Malayalam News Live: വയനാട്ടിൽ തെരച്ചിൽ ഏഴാം ദിനം: ഇനി കണ്ടെത്താനുള്ളത് 180 പേരെ

Malayalam news live updates 5th August 2024

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. 

12:20 PM IST

അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി

വയനാട്  ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനം. അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് പരാതി. 

11:53 AM IST

ഒരു മൃതദേഹം കൂടി കണ്ടെത്തി

ദുരന്ത മേഖലയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ന്യൂ വില്ലേജ് ഭാഗത്ത് നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. 50 വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം പുറത്ത് എടുത്ത് മേപ്പാടിയിലേക്ക് കൊണ്ട് പോകും.

9:25 AM IST

മുണ്ടക്കൈ മേഖലയിൽ ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു

മുണ്ടക്കൈ മേഖലയിൽ ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്സ്, ഇന്ത്യൻ സൈന്യം, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന സംഘം ഓരോ ഭാഗത്ത് കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. വീടുകൾ ഉണ്ടായിരുന്ന ഭാഗത്തോട് ചേർന്നാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.

9:12 AM IST

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

വയനാട് ദുരന്തത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രി സഭ ഉപ സമിതി യോഗം ഇന്ന് രാവിലെ നടക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നു ഓൺ ലൈൻ വഴി പങ്കെടുക്കുന്ന യോഗത്തിൽ വയനാട്ടിലുള്ള മന്ത്രിമാരും പങ്കെടുക്കും. 

9:11 AM IST

ഇന്ന് 12 സോണുകളായി തിരിച്ച് തെരച്ചിൽ

ദുരന്ത മേഖലയിൽ ഇന്ന് 12 സോണുകളായി തിരിച്ച് തെരച്ചിൽ നടക്കും. ഓരോ ടീമിലും 50 പേർ വീതമുണ്ടാകും. ഫയർ ഫോഴ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവർ ഓരോ ടീമിലും അംഗങ്ങളായിരിക്കും. കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാകും ഇന്ന് പരിശോധന. രക്ഷപ്പെട്ടവരോ ബന്ധുക്കളോ എത്തി മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന ഇടങ്ങളിലും തെരച്ചിൽ നടക്കും. ഇന്ന് തമിഴ്നാടിന്റെ സംഘവും സഹായത്തിന് എത്തി. അവരുടെ 5 കെഡാവർ ഡോഗുകളെ ഇന്നത്തെ തെരച്ചിലിൽ ഉപയോഗിക്കും.

6:45 AM IST

ഗസയിൽ 30 പേർ കൊല്ലപ്പെട്ടു

പലസ്തീനിലെ ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ ഏറെക്കുറെ പൂർണമായും തകർന്നു.

12:20 PM IST:

വയനാട്  ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനം. അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് പരാതി. 

11:53 AM IST:

ദുരന്ത മേഖലയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ന്യൂ വില്ലേജ് ഭാഗത്ത് നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. 50 വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം പുറത്ത് എടുത്ത് മേപ്പാടിയിലേക്ക് കൊണ്ട് പോകും.

9:25 AM IST:

മുണ്ടക്കൈ മേഖലയിൽ ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്സ്, ഇന്ത്യൻ സൈന്യം, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന സംഘം ഓരോ ഭാഗത്ത് കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. വീടുകൾ ഉണ്ടായിരുന്ന ഭാഗത്തോട് ചേർന്നാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.

9:12 AM IST:

വയനാട് ദുരന്തത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രി സഭ ഉപ സമിതി യോഗം ഇന്ന് രാവിലെ നടക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നു ഓൺ ലൈൻ വഴി പങ്കെടുക്കുന്ന യോഗത്തിൽ വയനാട്ടിലുള്ള മന്ത്രിമാരും പങ്കെടുക്കും. 

9:11 AM IST:

ദുരന്ത മേഖലയിൽ ഇന്ന് 12 സോണുകളായി തിരിച്ച് തെരച്ചിൽ നടക്കും. ഓരോ ടീമിലും 50 പേർ വീതമുണ്ടാകും. ഫയർ ഫോഴ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവർ ഓരോ ടീമിലും അംഗങ്ങളായിരിക്കും. കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാകും ഇന്ന് പരിശോധന. രക്ഷപ്പെട്ടവരോ ബന്ധുക്കളോ എത്തി മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന ഇടങ്ങളിലും തെരച്ചിൽ നടക്കും. ഇന്ന് തമിഴ്നാടിന്റെ സംഘവും സഹായത്തിന് എത്തി. അവരുടെ 5 കെഡാവർ ഡോഗുകളെ ഇന്നത്തെ തെരച്ചിലിൽ ഉപയോഗിക്കും.

6:45 AM IST: