Malayalam News Live: ​പോപ്പുലർ ഫ്രണ്ട് നിരോധനം: തുടർ നടപടിക്ക് കേരളം

Malayalam News Live Updates 29 September 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല. ഉത്തരവിനായുള്ള ഫയൽ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നൽകിയിരുന്നു.സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും.അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവും തുടർ നടപടികളും ഇന്ന് ചേരുന്ന കളക്ടർ - എസ്പി തല യോഗവും ചർച്ച ചെയ്യും.

4:38 PM IST

ശശി തരൂർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്  ആസ്ഥാനത്ത് എത്തിയാണ്  നാമ നിർദ്ദേശ പത്രിക സമർപ്പിക്കുക. നാളെ പത്രിക നൽകുമെന്ന് ദിഗ് വിജയ് സിംഗും അറിയിച്ചിട്ടുണ്ട്. 

4:37 PM IST

'ഓപ്പറേഷൻ ഗരുഡ' സിബിഐ ലഹരിവേട്ട

സിബിഐ രാജ്യവ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഗരുഡ' ലഹരിവേട്ടയിൽ എട്ട്  സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. 

4:37 PM IST

ബഫർ സോൺ: ഫീൽഡ് പരിശോധനക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചു

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ  സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. 

4:33 PM IST

കാസർകോട് ചാലയിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.

കാസർകോട്  ചാലയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത് കുട്ടികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം.

4:17 PM IST

'ദഫ് പഠിക്കാൻ പോയി വൈകിയെത്തി', പാലക്കാട് അച്ഛൻ കുട്ടികളെ പട്ടികകൊണ്ട് തല്ലി

ചാലിശ്ശേരിയിൽ മദ്യപിച്ചെത്തിയ അച്ഛൻ കുട്ടികളെ പട്ടികകൊണ്ട് തല്ലി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. കുട്ടികളുടെ അച്ഛൻ അൻസാർ ഒളിവിലാണ്.

4:16 PM IST

'കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ല', സോണിയയോട് മാപ്പ് പറഞ്ഞെന്ന് അശോക് ഗെലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ - അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് വിശദീകരിച്ചു.  

4:16 PM IST

പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം, 2 പേര്‍ കസ്റ്റഡിയില്‍

കല്ലമ്പലത്ത് പി എഫ് ഐ പ്രവർത്തകർ കസ്റ്റഡിയിൽ. പി എഫ് ഐ കൊടികൾ അഴിച്ച് മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പ്രവര്‍ത്തകരെയാണ് കല്ലമ്പലം പൊലിസ്  കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ യു എ പി എ പ്രകാരം കേസെടുക്കും. 

7:12 AM IST

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് 80ലക്ഷം നൽകി ഒത്തുതീർപ്പാക്കി,പിതൃത്വത്തെക്കുറിച്ച് പറയാതെ കരാർ

ബിനോയ് കോടിയേരിക്കെതിരായ പീ‍ഡന കേസ് ഒത്തുതീർപ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്.  നിയമപടികൾ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും മുൻപെയാണ് കേസ് ഒത്ത് തീർപ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ ഇത്രകാലം നീട്ടിയത്. എന്നാൽ കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നുമില്ല. 

7:12 AM IST

യുവനടിമാർക്ക് എതിരായ ലൈംഗിക അതിക്രമം: കണ്ടാലറിയാവുന്ന 2പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് : സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് നിർദേശിച്ചു

7:11 AM IST

​പോപ്പുലർ ഫ്രണ്ട് നിരോധനം: ഓഫിസ് സീൽ വയ്ക്കുന്നതടക്കം ഉത്തരവ് ഇന്നിറങ്ങും,തുടർ നടപടിക്ക് പൊലീസ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല. ഉത്തരവിനായുള്ള ഫയൽ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നൽകിയിരുന്നു.സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും.അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവും തുടർ നടപടികളും ഇന്ന് ചേരുന്ന കളക്ടർ - എസ്പി തല യോഗവും ചർച്ച ചെയ്യും.

4:38 PM IST:

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്  ആസ്ഥാനത്ത് എത്തിയാണ്  നാമ നിർദ്ദേശ പത്രിക സമർപ്പിക്കുക. നാളെ പത്രിക നൽകുമെന്ന് ദിഗ് വിജയ് സിംഗും അറിയിച്ചിട്ടുണ്ട്. 

4:37 PM IST:

സിബിഐ രാജ്യവ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഗരുഡ' ലഹരിവേട്ടയിൽ എട്ട്  സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. 

4:37 PM IST:

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ  സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. 

4:33 PM IST:

കാസർകോട്  ചാലയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത് കുട്ടികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം.

4:17 PM IST:

ചാലിശ്ശേരിയിൽ മദ്യപിച്ചെത്തിയ അച്ഛൻ കുട്ടികളെ പട്ടികകൊണ്ട് തല്ലി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. കുട്ടികളുടെ അച്ഛൻ അൻസാർ ഒളിവിലാണ്.

4:16 PM IST:

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ - അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് വിശദീകരിച്ചു.  

4:16 PM IST:

കല്ലമ്പലത്ത് പി എഫ് ഐ പ്രവർത്തകർ കസ്റ്റഡിയിൽ. പി എഫ് ഐ കൊടികൾ അഴിച്ച് മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പ്രവര്‍ത്തകരെയാണ് കല്ലമ്പലം പൊലിസ്  കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ യു എ പി എ പ്രകാരം കേസെടുക്കും. 

7:12 AM IST:

ബിനോയ് കോടിയേരിക്കെതിരായ പീ‍ഡന കേസ് ഒത്തുതീർപ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്.  നിയമപടികൾ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും മുൻപെയാണ് കേസ് ഒത്ത് തീർപ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ ഇത്രകാലം നീട്ടിയത്. എന്നാൽ കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നുമില്ല. 

7:12 AM IST:

കോഴിക്കോട് : സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് നിർദേശിച്ചു

7:11 AM IST: