Malayalam News Live: സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട്

Malayalam News Live Updates 27 September 2022

രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു. 
രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ​ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം​ഗത്തെത്തി.എന്നാൽ
മാക്കൻ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്

11:05 AM IST

സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ലൈവ് സ്ട്രീമിംഗ് ചെയ്ത് തുടങ്ങി

ചീഫ് ജസ്റ്റിസിന്‍റേത് ഉൾപ്പെടെയുള്ള മൂന്ന് ഭരണഘടന ബെഞ്ചിന്റെ നടപടികളാണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.

10:35 AM IST

പേപ്പട്ടികളെയും, അക്രമകാരികാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ

സുപ്രീം കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു.എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ

7:41 AM IST

അരി ആഹാരം മുട്ടുമോ?അരിവില ഉടൻ കുറയില്ല,ഇറക്കുമതി വേണം,സർക്കാർ ഇടപെടൽ വേണമെന്നാവശ്യം

സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയർന്ന് നിൽക്കുമെന്ന് മില്ലുടമകൾ. ആന്ധ്രയിൽ മാർച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാൽ മാത്രമേ വില കുറയൂ. ഇതിനിടയിൽ അരിവില കുറയ്ക്കണമെങ്കിൽ സർക്കാർ ഇടപെട്ട് പഞ്ചാബിൽ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകൾ പറയുന്നു.

7:19 AM IST

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം:യൂണിയനുകളുമായി ഇന്ന് ച‍ർച്ച,12 മണിക്കൂർ ഡ്യൂട്ടി അം​ഗീകരിക്കില്ലെന്ന് പ്രതിപക്ഷ സംഘടനകൾ

ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ,അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം,ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട.ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം

7:19 AM IST

എകെജി സെന്റർ ആക്രമണം,ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും,ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച്

എകെജി സെൻറർ ആക്രമണക്കേസിലെ പ്രതിയായ ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാലു ദിവസത്തെ പൊലിസ് കസ്റ്റഡിക്കു ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറുവരെയാണ് ജിതിനെ റിമൻഡ് ചെയ്തിരിക്കുന്നത്. 
 
7:18 AM IST

കേരള വിസി നിയമനം:നിയമന നടപടികളുമായി ​ഗവർണർ,പ്രശ്നം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോ​ഗം

കേരള വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ വിസി വിസമ്മതിച്ച സാഹചര്യത്തിൽ ഗവർണ്ണർ സ്വന്തം നിലക്ക് നിയമന നടപടിയുമായി മുന്നോട്ട് പോകും. നിലവിലുള്ള രണ്ട് അംഗ കമ്മിറ്റി വിജ്ഞാപനം ഇറക്കി അപേക്ഷ ക്ഷണിക്കും.ഇന്നലെ പ്രതിനിധിയെ നൽകണം എന്ന അന്ത്യ ശാസനം തള്ളിയ വിസി ക്ക് എതിരെ നടപടിയിലേക്കും ഗവർണ്ണർ കടന്നേക്കും.മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഗവർണർ തുടർ നടപടിയിലേക്ക് കടക്കും.അതിനിടെ ഇന്നു ചേരുന്ന സിൻഡിക്കേറ്റ് യോഗം പ്രശ്‍നം ചർച്ച ചെയ്യും.ഗവർണ്ണർ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിൽ ആണ് സർവ്വകലാശാല.

7:18 AM IST

ഗെലോട്ടിനെതിരെ നടപടി ഉണ്ടാകുമോ?സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട്

രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു. 
രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ​ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം​ഗത്തെത്തി.രാജസ്ഥാനിലെ മുഖ്യമന്ത്രി ചർച്ച അശോക് ഗെലോട്ട് അട്ടിമറിച്ചതിൽ എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോ‍ർട്ട് നൽകും.  റിപ്പോർട്ട് കിട്ടിയ ശേഷമാകും അച്ചടക്ക നടപടിയിൽ തീരുമാനമുണ്ടാകുക

11:05 AM IST:

ചീഫ് ജസ്റ്റിസിന്‍റേത് ഉൾപ്പെടെയുള്ള മൂന്ന് ഭരണഘടന ബെഞ്ചിന്റെ നടപടികളാണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.

10:35 AM IST:

സുപ്രീം കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു.എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ

7:41 AM IST:

സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയർന്ന് നിൽക്കുമെന്ന് മില്ലുടമകൾ. ആന്ധ്രയിൽ മാർച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാൽ മാത്രമേ വില കുറയൂ. ഇതിനിടയിൽ അരിവില കുറയ്ക്കണമെങ്കിൽ സർക്കാർ ഇടപെട്ട് പഞ്ചാബിൽ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകൾ പറയുന്നു.

7:19 AM IST:

ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ,അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം,ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട.ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം

7:19 AM IST:

എകെജി സെൻറർ ആക്രമണക്കേസിലെ പ്രതിയായ ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാലു ദിവസത്തെ പൊലിസ് കസ്റ്റഡിക്കു ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറുവരെയാണ് ജിതിനെ റിമൻഡ് ചെയ്തിരിക്കുന്നത്. 
 
7:18 AM IST: