Malayalam News Highlight : വിഴിഞ്ഞം സമരം: ലത്തീൻ അതിരൂപതയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും

Malayalam News Live Updates 27 November 2022

വിഴിഞ്ഞം സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു

5:36 PM IST

വിഴിഞ്ഞം സംഘര്‍ഷത്തിൽ ഒരാള്‍ അറസ്റ്റിൽ

വിഴിഞ്ഞം സംഘര്‍ഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 

5:36 PM IST

ശ്രീനിവാസൻ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്. പിഎഫ്ഐ മുൻ ഏരിയാ റിപ്പോർട്ടറാണ് ഇയാള്‍. Read More 

5:35 PM IST

അടൂർ പ്രകാശിന് സിബിഐയുടെ ക്ലീൻ ചിറ്റ്

സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.  Read More

4:11 PM IST

നെടുമ്പാശേരിയിൽ സ്വർണം പിടികൂടി

നെടുമ്പാശേരിയിൽ സ്വർണം പിടികൂടി. ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന ഒന്നര കിലോ സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ കോഴിക്കോട്  സ്വദേശി അലിയാണ്  സ്വർണം കടത്താൻ ശ്രമിച്ചത്.

2:43 PM IST

വിഴിഞ്ഞം സംഘര്‍ഷം: 'ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി', അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. 

2:11 PM IST

വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്.

1:02 PM IST

'മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല'

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. 

10:35 AM IST

സമര പന്തൽ പൊളിച്ചു മാറ്റിയ നിലയിൽ

കോഴിക്കോട് ആവിക്കൽ സമരപന്തൽ പൊളിച്ച് മാറ്റിയ നിലയിൽ. സമര സമിതി ആദ്യം ഉപയോഗിച്ചിരുന്ന പന്തൽ ആണ് പൊളിച്ചു മാറ്റിയത്. പൊലീസ് ആണ് പന്തൽ പൊളിച്ചത് എന്ന് സമരസമിതി ആരോപിച്ചു 

10:25 AM IST

ഉദ്യോഗസ്ഥ കള്ളക്കളിയും പുറത്ത്

കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും പൊലീസിൽ പരാതി നൽകാതെയും ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്. മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കായി നോട്ടീസ് നൽകുന്നതാണ് ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചത്. നവംബർ രണ്ടിന് നോട്ടീസ് നൽകിയെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ നവംബർ 19 നാണ് രാജേന്ദ്രന് നോട്ടീസ് നൽകിയത്. 

10:25 AM IST

എസ് രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു; നോട്ടീസ് നൽകിയത് വാടകക്ക് നൽകുന്ന വീടിന്

താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്. 

8:16 AM IST

ഏകീകൃത കുർബാന ത‍ർക്കം:കൊച്ചിയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് തിരിച്ചയച്ചു , സംഘർഷം

ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ തടഞ്ഞ് വിമത വിഭാ​ഗം.ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. ബസലിക്കയിലെ കസേരകൾ ഒരു വിഭാ​ഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ ക‍ുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി.പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു 
 
8:15 AM IST

വിവാദങ്ങൾക്കിടെ തരൂ‍ർ പങ്കെടുക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഇന്ന്,ഓൺലൈനായി പങ്കെടുക്കാൻ സുധാകരൻ

കോൺഗ്രസിലെ ഒരു വിഭാഗം സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിനെച്ചൊല്ലിയുളള വിവാദം തുടരുന്നതിനിടെ, ശശി തരൂർ ദേശീയ അധ്യക്ഷനായ സംഘടനയുടെ ഏകദിന സമ്മേളനം ഇന്ന് കൊച്ചിയിൽ.കെപിസിസ അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്നില്ലെന്ന് ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് ഉദ്ഘാടന വേദിയിൽ ഓൺലൈൻ ആയി പങ്കെുക്കാൻ തയാറാകുകയായിരുന്നു. സമാപന സെഷനിൽ വിഡി സതീശൻ നേരിട്ടെത്തി പങ്കെടുക്കും

8:13 AM IST

കുണ്ടറയിലെ മണ്ണ് മാഫിയ അതിക്രമം:ജിയോളജി വകുപ്പിനോട് റിപ്പോർട്ട് തേടി റവന്യുവകുപ്പ്,സ്ഥലത്തെത്തി റിപ്പോർട്ട് നൽകണം

കൊല്ലം കുണ്ടറയിൽ നിർധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ ഇടപെട്ട് റവന്യു വകുപ്പ്. 
അടിയന്തരമായി റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് ജിയോളജി വകുപ്പിന് നിർദേശം നൽകി.സ്ഥലം നേരിട്ട് പോയി പരിശോധിച്ചു തിങ്കളാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. വീടിന് ഭീഷണിയാകുന്ന തരത്തിൽ  മണ്ണെടുക്കാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്നും ജിയോളജി വകുപ്പ് വിശദീകരിക്കണം
 
8:13 AM IST

വാഹന അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ത‍ർക്കം: ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർ അറസ്റ്റിൽ

കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു . നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുേപരെ അറസ്റ്റ്  ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്

8:11 AM IST

വിഴിഞ്ഞം സമരം ലത്തീൻ രൂപതക്കെതിരെ സർക്കാർ 200 കോടി നഷ്ട പരിഹാരം സഭയിൽ നിന്ന് ഈടാക്കും

വിഴിഞ്ഞം സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം.  ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു

5:36 PM IST:

വിഴിഞ്ഞം സംഘര്‍ഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 

5:36 PM IST:

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്. പിഎഫ്ഐ മുൻ ഏരിയാ റിപ്പോർട്ടറാണ് ഇയാള്‍. Read More 

5:35 PM IST:

സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.  Read More

4:11 PM IST:

നെടുമ്പാശേരിയിൽ സ്വർണം പിടികൂടി. ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന ഒന്നര കിലോ സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ കോഴിക്കോട്  സ്വദേശി അലിയാണ്  സ്വർണം കടത്താൻ ശ്രമിച്ചത്.

2:43 PM IST:

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. 

2:11 PM IST:

വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്.

1:02 PM IST:

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. 

10:35 AM IST:

കോഴിക്കോട് ആവിക്കൽ സമരപന്തൽ പൊളിച്ച് മാറ്റിയ നിലയിൽ. സമര സമിതി ആദ്യം ഉപയോഗിച്ചിരുന്ന പന്തൽ ആണ് പൊളിച്ചു മാറ്റിയത്. പൊലീസ് ആണ് പന്തൽ പൊളിച്ചത് എന്ന് സമരസമിതി ആരോപിച്ചു 

10:25 AM IST:

കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും പൊലീസിൽ പരാതി നൽകാതെയും ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്. മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കായി നോട്ടീസ് നൽകുന്നതാണ് ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചത്. നവംബർ രണ്ടിന് നോട്ടീസ് നൽകിയെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ നവംബർ 19 നാണ് രാജേന്ദ്രന് നോട്ടീസ് നൽകിയത്. 

10:25 AM IST:

താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്. 

8:16 AM IST:

ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ തടഞ്ഞ് വിമത വിഭാ​ഗം.ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. ബസലിക്കയിലെ കസേരകൾ ഒരു വിഭാ​ഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ ക‍ുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി.പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു 
 
8:15 AM IST:

കോൺഗ്രസിലെ ഒരു വിഭാഗം സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിനെച്ചൊല്ലിയുളള വിവാദം തുടരുന്നതിനിടെ, ശശി തരൂർ ദേശീയ അധ്യക്ഷനായ സംഘടനയുടെ ഏകദിന സമ്മേളനം ഇന്ന് കൊച്ചിയിൽ.കെപിസിസ അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്നില്ലെന്ന് ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് ഉദ്ഘാടന വേദിയിൽ ഓൺലൈൻ ആയി പങ്കെുക്കാൻ തയാറാകുകയായിരുന്നു. സമാപന സെഷനിൽ വിഡി സതീശൻ നേരിട്ടെത്തി പങ്കെടുക്കും

8:13 AM IST:

കൊല്ലം കുണ്ടറയിൽ നിർധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ ഇടപെട്ട് റവന്യു വകുപ്പ്. 
അടിയന്തരമായി റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് ജിയോളജി വകുപ്പിന് നിർദേശം നൽകി.സ്ഥലം നേരിട്ട് പോയി പരിശോധിച്ചു തിങ്കളാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. വീടിന് ഭീഷണിയാകുന്ന തരത്തിൽ  മണ്ണെടുക്കാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്നും ജിയോളജി വകുപ്പ് വിശദീകരിക്കണം
 
8:13 AM IST:

കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു . നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുേപരെ അറസ്റ്റ്  ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്

8:11 AM IST: