'പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന'; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം

Malayalam News Live Updates 24 September 2022

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

12:44 PM IST

'പെട്രോൾ ബോംബ് ആക്രമണം ആസൂത്രിതം'

പോപ്പുലര്‍ ഫ്രണ്ട് ഹ‍ര്‍ത്താൽ ദിവസം, കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. പിഎഫ്ഐ നേത‍ൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തൽ. പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. 

12:44 PM IST

പോപ്പുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡൻ്റ്  അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡൻ്റ്  മുനീറിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെ പ്രേരണാകുറ്റം ചുമത്തിയാണ് മുനീറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.  സമാന കുറ്റം ചുമത്തി പോപ്പുലർ ഫ്രണ്ട് ജില്ലാ ഭാരവാഹി വെള്ളമുണ്ട സ്വദേശി നൗഫലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

11:19 AM IST

പോപ്പുല‍‍‍ര്‍ ഫ്രണ്ട് നേതാക്കളെ 7 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു

രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കോടതിയിൽ ഹാജരാക്കിയപ്പോൾ മുദ്രാവാക്യം വിളിച്ച പ്രതികളെ ജ‍ഡ്ജി താക്കീത് ചെയ്തു. അതിനിടെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊലീസിനെയും കോടതി വിമ‍ർശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു. 

11:12 AM IST

കണ്ണൂർ തളിപ്പറമ്പിൽ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവം,പ്രതികൾ പിടിയിൽ

രണ്ട് പി.എഫ്.ഐ  പ്രവർത്തകർ അറസ്റ്റിൽ.പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരെയാണ് തളിപറമ്പ് പൊലീസ്  അറസ്റ്റു ചെയ്തത്

10:27 AM IST

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് രൂപയുടെ മൂല്യ തകർച്ച

 രാവിലെ വ്യാപാരം തുടങ്ങിയ പിന്നാലെ ഒരു ഡോളറിന് 81.24 രൂപ എന്ന നിലയിലേക്ക് എത്തി.

10:19 AM IST

കണ്ണൂർ വിസി നിയമനം: മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണ്ണർക്ക് കത്ത്

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്.വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി.ഇ മെയിലിൽ നൽകിയ കത്തിന് പിന്നാലെ രാജ് ഭവനിൽ നേരിട്ടും കത്ത് നല്കി

9:32 AM IST

പൊലീസ് ഓഫീസർ വീടിനുള്ളിൽ മരിച്ച നിലയിൽ

അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്

9:20 AM IST

താമരശേരിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ

താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്.

8:37 AM IST

കട അടപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പന്നിയൂർ സ്വദേശി

തളിപ്പറമ്പിലെ ആഷാദിൻ്റെ കട അടപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പന്നിയൂർ സ്വദേശി അൻസാറെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.  

8:35 AM IST

വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ്‌ പോസ്റ്റർ

വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ്‌ പോസ്റ്റർ. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ  പോരാടാൻ ആഹ്വാനം.  
തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

8:15 AM IST

പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു

കോഴിക്കോട് പയ്യോളി അയനിക്കാട് പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. അർദ്ധരാത്രിയോടെ ആണ് സംഭവം. അയനിക്കാട് സ്വദേശി 
മജീദിൻ്റെ വീടിനാണ് തീയിട്ടത്. ഇന്നലെ വൈകിട്ട്  നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്

8:14 AM IST

രാഹുൽ ഗാന്ധിയുടെ ഭാരത്  ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം.

രാഹുൽ ഗാന്ധിയുടെ ഭാരത്  ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം. രാവിലെ 7 മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര
ഉച്ചക്ക് ആമ്പല്ലൂരിൽ അവസാനിക്കും. വൈകീട്ട് തേക്കിൻകാട് മൈതാനത്ത് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട്‌
അതിർത്തിയായ ചെറുതുരുത്തിയിലാണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.

8:08 AM IST

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം.30 വരെയാണ് പത്രിക സമർപ്പണത്തിനുള്ള
സമയം. പത്രിക പിൻവലിക്കേണ്ട എട്ടോടെ ചിത്രം കൂടുതൽ വ്യക്തമാകും. തെരഞ്ഞെടുപ്പ് 17നും ഫലപ്രഖ്യാപനം 19 നുമാണ്. രാജസ്ഥാൻ മുഖ്യമന്ത്രി
അശോക് ഗലോട്ടും, ശശി തരൂരും മത്സരംഗത്ത് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 

8:07 AM IST

പിഎഫ്ഐ പ്രവർത്തകരെ കസ്റ്റ‍ഡിയിൽ വേണമെന്ന് എൻഐഎ

എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ  കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ  തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎയുടെ നിലപാട്.

8:05 AM IST

വർക്കലയിൽ വീണ്ടും അരുംകൊല

വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചിൽ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 

8:05 AM IST

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി

എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

8:04 AM IST

'പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന'; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

'പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന'; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം റിമാൻഡ് റിപ്പോർട്ടിൽ

12:44 PM IST:

പോപ്പുലര്‍ ഫ്രണ്ട് ഹ‍ര്‍ത്താൽ ദിവസം, കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. പിഎഫ്ഐ നേത‍ൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തൽ. പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. 

12:44 PM IST:

പോപ്പുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡൻ്റ്  മുനീറിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെ പ്രേരണാകുറ്റം ചുമത്തിയാണ് മുനീറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.  സമാന കുറ്റം ചുമത്തി പോപ്പുലർ ഫ്രണ്ട് ജില്ലാ ഭാരവാഹി വെള്ളമുണ്ട സ്വദേശി നൗഫലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

11:59 AM IST:

രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കോടതിയിൽ ഹാജരാക്കിയപ്പോൾ മുദ്രാവാക്യം വിളിച്ച പ്രതികളെ ജ‍ഡ്ജി താക്കീത് ചെയ്തു. അതിനിടെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊലീസിനെയും കോടതി വിമ‍ർശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു. 

11:12 AM IST:

രണ്ട് പി.എഫ്.ഐ  പ്രവർത്തകർ അറസ്റ്റിൽ.പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരെയാണ് തളിപറമ്പ് പൊലീസ്  അറസ്റ്റു ചെയ്തത്

10:27 AM IST:

 രാവിലെ വ്യാപാരം തുടങ്ങിയ പിന്നാലെ ഒരു ഡോളറിന് 81.24 രൂപ എന്ന നിലയിലേക്ക് എത്തി.

10:19 AM IST:

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്.വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി.ഇ മെയിലിൽ നൽകിയ കത്തിന് പിന്നാലെ രാജ് ഭവനിൽ നേരിട്ടും കത്ത് നല്കി

9:32 AM IST:

അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്

9:20 AM IST:

താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്.

8:37 AM IST:

തളിപ്പറമ്പിലെ ആഷാദിൻ്റെ കട അടപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പന്നിയൂർ സ്വദേശി അൻസാറെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.  

8:35 AM IST:

വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ്‌ പോസ്റ്റർ. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ  പോരാടാൻ ആഹ്വാനം.  
തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

8:15 AM IST:

കോഴിക്കോട് പയ്യോളി അയനിക്കാട് പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. അർദ്ധരാത്രിയോടെ ആണ് സംഭവം. അയനിക്കാട് സ്വദേശി 
മജീദിൻ്റെ വീടിനാണ് തീയിട്ടത്. ഇന്നലെ വൈകിട്ട്  നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്

8:14 AM IST:

രാഹുൽ ഗാന്ധിയുടെ ഭാരത്  ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം. രാവിലെ 7 മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര
ഉച്ചക്ക് ആമ്പല്ലൂരിൽ അവസാനിക്കും. വൈകീട്ട് തേക്കിൻകാട് മൈതാനത്ത് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട്‌
അതിർത്തിയായ ചെറുതുരുത്തിയിലാണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.

8:08 AM IST:

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം.30 വരെയാണ് പത്രിക സമർപ്പണത്തിനുള്ള
സമയം. പത്രിക പിൻവലിക്കേണ്ട എട്ടോടെ ചിത്രം കൂടുതൽ വ്യക്തമാകും. തെരഞ്ഞെടുപ്പ് 17നും ഫലപ്രഖ്യാപനം 19 നുമാണ്. രാജസ്ഥാൻ മുഖ്യമന്ത്രി
അശോക് ഗലോട്ടും, ശശി തരൂരും മത്സരംഗത്ത് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 

8:07 AM IST:

എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ  കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ  തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎയുടെ നിലപാട്.

8:05 AM IST:

വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചിൽ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 

8:05 AM IST:

എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

8:04 AM IST: