തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഈ മാസം 16ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.
- Home
- News
- Kerala News
- Malayalam News live: തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍
Malayalam News live: തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായിരുന്ന കെ വാസുവും പ്രതിസ്ഥാനത്തേക്ക്. കട്ടിളപാളി കടത്തി സ്വർണം തട്ടിയ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങനായി പ്രത്യേക സംഘം സമർപ്പിച്ച അപേക്ഷയിലാണ് വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്.
Malayalam News live:തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍
Malayalam News live:സ്കൂട്ടറിൽ വരുന്നിനിടെ ടിപ്പര്‍ ലോറിയിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ മാഹി ബൈപാസിൽ ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിതയാണ്(32) മരിച്ചത്.
Malayalam News live:കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കൊലപാതകമെന്ന് സ്ഥിരീകരണം, അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
Malayalam News live:കോൺഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും, പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു
പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു. വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയാണ് രാജിവെച്ചത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാജി പറഞ്ഞു
Malayalam News live:വോട്ടർ പട്ടിക പരിഷ്കരണം - ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി, രണ്ടാം ദിവസത്തിലും നല്ല പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്നും പറഞ്ഞു
Malayalam News live:ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം, രണ്ട് പേര്‍ അറസ്റ്റില്‍
മൂവാറ്റുപുഴയിൽ വെച്ച് ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അൻവർ നജീബ്, ബാസിം നിസാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Malayalam News live:പിഎം ശ്രീ വിവാദം - കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതില്‍ അതൃപ്തിയുമായി സിപിഐ
പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം
Malayalam News live:പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പിടിച്ചെടുത്ത് എസ്എഫ്ഐ
പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
Malayalam News live:പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതിയുടെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്, മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ നടത്തും
വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്
Malayalam News live:ഉണ്ണികൃഷ്ണൻ പോറ്റി അതും കടത്തിയോ? സംശയം ഉന്നയിച്ച് ഹൈക്കോടതി, സ്ട്രോങ് റൂമിലുള്ളത് യഥാര്‍ത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കാൻ നിർദേശം
സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. യഥാര്‍ത്ഥ വാതിൽ പാളി ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയോ എന്നും കോടതി
Malayalam News live:മന്ത്രി അപമാനിച്ചുവെന്ന് കരുതുന്നില്ല, സജി ചെറിയാനെതിരായ പരാമർശം തിരുത്തി റാപ്പർ വേടൻ
മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടൻ. സജി ചെറിയാനെതിരായ പരാമർശം വേടൻ തിരുത്തി.
Malayalam News live:എസ്ഐആറിനോട് സഹകരിക്കണം, ഇടവകാംഗങ്ങൾക്ക് നിർദേശവുമായി സിറോ മലബാർ സഭ
എസ്ഐആറിനോട് സഹകരിക്കണമെന്ന് ഇടവകാംഗങ്ങൾക്ക് നിർദേശം നൽകി സിറോ മലബാർ സഭ. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.
Malayalam News live:എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം, ശക്തമായി എതിര്‍ത്ത് ബിജെപി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. ഇതിനായി നിയമോപദേശം തേടാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനമായി. തീരുമാനത്തെ ബിജെപി എതിര്‍ത്തു.സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ്
Malayalam News live:ലോഡ്ജിന് മുകളില്‍ നിന്നും യുവാവിനെ താഴേക്ക് തള്ളിയിട്ടു, ദൃശ്യങ്ങൾ പുറത്ത്; അക്രമം തർക്കത്തിന് പിന്നാലെ
കൊല്ലം കടയ്ക്കലിൽ ലോഡ്ജിന് മുകളിൽ നിന്നും യുവാവിനെ താഴെ തള്ളിയിടുന്നതിന്‍റെ ദൃശ്യം പുറത്ത്
Malayalam News live:ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രൊഫ. പാൽകുളങ്ങര കെ അംബിക ദേവിക്ക്
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞ പ്രൊഫ. പാൽകുളങ്ങര കെ അംബിക ദേവിക്ക്. ഗുരുവായൂർ ദേവസ്വം നൽകുന്ന പുരസ്കാരമാണിത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
Malayalam News live:വേടന് പോലും അവാർഡ് നൽകിയെന്ന പരാമർശം; 'മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യം, പാട്ടിലൂടെ മറുപടി നല്‍കും', പ്രതികരിച്ച് വേടൻ
വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജിചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ
Malayalam News live:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടി നൽകരുത്, ഓർഡിനൻസിൽ ഒപ്പു വെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്ന് രാജീവ് ചന്ദ്രശേഖർ. ഇതുസംബന്ധിച്ച് പിണറായി സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ അതിൽ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
Malayalam News live:മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായുള്ള കമ്മീഷൻ പുനഃസംഘടിപ്പിച്ചു; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കമ്മീഷൻ പുനഃസംഘടിപ്പിച്ചു.ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
Malayalam News live:ശബരിമല സ്വർണക്കൊള്ള - എൻ വാസുവിനെ അറസ്റ്റ് ചെയ്യണം, ഇതോടെ കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ്
മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ അറസ്റ്റ് ചെയ്യണമെന്നും അതോടെ സ്വര്‍ണക്കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ്. നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Malayalam News live:കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി കേട്ട്, കുട്ടി ചോരയില്‍ കുളിച്ച നിലയില്‍, പ്രതികരിച്ച് അയല്‍വാസി
അങ്കമാലി കറുകുറ്റിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തില്‍ പ്രതികരിച്ച് അയവാസി, ഓടിയെത്തിയത് നിലവിളി കേട്ടെന്ന് പ്രതികരണം