Malayalam News Live : ഷമ്മി തിലകനെതിരെ നടപടിയെടുക്കും, പുറത്താക്കിയിട്ടില്ലെന്ന് 'അമ്മ'

Malayalam news live updates as on 26 june 2022

വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു, ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവർത്തക ടീസ്താ സെതൽവാദിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ഇന്നത്തെ വാർത്തകളറിയാം സമഗ്രമായി, ഏഷ്യാനെറ്റ് ന്യൂസിൽ.....

11:49 PM IST

'മഹാരാഷ്ട്ര നാടകം' സുപ്രീം കോടതിയിലേക്ക്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അയോഗ്യത നീക്കത്തിനെതിരെയാണ് ഹർജി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക. മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർക്കു വേണ്ടി ഹരീഷ് സാൽവെ ഹാജരാകും. ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്വി വാദിക്കും.

11:48 PM IST

തിരുവനന്തപുരത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം

കല്ലമ്പലം നാവായിക്കുളം എൽഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക്  പരിക്ക് പറ്റി.  കൊടി   നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് എത്തി ലാത്തിവീശി സ്ഥിതി നിയന്ത്രണവിധേയമാക്കി. 

11:47 PM IST

വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചു; അതിജീവിതയുടെ അച്ഛൻ

താരസംഘടനയായ 'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നൽകിയ നടിയുടെ അച്ഛൻ. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കവേ പറഞ്ഞു. പണവും സ്വാധീനവും ആളുകളും ഉള്ളവർക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും വിജയ് ബാബു 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു

11:47 PM IST

കാസര്‍കോട്ട് പ്രവാസി യുവാവിന്‍റെ മരണത്തില്‍ ദുരൂഹത

 ഗള്‍ഫില്‍ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. കാസർകോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്.

6:31 PM IST

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട്; ഏഴ് പേർ അറസ്റ്റിൽ

കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ  ഏഴ് പേര്‍ അറസ്റ്റില്‍. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. (വിശദമായി വായിക്കാം)

6:29 PM IST

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

6:29 PM IST

ടീസ്ത സെതൽവാദിന് എതിരായ കേസ് അന്വേഷിക്കുക മലയാളി ഉദ്യോഗസ്ഥൻ

ടീസ്ത സെതൽവാദിന് എതിരായ കേസ്  അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രന്‍റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. 

4:26 PM IST

'സിനിമക്ക് മുഴുവനായി പരാതി പരിഹാര സെൽ', അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി. സിനിമക്ക് മുഴുവനായി ഇനി പരാതി പരിഹാര സെൽ. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി. വിജയ് ബാബു കേസ് കോടതി പരിഗണനയിലാണെന്ന് അമ്മ വാർത്താ സമ്മേളനത്തിൽ അംഗങ്ങൾ 

3:00 PM IST

വിമതരുടെ മന്ത്രി സ്ഥാനം തിരിച്ചെടുക്കും, മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ നാടക' കാലം

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു. വിമതരുടെ മന്ത്രി സ്ഥാനം തിരിച്ചെടുക്കാൻ ശിവസേന. 5 വിമത എം എൽ എ മാരുടെ മന്ത്രി സ്ഥാനം തിരിച്ചെടുക്കാൻ നടപടി തുടങ്ങാൻ ശിവസേന അറിയിച്ചു. 

2:59 PM IST

വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36)നെയാണ് മതിലകം പോലീസ്   അറസ്റ്റ് ചെയ്തത്. 13 വയസ്സുള്ള വിദ്യാർത്ഥിയെയാണ് പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

2:58 PM IST

ദേശാഭിമാനി ഓഫീസ് ആക്രമണത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്തു

ദേശാഭിമാനി ഓഫീസ് ആക്രമണത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കേസെടുത്തത്. 

2:57 PM IST

കായംകുളത്ത് എംഡിഎംഎ പിടികൂടി

കായംകുളത്ത് മയക്കുമരുന്നുമായി 11 പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോട്ടി എന്ന് വിളിക്കുന്ന അമൽ ഫാറൂഖും മറ്റ് 10 പേരുമാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

2:41 PM IST

കെ.എൻ.എ.ഖാദറിന് മുസ്ലിം ലീഗിന്റെ താക്കീത്

ആ‌ർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ കെ.എൻ.എ.ഖാദറിനെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്. ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം ഖാദറിനെതിരെ മറ്റ് നടപടികളുണ്ടാകില്ല.

2:33 PM IST

ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി.

ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ഉയർത്തിയാണ് നടപടി. കഴിഞ്ഞ യോഗത്തിൽ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായിരുന്നു. വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകാതിരുന്നതാണ് നടപടിക്ക് കാരണം

2:09 PM IST

അടിയന്തരാവസ്ഥ കാലത്തെ കുറിച്ച സംസാരിച്ച് പ്രധാനമന്ത്രി.

മൻ കി ബാത്തിൻറെ തൊണ്ണൂറാം ലക്കത്തിൽ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച സംസാരിച്ച് പ്രധാനമന്ത്രി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം. ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം പോലും ലഭിച്ചില്ലെന്ന് രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി 

2:05 PM IST

ഗുരുവായൂർ എക്സ്പ്രസിൽ പതിനാറുകാരിക്കെതിരെ ലൈംഗികാതിക്രമം

ഗുരുവായൂർ എക്സ്പ്രസിൽ അച്ഛനൊപ്പം രാത്രി യാത്ര ചെയ്ത പതിനാറുകാരിക്കെതിരെ ലൈംഗികാതിക്രമം. അഞ്ചിലധികം പേർ ചേർന്ന് കടന്നുപിടിക്കാൻ ശ്രമിച്ചു. അശ്ലീലം പറഞ്ഞെന്നും പരാതി. READ MORE

2:03 PM IST

കായംകുളത്ത്  മയക്കുമരുന്നുമായി 11  പേർ പിടിയിൽ

കായംകുളത്ത്  മയക്കുമരുന്നുമായി 11  പേർ പിടിയിൽ. 16 ഗ്രാം  എം.ഡി.എം.എ കണ്ടെടുത്തു.

11:24 AM IST

'അമ്മ' യോഗത്തില്‍ പങ്കെടുക്കാന്‍ വിജയ് ബാബുവും

ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി. വിഷയത്തിൽ പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും.

11:24 AM IST

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു, അടിയന്തരമായി തിരിച്ചിറക്കി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം

11:23 AM IST

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി read more 

10:38 AM IST

ആറ് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍

പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. 

10:17 AM IST

അസം പ്രളയക്കെടുതി; മരണം 121

അസമിൽ(assam) പ്രളയക്കെടുതിയിൽ (flood)മരണം(death) 121 ആയി. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു . അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

10:17 AM IST

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ (kerala)അടുത്ത അഞ്ച് ദിവസം ശക്തമായ മഴ (rain) ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിലാകും ശക്തമായ മഴ. വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിൻറേയും സ്വാധീന ഫലമായി ആണിത്.

10:00 AM IST

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മനിയിലെത്തി

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം. 

9:35 AM IST

കോൺഗ്രസ് പതാക കത്തിച്ച സംഭവം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന്  സംസ്ഥാനത്ത്  നടന്ന  പ്രതിഷേധത്തിനിടെ  ആണ് ഡിസിസി ഓഫീസിലെ  കോൺഗ്രസ്  പതാക  കത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കാക്കനാട് സബ് ജയിലിലേക്ക് മാറ്റി.

8:36 AM IST

തിരു. മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. 

8:35 AM IST

'ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേട്', സംസ്ഥാന സമിതിയില്‍ വിമര്‍ശനം

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ  സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നത്. ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയില്‍ പൊതുവികാരമുണ്ടായി. മാര്‍ച്ച്  അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു.

7:26 AM IST

ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടന്ന് രണ്ടാഴ്ചയാകുന്നു. സാധാരണ ഓഫീസ് ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ  പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല. 

6:36 AM IST

'ഗുജറാത്ത് കലാപക്കേസിലെ വിധി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു': കോണ്‍ഗ്രസ്

ഗുജറാത്ത് കലാപക്കേസിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്. ഉന്നത ഗൂഢാലോചന ഇല്ലെന്ന വിധി ക്ലീന്‍ചിറ്റ് അല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

6:36 AM IST

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ദേവേന്ദ്ര ഫഡ്നവിസുമായി ഏക്നാഥ്‌ ഷിൻഡെ കഴിഞ്ഞ ദിവസം രാത്രി വഡോദരയിൽ എത്തി ചർച്ച നടത്തി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്നറിയിച്ച ഷിൻഡെ വിഭാഗത്തിന് ബിജെപി പിന്തുണ ഫഡ്‌നാവിസ് ഉറപ്പ് നൽകിയെന്നാണ് വിവരം

11:49 PM IST:

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അയോഗ്യത നീക്കത്തിനെതിരെയാണ് ഹർജി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക. മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർക്കു വേണ്ടി ഹരീഷ് സാൽവെ ഹാജരാകും. ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്വി വാദിക്കും.

11:48 PM IST:

കല്ലമ്പലം നാവായിക്കുളം എൽഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക്  പരിക്ക് പറ്റി.  കൊടി   നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് എത്തി ലാത്തിവീശി സ്ഥിതി നിയന്ത്രണവിധേയമാക്കി. 

11:47 PM IST:

താരസംഘടനയായ 'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നൽകിയ നടിയുടെ അച്ഛൻ. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കവേ പറഞ്ഞു. പണവും സ്വാധീനവും ആളുകളും ഉള്ളവർക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും വിജയ് ബാബു 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു

11:47 PM IST:

 ഗള്‍ഫില്‍ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. കാസർകോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്.

6:31 PM IST:

കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ  ഏഴ് പേര്‍ അറസ്റ്റില്‍. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. (വിശദമായി വായിക്കാം)

6:29 PM IST:

കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

6:29 PM IST:

ടീസ്ത സെതൽവാദിന് എതിരായ കേസ്  അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രന്‍റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. 

4:26 PM IST:

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി. സിനിമക്ക് മുഴുവനായി ഇനി പരാതി പരിഹാര സെൽ. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി. വിജയ് ബാബു കേസ് കോടതി പരിഗണനയിലാണെന്ന് അമ്മ വാർത്താ സമ്മേളനത്തിൽ അംഗങ്ങൾ 

3:01 PM IST:

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു. വിമതരുടെ മന്ത്രി സ്ഥാനം തിരിച്ചെടുക്കാൻ ശിവസേന. 5 വിമത എം എൽ എ മാരുടെ മന്ത്രി സ്ഥാനം തിരിച്ചെടുക്കാൻ നടപടി തുടങ്ങാൻ ശിവസേന അറിയിച്ചു. 

2:59 PM IST:

വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36)നെയാണ് മതിലകം പോലീസ്   അറസ്റ്റ് ചെയ്തത്. 13 വയസ്സുള്ള വിദ്യാർത്ഥിയെയാണ് പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

2:58 PM IST:

ദേശാഭിമാനി ഓഫീസ് ആക്രമണത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കേസെടുത്തത്. 

2:57 PM IST:

കായംകുളത്ത് മയക്കുമരുന്നുമായി 11 പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോട്ടി എന്ന് വിളിക്കുന്ന അമൽ ഫാറൂഖും മറ്റ് 10 പേരുമാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

2:41 PM IST:

ആ‌ർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ കെ.എൻ.എ.ഖാദറിനെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്. ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം ഖാദറിനെതിരെ മറ്റ് നടപടികളുണ്ടാകില്ല.

2:33 PM IST:

ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ഉയർത്തിയാണ് നടപടി. കഴിഞ്ഞ യോഗത്തിൽ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായിരുന്നു. വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകാതിരുന്നതാണ് നടപടിക്ക് കാരണം

2:09 PM IST:

മൻ കി ബാത്തിൻറെ തൊണ്ണൂറാം ലക്കത്തിൽ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച സംസാരിച്ച് പ്രധാനമന്ത്രി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം. ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം പോലും ലഭിച്ചില്ലെന്ന് രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി 

2:09 PM IST:

ഗുരുവായൂർ എക്സ്പ്രസിൽ അച്ഛനൊപ്പം രാത്രി യാത്ര ചെയ്ത പതിനാറുകാരിക്കെതിരെ ലൈംഗികാതിക്രമം. അഞ്ചിലധികം പേർ ചേർന്ന് കടന്നുപിടിക്കാൻ ശ്രമിച്ചു. അശ്ലീലം പറഞ്ഞെന്നും പരാതി. READ MORE

2:03 PM IST:

കായംകുളത്ത്  മയക്കുമരുന്നുമായി 11  പേർ പിടിയിൽ. 16 ഗ്രാം  എം.ഡി.എം.എ കണ്ടെടുത്തു.

11:24 AM IST:

ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി. വിഷയത്തിൽ പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും.

11:24 AM IST:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം

11:23 AM IST:

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി read more 

10:38 AM IST:

പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. 

10:17 AM IST:

അസമിൽ(assam) പ്രളയക്കെടുതിയിൽ (flood)മരണം(death) 121 ആയി. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു . അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

10:17 AM IST:

കേരളത്തിൽ (kerala)അടുത്ത അഞ്ച് ദിവസം ശക്തമായ മഴ (rain) ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിലാകും ശക്തമായ മഴ. വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിൻറേയും സ്വാധീന ഫലമായി ആണിത്.

10:00 AM IST:

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം. 

10:17 AM IST:

എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന്  സംസ്ഥാനത്ത്  നടന്ന  പ്രതിഷേധത്തിനിടെ  ആണ് ഡിസിസി ഓഫീസിലെ  കോൺഗ്രസ്  പതാക  കത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കാക്കനാട് സബ് ജയിലിലേക്ക് മാറ്റി.

10:18 AM IST:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. 

10:18 AM IST:

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ  സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നത്. ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയില്‍ പൊതുവികാരമുണ്ടായി. മാര്‍ച്ച്  അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു.

10:18 AM IST:

ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടന്ന് രണ്ടാഴ്ചയാകുന്നു. സാധാരണ ഓഫീസ് ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ  പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല. 

6:36 AM IST: