11:57 PM (IST) Oct 31

Malayalam News live:അടിമാലി മണ്ണിടിച്ചിൽ - ദുരിതാശ്വാസ ക്യാംപിലെ പ്രതിഷേധം അവസാനിച്ചു; ദുരിതബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമി നൽകും

അടിമാലി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾ നടത്തി വന്നിരുന്ന പ്രതിഷേധം അവസാനിച്ചു.

Read Full Story
11:14 PM (IST) Oct 31

Malayalam News live:അമേരിക്കൻ വൈസ് പ്രസിഡന്‍റിനെ വിറപ്പിച്ച ചോദ്യം, ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ ചോദ്യത്തിന് കൈയ്യടി! 'സ്വപ്നം വിറ്റ് കാശ് വാങ്ങിയിട്ട് പുറത്താക്കുന്നോ'?

നിങ്ങൾ ആവശ്യപ്പെട്ട പണം നൽകി നിയമപരമായി ഇവിടെ എത്തിയവരെ പുറത്താക്കുന്നതിലെ നീതിയും വിദ്യാർഥിനി ചോദ്യമാക്കി. വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ഈ ചോദ്യത്തിന് ലഭിക്കുന്നത്.

Read Full Story
10:53 PM (IST) Oct 31

Malayalam News live:വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശി മരിച്ചു, ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണം

ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണമാണ്. 65 പേർക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തു. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Full Story
09:55 PM (IST) Oct 31

Malayalam News live:2025 ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ എം. ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരളശ്രീ പുരസ്‌കാരം

കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം നൽകും.

Read Full Story
09:29 PM (IST) Oct 31

Malayalam News live:പിഎം ശ്രീയിൽ സർക്കാരിന്‍റെ ഒളിച്ചുകളിയും മയക്കുവെടിയും; സിപിഎമ്മിനോടുള്ള അമിത വിധേയത്വം ഇനിയെങ്കിലും സിപിഐ നിര്‍ത്തണം - സണ്ണി ജോസഫ്

'പിഎം ശ്രീയെ കുറിച്ച് പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും സിപിഐക്കുള്ള മയക്കുവെടിയാണ്. മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ മുന്നണിയെ അറിയിക്കാതെ ഒപ്പിട്ട ശേഷമുള്ള ഒളിച്ചോടലാണ് ഇത്'

Read Full Story
08:22 PM (IST) Oct 31

Malayalam News live:'സൂപ്പർ ചീഫ് മിനിസ്റ്റർക്കായി ശീഷ്മഹൽ 2', കെജ്രിവാളിനായി പഞ്ചാബ് സർക്കാരിന്‍റെ വക 7 സ്റ്റാർ ബംഗ്ലാവെന്ന് ബിജെപി; വ്യാജ ആരോപണമെന്ന് എഎപി

കെജ്രിവാൾ പഞ്ചാബിലെ സൂപ്പർ മുഖ്യമന്ത്രിയാണെന്നും ആം ആദ്മി സർക്കാർ കെജ്രിവാളിനായി 7 സ്റ്റാർ ബംഗ്ലാവ് അനുവദിച്ചെന്നാണ് ആരോപണം. ചണ്ഡീഗഡിലെ സെക്ടർ 2 ൽ രണ്ടേക്കർ ഭൂമിയിൽ സെവൻ സ്റ്റാർ സൗകര്യങ്ങളോടുകൂടിയ ബംഗ്ലാവ് അനുവദിച്ചെന്നാണ് ബി ജെ പി പറയുന്നത്

Read Full Story
07:53 PM (IST) Oct 31

Malayalam News live:ദാരുണം; കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണു തൊഴിലാളി മരിച്ചു, അപകടം കട്ട കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ

പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് സംഭവം. അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Read Full Story
07:33 PM (IST) Oct 31

Malayalam News live:ജാർഖണ്ഡ‍് സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ജോ​ഗീന്ദറിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് തലശ്ശേരി കോടതി

2021 ജൂലൈ 15 നായിരുന്നു സംഭവം. ഇരുപതുകാരിയായ മമതകുമാരിയെ ഒപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read Full Story
07:03 PM (IST) Oct 31

Malayalam News live:താമരശ്ശേരി ഫ്രഷ് കട്ട് സമരം - ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

ഫ്രഷ് കട്ട് പ്ലാൻ്റിന് 300മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50മീറ്ററിനുള്ളിലും അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ. പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് പ്രഖ്യാപനം

Read Full Story
05:46 PM (IST) Oct 31

Malayalam News live:കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് അന്ന് വിചാരണക്കോടതി പറഞ്ഞു, കുറ്റം സംശയാതീതമായി തെളിയിക്കാനായില്ല; വീട്ടമ്മയുടെ കൊലയിൽ പ്രതിയെ വെറുതെ വിട്ടു

പ്രതി കൃത്യം നടത്തിയത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിയെ വെറുതെവിട്ട ഡിവിഷൻ ബെഞ്ച്, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് കണ്ടെത്തി. 

Read Full Story
05:36 PM (IST) Oct 31

Malayalam News live:യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കാർ കസ്റ്റഡിയിൽ എടുത്തു, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 80 ലക്ഷം രൂപ, കസ്റ്റഡിയിൽ

പിലാത്തറ ദേശീയപാതയിൽ വച്ച് കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിത്. യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.

Read Full Story
05:06 PM (IST) Oct 31

Malayalam News live:സാമ്പത്തിക തട്ടിപ്പ് കേസ് - എംവി ​ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ

40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു.

Read Full Story
04:53 PM (IST) Oct 31

Malayalam News live:ചേർത്തലയിൽ നിന്നും മോഷ്ടിച്ച ലോട്ടറി കൊയിലാണ്ടിയിലെ ക‌ടയിൽ കൈമാറി; പ്രതി പിടിയിൽ

 ഇയാൾ കോഴിക്കോട് കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ ടിക്കറ്റ് കൈമാറിയിരുന്നു. ഏജന്റ് എന്ന വ്യാജേനയാണ് ടിക്കറ്റ് നൽകിയത്.

Read Full Story
04:44 PM (IST) Oct 31

Malayalam News live:കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുത്, സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

അന്വേഷണ ഏജൻസികൾ പ്രതിഭാഗം അഭിഭാഷകരെ വിളിച്ചുവരുത്തുന്ന നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി. കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read Full Story
04:08 PM (IST) Oct 31

Malayalam News live:നടക്കാനിറങ്ങിയവർ തോട്ടിൽ കാർ ഒഴുകുന്നത് കണ്ടു, കൈവരിയില്ലാത്തതും ഇരുട്ടും വിനയായി; യുവ ഡോക്ടറുടെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ‌

പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. 

Read Full Story
04:03 PM (IST) Oct 31

Malayalam News live:4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? അതിദരിദ്രര്‍ ഇല്ലെന്ന അവകാശവാദം കള്ളക്കണക്കിലെ കൊട്ടാരം പണിയൽ - പ്രതിപക്ഷ നേതാവ്

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാര്‍ അവകാശവാദം കള്ളക്കണക്കിലെ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ 4.5 ലക്ഷം പരമദരിദ്രരുടെ എണ്ണം 64,000 ആയി കുറഞ്ഞത് എന്ത് ചെപ്പടിവിദ്യയിലൂടെയാണെന്ന് അദ്ദേഹം ചോദിച്ചു

Read Full Story
03:44 PM (IST) Oct 31

Malayalam News live:കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ, കൺവീനറായി ദീപ ദാസ് മുൻഷി

ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അം​ഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്.

Read Full Story
03:37 PM (IST) Oct 31

Malayalam News live:ശബരിമല സ്വർണക്കൊള്ള - വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി, എസ്ഐടിക്ക് കൈമാറും

1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. രേഖകൾ ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

Read Full Story
03:24 PM (IST) Oct 31

Malayalam News live:അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റിൽ, പിടിയിലായവർ പ്രാ‌യപൂർത്തിയാവാത്തവർ

മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.

Read Full Story
03:17 PM (IST) Oct 31

Malayalam News live:കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപി

പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ​മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപിയുടെ നിർദേശം. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. 

Read Full Story