9:21 AM IST
അല്ലു അർജുൻ ജയിൽ മോചിതനായി
പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിൽ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്.
9:20 AM IST
മൂവാറ്റുപുഴയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;പത്തനംതിട്ടയിൽ കാറപകടത്തിൽ 6 പേര്‍ക്ക് പരിക്ക്
പത്തനംതിട്ടയിലും മൂവാറ്റുപ്പുഴയിലും വാഹനാപകടം. മൂവാറ്റുപുഴയ്ക്ക് സമീപം ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആയവന വടക്കുംപാടത്ത് സെബിൻ ജോയി (34) ആണ് മരിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സെബിൻ സഞ്ചരിച്ച റോയൽ എന്‍ഫീൽഡ് ബൈക്ക് അപകടത്തിൽപ്പെട്ടത്.പത്തനംതിട്ട കൂടൽ നെടുമൺകാവിൽ കാർ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് ആറു പേർക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിൽ നിന്ന് തിരിച്ചുപോവുകയായിരുന്ന പുനലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
9:20 AM IST
രക്ഷാദൗത്യത്തിന് കൂലി; കേന്ദ്രം പണം ചോദിച്ചത് കടുത്ത വിവേചനമെന്ന് കേരളം
2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്‍ഡിആര്‍എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു
5:49 AM IST
ഇടക്കാല ജാമ്യം കിട്ടിയിട്ടും അല്ലു അര്‍ജുൻ ജയിലിൽ
പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും അല്ലു അർജുൻ ജയിലിൽ തുടരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റി.ഇന്ന് പകർപ്പ് ലഭിക്കുന്നതോടെ അല്ലുവിന് പുറത്തിറങ്ങാനാകും
9:21 AM IST:
പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിൽ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്.
9:20 AM IST:
പത്തനംതിട്ടയിലും മൂവാറ്റുപ്പുഴയിലും വാഹനാപകടം. മൂവാറ്റുപുഴയ്ക്ക് സമീപം ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആയവന വടക്കുംപാടത്ത് സെബിൻ ജോയി (34) ആണ് മരിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സെബിൻ സഞ്ചരിച്ച റോയൽ എന്‍ഫീൽഡ് ബൈക്ക് അപകടത്തിൽപ്പെട്ടത്.പത്തനംതിട്ട കൂടൽ നെടുമൺകാവിൽ കാർ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് ആറു പേർക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിൽ നിന്ന് തിരിച്ചുപോവുകയായിരുന്ന പുനലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
9:20 AM IST:
2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്‍ഡിആര്‍എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു
5:49 AM IST: