12:22 PM IST
വീടിന് തീപിടിച്ച് മൂന്ന് മരണം
മലപ്പുറം പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവിൽ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്.ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിക്കുന്നത് കണ്ട് ഓടിവന്ന കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
12:21 PM IST
കമ്മീഷണർക്ക് നട്ടെല്ല് സമ്മാനം
കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് നട്ടെല്ല് സമ്മാനിച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ. 22 മണിക്കൂർ നീണ്ട രാപ്പകൽ സമരം അവസാനിപ്പിക്കുമ്പോഴാണ് രാജി വയ്ക്കാൻ ആവശ്യപ്പെടുന്ന പ്രമേയവും നട്ടെല്ലിൻ്റെ മാതൃകയും കൊൽക്കത്ത കമ്മീഷണർ വിനീത് ഗോയലിന് സമരക്കാർ നൽകിയത്. നീതി ആവശ്യപ്പെട്ടുള്ള സമരം ശക്തമായി തുടരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
12:20 PM IST
ഭയക്കുന്നില്ലെന്ന് പി ശശി
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി. അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
12:20 PM IST
'അൻവറിൻ്റെ പരാതി ഗൗരവത്തോടെ കാണും'
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി ഗൗരവത്തോടെ കാണുമെന്നാണ് സിപിഎം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെൻ്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവർ പ്രതികരിച്ചത്. എന്നാൽ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.
12:19 PM IST
വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടു
ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടു. ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജ ചര്‍ച്ചപൂര്‍ത്തിയായാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രിയും, രാഹുല്‍ ഗാന്ധിയും സജീവമാകുകയാണ്
12:18 PM IST
കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം
കോഴിക്കോട് വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അമേരിക്കയില്‍ നിന്നും വരികയായിരുന്ന യുവാവടക്കം രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി പ്രണവം നിവാസില്‍ ജൂബി,യാത്രക്കാരനായ ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഷിജില്‍ സഞ്ചരിച്ച ടാക്സി കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഷിജിലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഷിജില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജൂബി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
12:18 PM IST
മരത്താക്കരയിൽ കട കത്തിനശിച്ചു
തൃശൂര്‍ മരത്താക്കരയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സ് രണ്ടു മണിക്കൂറിലേറെ സമയമെടുത്തു നടത്തിയ പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം
12:17 PM IST
പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത്
പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത്. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. ജാവലിൻ ത്രോയിൽ അജീത്ത് സിംഗിന് വെള്ളിയും സുന്ദർ സിംഗിന് വെങ്കലവും. ഹൈ ജംപിൽ ഇന്ത്യയുടെ ശരത് കുമാർ വെളളി മെഡലും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജിയും വെങ്കല മെഡൽ കരസ്ഥമാക്കി. ഈ ഇനത്തിൽ ഇന്ത്യ ആദ്യമായാണ് മെഡൽ സ്വന്തമാക്കുന്നത്. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. 3 സ്വർണമുൾപ്പടെ 20 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ 17 ആം സ്ഥാനത്താണ്. ടോക്കിയോ പാരാലിംപിക്സിലെ 19 മെഡലുകളെന്ന നേട്ടം ഇന്ത്യ മറികടന്നു. ചൈന, ബ്രിട്ടൺ, അമേരിക്ക രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
12:17 PM IST
അന്വേഷണം ഊർജിതമാക്കി സൈബർ പൊലിസ്
കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാൻ സ്വദേശിയിൽ നിന്ന് സൈബർ തട്ടിപ്പ് സംഘം നാലു കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലിസ് . പരാതിക്കാരൻ്റെ 17 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറ്റം ചെയ്തതത്.. 'ഈ അക്കൗണ്ടുകൾ പരിശോധിക്കുന്നതിനായി ബാങ്കുകൾക്ക് ഇന്ന് നോട്ടീസ് നൽകും . രാജസ്ഥാൻ ദുംഗർപൂർ സ്വദേശി അമിത് ജയനെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.. ബാങ്ക് വിവരങ്ങൾ ലഭ്യമായാൽ അന്വേഷണ സംഘം രാജസ്ഥാനിലേക് പോകും...
12:22 PM IST:
മലപ്പുറം പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവിൽ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്.ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിക്കുന്നത് കണ്ട് ഓടിവന്ന കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
12:21 PM IST:
കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് നട്ടെല്ല് സമ്മാനിച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ. 22 മണിക്കൂർ നീണ്ട രാപ്പകൽ സമരം അവസാനിപ്പിക്കുമ്പോഴാണ് രാജി വയ്ക്കാൻ ആവശ്യപ്പെടുന്ന പ്രമേയവും നട്ടെല്ലിൻ്റെ മാതൃകയും കൊൽക്കത്ത കമ്മീഷണർ വിനീത് ഗോയലിന് സമരക്കാർ നൽകിയത്. നീതി ആവശ്യപ്പെട്ടുള്ള സമരം ശക്തമായി തുടരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
12:20 PM IST:
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി. അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
12:20 PM IST:
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി ഗൗരവത്തോടെ കാണുമെന്നാണ് സിപിഎം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെൻ്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവർ പ്രതികരിച്ചത്. എന്നാൽ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.
12:19 PM IST:
ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടു. ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജ ചര്‍ച്ചപൂര്‍ത്തിയായാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രിയും, രാഹുല്‍ ഗാന്ധിയും സജീവമാകുകയാണ്
12:18 PM IST:
കോഴിക്കോട് വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അമേരിക്കയില്‍ നിന്നും വരികയായിരുന്ന യുവാവടക്കം രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി പ്രണവം നിവാസില്‍ ജൂബി,യാത്രക്കാരനായ ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഷിജില്‍ സഞ്ചരിച്ച ടാക്സി കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഷിജിലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഷിജില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജൂബി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
12:18 PM IST:
തൃശൂര്‍ മരത്താക്കരയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സ് രണ്ടു മണിക്കൂറിലേറെ സമയമെടുത്തു നടത്തിയ പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം
12:17 PM IST: