Malayalam News Highlights: കുൽഗാമിൽ ഏറ്റുമുട്ടൽ: 2 ജവാന്മാര്‍ക്ക് വീരമൃത്യു

malayalam news live updates 7 july 2024

 ജമ്മു കാശ്മീരിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം സൈന്യം വധിച്ചതായി വിവരം. സംഭവത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോഴത്തെ സംശയം. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷൻ തുടരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

7:04 AM IST

ഹാത്രസ് ദുരന്തത്തിൽ അന്വേഷണം

ഹാത്രസിലെ സത്സംഗ് സംഘടിപ്പിച്ചതിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്. ചില പാർട്ടികൾ പണം നൽകിയതായി പൊലീസിന് സൂചന കിട്ടി. രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. 

7:03 AM IST

ജവാന്മാര്‍ക്ക് വീരമൃത്യു

കുൽഗാം ഏറ്റുമുട്ടലിൽ 2 ജവാന്മാര്‍ക്ക് വീരമൃത്യു. അഞ്ച് ഭീകരരെ സൈന്യം വധിച്ചെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരിൽ ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദ് ഉൾപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷൻ തുടരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

7:02 AM IST

ആറ് നില കെട്ടിടം തകര്‍ന്നു വീണു

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണ് മൂന്നുപേര്‍  മരിച്ചു. അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഒരു സ്ത്രീയെ രക്ഷപ്പെടുത്തി.

7:04 AM IST:

ഹാത്രസിലെ സത്സംഗ് സംഘടിപ്പിച്ചതിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്. ചില പാർട്ടികൾ പണം നൽകിയതായി പൊലീസിന് സൂചന കിട്ടി. രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. 

7:03 AM IST:

7:02 AM IST:

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണ് മൂന്നുപേര്‍  മരിച്ചു. അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഒരു സ്ത്രീയെ രക്ഷപ്പെടുത്തി.