1:28 PM IST
8 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
1:26 PM IST
മല്‍സ്യബന്ധന വള്ളം മറിഞ്ഞു
മലപ്പുറം പൊന്നാനിയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽ പെട്ട മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
1:26 PM IST
സൈനിക കേന്ദ്രത്തിന് നേരെ ഭീകരരാക്രമണം
ജമ്മു കാശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ ആക്രമണം. ഒരു ജവാന് പരിക്കേറ്റു. ജമ്മുവിലെ സുൻജ്വാൻ മിലിട്ടറി സ്റ്റേഷനിലെ ജവാനാണ് പരിക്കേറ്റത്. കേന്ദ്രത്തിന് പുറത്തുനിന്നും ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചിൽ തുടങ്ങി
1:25 PM IST
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഓര്‍മ്മയില്ലെന്ന് ശാരദ
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാക്കുന്നത് എന്തിനെന്ന് നടി ശാരദ. വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ഹേമ കമ്മിറ്റിയിൽ അംഗമായിരുന്ന നടി. അഞ്ചാറുവർഷം മുമ്പ് നടന്നതിനെക്കുറിച്ച് ഓർമ്മയില്ല. റിപ്പോർട്ടിനെക്കുറിച്ച് പറയേണ്ടത് ജസ്റ്റിസ് ഹേമയെന്നും ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:24 PM IST
അർജുൻ്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണ പ്രിയ സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് ആയിട്ടാണ് നിയമനം. ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കാൻ തുറമുഖ വകുപ് അനുമതി നൽകി.
1:24 PM IST
അജിത് കുമാറിനെതിരെ വീണ്ടും പി വി അൻവർ
എം ആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ രംഗത്തെത്തി. സോളാർ കേസ് അട്ടിമറിച്ചത് അജിത്കുമാറാണെന്ന് അൻവർ ആരോപിച്ചു. സ്വർണക്കടത്ത് കേസിലും എടവണ്ണ കൊലപാതകത്തിൽ നിരപരാധിയെ കുടുക്കിയതിലും അജിത് കുമാറിന് പങ്കുണ്ടെന്നും അൻവർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റേത് എന്ന് അവകാശപ്പെട്ട് ഒരു ശബ്ദരേഖയും അൻവർ പുറത്തുവിട്ടു.
1:23 PM IST
മുഖ്യമന്ത്രിക്ക് കത്ത് നൽകി അജിത് കുമാർ
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി എം ആർ അജിത് കുമാർ. എന്നാൽ സ്ഥാനത്തു നിന്ന് മാറിനിൽക്കുമോ എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരട്ടേ എന്നും അജിത്കുമാർ പ്രതികരിച്ചു.
1:23 PM IST
അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത ഉദ്യോഗസ്ഥൻ ആരോപണങ്ങൾ പരിശോധിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും മുൻവിധിയില്ലാത്ത അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി അജിത് കുമാറിന്‍റെ കൂടി സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം.
1:28 PM IST:
കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
1:26 PM IST:
മലപ്പുറം പൊന്നാനിയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽ പെട്ട മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
1:26 PM IST:
ജമ്മു കാശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ ആക്രമണം. ഒരു ജവാന് പരിക്കേറ്റു. ജമ്മുവിലെ സുൻജ്വാൻ മിലിട്ടറി സ്റ്റേഷനിലെ ജവാനാണ് പരിക്കേറ്റത്. കേന്ദ്രത്തിന് പുറത്തുനിന്നും ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചിൽ തുടങ്ങി
1:25 PM IST:
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാക്കുന്നത് എന്തിനെന്ന് നടി ശാരദ. വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ഹേമ കമ്മിറ്റിയിൽ അംഗമായിരുന്ന നടി. അഞ്ചാറുവർഷം മുമ്പ് നടന്നതിനെക്കുറിച്ച് ഓർമ്മയില്ല. റിപ്പോർട്ടിനെക്കുറിച്ച് പറയേണ്ടത് ജസ്റ്റിസ് ഹേമയെന്നും ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:24 PM IST:
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണ പ്രിയ സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് ആയിട്ടാണ് നിയമനം. ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കാൻ തുറമുഖ വകുപ് അനുമതി നൽകി.
1:24 PM IST:
എം ആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ രംഗത്തെത്തി. സോളാർ കേസ് അട്ടിമറിച്ചത് അജിത്കുമാറാണെന്ന് അൻവർ ആരോപിച്ചു. സ്വർണക്കടത്ത് കേസിലും എടവണ്ണ കൊലപാതകത്തിൽ നിരപരാധിയെ കുടുക്കിയതിലും അജിത് കുമാറിന് പങ്കുണ്ടെന്നും അൻവർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റേത് എന്ന് അവകാശപ്പെട്ട് ഒരു ശബ്ദരേഖയും അൻവർ പുറത്തുവിട്ടു.
1:23 PM IST: