7:21 AM IST
ദില്ലി- കൊച്ചി വിമാനം വൈകുന്നു
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തതിൽ ഒരു വിശദീകരണവും നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്.ഓണത്തിന് നാട്ടിലേക്ക് തിരിച്ച യാത്രക്കാർ നരകയാതനയിൽ.
7:21 AM IST
അൻവറിനെതിരെ അന്വേഷണം നടത്താതെ പൊലീസ്
ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി വി അൻവറിനെതിരെ അന്വേഷണം നടത്താതെ പൊലീസ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫെയ്സ് ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യരേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്.
7:20 AM IST
യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയപ്പ്
അന്തരിച്ച, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും
7:19 AM IST
ഓണം ആവേശത്തിൽ തലസ്ഥാനം
തലസ്ഥാനത്തെ ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ ഇന്ന് കേരളത്തിന്റെ വാനമ്പാടിയെത്തും. കെ.എസ്.ചിത്ര പങ്കെടുക്കുന്ന സംഗീതനിശയാണ് കനക്കുന്നിലെ ഓണം കൂട്ടായ്മയിൽ ഇന്നത്തെ പ്രത്യേകത. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിംഗ് വർക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ രണ്ടാം ദിനവും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
7:18 AM IST
ഉത്രാടപ്പാച്ചിലിൽ മലയാളികൾ
തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് മലയാളികള്‍. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാനുമുള്ള അവസാന പകൽ ആയതിനാൽ നാടും നഗരവും ഉത്രാടപാച്ചിലിലാകും. വഴിയോര കച്ചവട കേന്ദ്രങ്ങള്‍ മുതല്‍ വന്‍ സൂപ്പര് മാര്‍ക്കറ്റുകള്‍ വരെയുള്ള ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞിട്ടുണ്ട്.
7:21 AM IST:
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തതിൽ ഒരു വിശദീകരണവും നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്.ഓണത്തിന് നാട്ടിലേക്ക് തിരിച്ച യാത്രക്കാർ നരകയാതനയിൽ.
7:21 AM IST:
ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി വി അൻവറിനെതിരെ അന്വേഷണം നടത്താതെ പൊലീസ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫെയ്സ് ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യരേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്.
7:20 AM IST:
അന്തരിച്ച, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും
7:19 AM IST:
തലസ്ഥാനത്തെ ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ ഇന്ന് കേരളത്തിന്റെ വാനമ്പാടിയെത്തും. കെ.എസ്.ചിത്ര പങ്കെടുക്കുന്ന സംഗീതനിശയാണ് കനക്കുന്നിലെ ഓണം കൂട്ടായ്മയിൽ ഇന്നത്തെ പ്രത്യേകത. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിംഗ് വർക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ രണ്ടാം ദിനവും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
7:18 AM IST: