Malayalam News Live : മാസപ്പടി കേസില്‍ പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് വിധി പറയും

malayalam news live updates todam May 3 2024

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്‍എം. എല്‍.എക്ക് കഴിഞ്ഞില്ല. 

9:40 AM IST

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പറയുന്നു.

9:39 AM IST

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

9:39 AM IST

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് എത്തിയിരുന്നു.

ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായതിനാൽ

തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജ‍ഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ. ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയാണ് അതിനാലാണ് പാര്‍ട്ടിയില്‍ ചേരാൻ തീരുമാനിച്ചത്. തംലൂക്കിലെ മത്സരം കടുത്തതല്ല. ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും അഭിജിത്ത് ഗംഗോപാധ്യയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

9:38 AM IST

​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതി

ശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം. 

9:38 AM IST

അമേരിക്കൻ ക്യാംപസുകളിലെ സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കൻ ക്യാമ്പസ് സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. 

9:37 AM IST

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ  റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം  നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവ് പറയുക. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം. 

9:40 AM IST:

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പറയുന്നു.

9:39 AM IST:

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

9:39 AM IST:

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് എത്തിയിരുന്നു.

9:39 AM IST:

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് എത്തിയിരുന്നു.

9:39 AM IST:

തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജ‍ഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ. ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയാണ് അതിനാലാണ് പാര്‍ട്ടിയില്‍ ചേരാൻ തീരുമാനിച്ചത്. തംലൂക്കിലെ മത്സരം കടുത്തതല്ല. ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും അഭിജിത്ത് ഗംഗോപാധ്യയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

9:38 AM IST:

ശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം. 

9:38 AM IST:

അമേരിക്കൻ ക്യാമ്പസ് സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. 

9:37 AM IST: