽ വിളക്കുകൾ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയിൽ തുടരുകയാണ്. 

10:04 AM IST

ആനാവൂര്‍ നാഗപ്പന് കുരുക്കായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ

ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ  എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി  ജെജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്നും ഉപദേശിച്ചത് ആനാവൂര്‍ നാഗപ്പനാണെന്നുമാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് ജെജെ അഭിജിത്ത്. 

9:52 AM IST

പത്തനംതിട്ട നാറാണംതോട്ടിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു

പത്തനംതിട്ട നാറാണംതോട്ടിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ദിണ്ടിഗൽ  സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. പതിനഞ്ച് തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്ക് ഇല്ല. തീർത്ഥാടകാരെ നിലയ്ക്കൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി

9:52 AM IST

രാജ്യത്ത് ഇന്ന് 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഒരു ദിവസത്തിനിടെ 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 0.15 ശതമാനമാണ്  ടിപിആർ. കഴിഞ്ഞ ദിവസത്തേക്കാൾ കൊവിഡ് കേസിൽ നേരിയ വർധനയുണ്ടായി 
 
9:51 AM IST

മുംബൈയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർകോട് സ്വദേശി മരിച്ചു

ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർകോട് സ്വദേശി മുംബൈയിൽ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസം ആറാം തീയതിയാണ് ഹനീഫയെ ഗുണ്ടാസംഘം മർദ്ദിച്ചത്. തുടർന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

9:49 AM IST

വയനാട് താമരശ്ശേരി ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്ന് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി.

വയനാട് താമരശ്ശേരി ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്ന് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി. ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്.  ബസിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

8:53 AM IST

കൊവിഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കുന്നത് പരിഗണനയിൽ

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട്  നിർബന്ധമാക്കാനാണ് ആലോചന. 

8:52 AM IST

ദിവ്യ നായർ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി

ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായർ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായർ വാങ്ങിയത്. യുവതിയുടെ പരാതിയിൽ കീഴ്‍വായ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായവർ തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കിൽ, തലസ്ഥാനവും കടന്ന് കൂടുതൽ ഉദ്യോഗാർത്ഥികൾ ഇരയായതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ്വായ്പൂർ പൊലീസിന് പരാതി കിട്ടിയത്. 

കൂടുതൽ ഇവിടെ വായിക്കാം

8:51 AM IST

ആശുപത്രി പ്രവർത്തിക്കുന്നത് അഗ്നിശമന സേനയുടെ എൻഒസിയില്ലാതെ; കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ വിവാദം

കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ വിവാദം. അഗ്നിശമന സേനയുടെ എൻഒസി ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് വിവരം. കഴിഞ്ഞ വർഷം ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നെന്ന് ഏലൂർ ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു. ലിഫ്റ്റ് വിവാദമുണ്ടാക്കിയ കെട്ടിടം പ്രവത്തിക്കുന്നതും എൻ ഒ സി നേടാതെയാണ്

8:50 AM IST

വേദനയായി സൈക്കിൾ പോളോ താരം നിദ ഫാത്തിമ, മൃതദേഹം കൊച്ചിയിലെത്തിച്ചു, ഏറ്റുവാങ്ങി ബന്ധുക്കൾ

നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന്  ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ  ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ പൊതുദർശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം. 

6:46 AM IST

ഭാരത് ജോഡോ യാത്ര ഇന്ന് രാജ്യതലസ്ഥാനത്ത്

ഭാരത് ജോഡോ യാത്ര ഇന്ന് രാജ്യതലസ്ഥാനത്ത്. ബദർപുരിൽ നിന്ന് തുടക്കം. നടൻ കമൽഹാസനടക്കമുള്ളവർ അണിനിരക്കും,വൈകീട്ട് ചെങ്കോട്ടക്ക് സമീപം സമാപനം. 

6:46 AM IST

കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു

കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 

കുമളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 8 മരണം, മരിച്ചത് തമിഴ്നാട് സ്വദേശികൾ

3:15 PM IST:

എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു. എസ്എഫ്ഐയിൽ അംഗത്വമെടുക്കുമ്പോൾ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാർ ഒള്ളൂ. ഞാൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂർ നാഗപ്പന്‍ ചോദിച്ചു.  Read More 

3:14 PM IST:

വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. Read More

12:08 PM IST:

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെമ്പർമാർ. മറ്റ് 98 പേർ കണ്ടാലറിയുന്നവരാണെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു മുതൽ നശീകരണം ഉൾപ്പെടെ 8 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വനം വകുപ്പ് നൽകിയ പരാതിയിലാണ് പൊലീസ് കേസ്. 

11:45 AM IST:

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

10:43 AM IST:

കുർബാനയെ ചൊല്ലി എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. പള്ളിക്കുള്ളിൽ വിളക്കുകൾ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയിൽ തുടരുകയാണ്. 

10:04 AM IST:

ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ  എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി  ജെജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്നും ഉപദേശിച്ചത് ആനാവൂര്‍ നാഗപ്പനാണെന്നുമാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് ജെജെ അഭിജിത്ത്. 

9:52 AM IST:

പത്തനംതിട്ട നാറാണംതോട്ടിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ദിണ്ടിഗൽ  സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. പതിനഞ്ച് തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്ക് ഇല്ല. തീർത്ഥാടകാരെ നിലയ്ക്കൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി

9:52 AM IST:

രാജ്യത്ത് ഒരു ദിവസത്തിനിടെ 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 0.15 ശതമാനമാണ്  ടിപിആർ. കഴിഞ്ഞ ദിവസത്തേക്കാൾ കൊവിഡ് കേസിൽ നേരിയ വർധനയുണ്ടായി 
 
9:51 AM IST:

ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർകോട് സ്വദേശി മുംബൈയിൽ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസം ആറാം തീയതിയാണ് ഹനീഫയെ ഗുണ്ടാസംഘം മർദ്ദിച്ചത്. തുടർന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

9:49 AM IST:

വയനാട് താമരശ്ശേരി ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്ന് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി. ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്.  ബസിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

8:53 AM IST:

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട്  നിർബന്ധമാക്കാനാണ് ആലോചന. 

8:52 AM IST:

ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായർ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായർ വാങ്ങിയത്. യുവതിയുടെ പരാതിയിൽ കീഴ്‍വായ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായവർ തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കിൽ, തലസ്ഥാനവും കടന്ന് കൂടുതൽ ഉദ്യോഗാർത്ഥികൾ ഇരയായതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ്വായ്പൂർ പൊലീസിന് പരാതി കിട്ടിയത്. 

കൂടുതൽ ഇവിടെ വായിക്കാം

8:51 AM IST:

കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ വിവാദം. അഗ്നിശമന സേനയുടെ എൻഒസി ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് വിവരം. കഴിഞ്ഞ വർഷം ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നെന്ന് ഏലൂർ ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു. ലിഫ്റ്റ് വിവാദമുണ്ടാക്കിയ കെട്ടിടം പ്രവത്തിക്കുന്നതും എൻ ഒ സി നേടാതെയാണ്

8:50 AM IST:

നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന്  ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ  ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ പൊതുദർശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം. 

6:46 AM IST: