Malayalam News Live: നിയമസഭാകക്ഷി യോഗം റദ്ദാക്കി, നിരീക്ഷകരെ തിരികെ വിളിച്ച് ഹൈക്കമാൻഡ്

Malayalam News Live Updates 25 September 2022

പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തലുമായി ഇഡി. ഹാത്രസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേർ ഇതിനായി നിയോഗിക്കപ്പെട്ടു .1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് . ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്നും ഇഡി ലക്നൗ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോ‍ർട്ടിൽ പറയുന്നു

10:16 PM IST

നിയമസഭാകക്ഷി യോഗം റദ്ദാക്കി, നിരീക്ഷകരെ തിരികെ വിളിച്ച് ഹൈക്കമാൻഡ്

രാജസ്ഥാനിലെ നിയമസഭാകക്ഷിയോഗം റദ്ദാക്കി. നിരീക്ഷകരെ തിരികെ വിളിച്ച് ഹൈക്കമാൻഡ്. 

9:36 PM IST

'സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി', ഭീഷണിയുമായി എംഎല്‍എമാര്‍

മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും അശോക് ഗെലോട്ട് വിഭാഗം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്നാണ് എംഎല്‍എമാരുടെ ഭീഷണി. നിലപാട് സ്‍പീക്കറെ അറിയിക്കാനാണ് നീക്കം. 

9:33 PM IST

രാജസ്ഥാനില്‍ നിയമസഭാകക്ഷിയോഗം ഉടന്‍

രാജസ്ഥാനില്‍ നിയമസഭാകക്ഷിയോഗം ഉടന്‍. എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് ഗെലോട്ടിന്‍റെ നിര്‍ദേശം. 

7:34 PM IST

ബസ് മോചിപ്പിച്ചു

കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കാനായി പോയ സ്വകാര്യ ബസ്, പിടിച്ചുവെച്ച ഝാർഖണ്ഡിലെ ഗ്രാമവാസികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ്. ഝാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ പോയ ബസും ജീവനക്കാരെയുമാണ് ഗ്രാമവാസികൾ തടഞ്ഞുവെച്ചത്.

7:33 PM IST

പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം

ശബരിമല മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ  പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശകാരം.തീർത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിലാണ് മന്ത്രി അതൃപ്തി വ്യക്തമാക്കിയത്. ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. അലസത കാണിക്കുന്നവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

11:11 AM IST

ചീറ്റകൾക്ക് പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകൾക്ക് പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി .രാജ്യത്തിൻ്റെ സംസ്കാരതോട് ചേർന്നു നിൽക്കുന്ന പേര് നിർദേശിക്കണം.മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാം 

10:32 AM IST

അങ്കിത ഭണ്ഡാരിയുടെ കൊലപാതകം : വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും

പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ് എന്ന് അന്വേഷണ സംഘം. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും ഡിഐജി.

8:05 AM IST

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്ദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്

7:15 AM IST

കൂളിമാട് പാലം തകർച്ച:ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി,രണ്ടുപേർക്ക് സ്ഥലംമാറ്റം

കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായിട്ടും ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി പ്രഖ്യാപിച്ച നടപടി നടപ്പായില്ലെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി

7:15 AM IST

എകെജി സെന്റർ ആക്രമണക്കേസ്:തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്, യൂത്ത് കോൺ​ഗ്രസ് ജില്ല സെക്രട്ടറിയെ ചോദ്യംചെയ്യും

തിരുവനന്തപുരം : എ.കെ.ജി.സെൻറർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇപ്പോള്‍ പിടിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനുമായുളള ബന്ധത്തിൻെറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കം. ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ സുഹൈൽ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. 

7:15 AM IST

പോപ്പുലർ ഫ്രണ്ട് ഹാത്രസിൽ വർഗീയ കലാപത്തിന് ശ്രമിച്ചു ,സിദ്ദിഖ് കാപ്പനടക്കം ഇതിനായി നിയോഗിക്കപ്പെട്ടു-ഇഡി റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തലുമായി ഇഡി. ഹാത്രസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേർ ഇതിനായി നിയോഗിക്കപ്പെട്ടു1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് . ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്നും ഇഡി ലക്നൗ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോ‍ർട്ടിൽ പറയുന്നു

10:16 PM IST:

രാജസ്ഥാനിലെ നിയമസഭാകക്ഷിയോഗം റദ്ദാക്കി. നിരീക്ഷകരെ തിരികെ വിളിച്ച് ഹൈക്കമാൻഡ്. 

9:36 PM IST:

മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും അശോക് ഗെലോട്ട് വിഭാഗം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്നാണ് എംഎല്‍എമാരുടെ ഭീഷണി. നിലപാട് സ്‍പീക്കറെ അറിയിക്കാനാണ് നീക്കം. 

9:33 PM IST:

രാജസ്ഥാനില്‍ നിയമസഭാകക്ഷിയോഗം ഉടന്‍. എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് ഗെലോട്ടിന്‍റെ നിര്‍ദേശം. 

7:34 PM IST:

കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കാനായി പോയ സ്വകാര്യ ബസ്, പിടിച്ചുവെച്ച ഝാർഖണ്ഡിലെ ഗ്രാമവാസികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ്. ഝാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ പോയ ബസും ജീവനക്കാരെയുമാണ് ഗ്രാമവാസികൾ തടഞ്ഞുവെച്ചത്.

7:33 PM IST:

ശബരിമല മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ  പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശകാരം.തീർത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിലാണ് മന്ത്രി അതൃപ്തി വ്യക്തമാക്കിയത്. ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. അലസത കാണിക്കുന്നവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

11:11 AM IST:

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകൾക്ക് പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി .രാജ്യത്തിൻ്റെ സംസ്കാരതോട് ചേർന്നു നിൽക്കുന്ന പേര് നിർദേശിക്കണം.മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാം 

10:32 AM IST:

പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ് എന്ന് അന്വേഷണ സംഘം. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും ഡിഐജി.

8:41 AM IST:

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്ദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്

7:15 AM IST:

കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായിട്ടും ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി പ്രഖ്യാപിച്ച നടപടി നടപ്പായില്ലെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി

7:15 AM IST:

തിരുവനന്തപുരം : എ.കെ.ജി.സെൻറർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇപ്പോള്‍ പിടിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനുമായുളള ബന്ധത്തിൻെറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കം. ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ സുഹൈൽ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. 

7:14 AM IST: