Malayalam News Live : ഒടുവില്‍ പ്രതികരണമെത്തുന്നു, മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

Malayalam news live updates today 31 august 2024 latest news

സിനിമമേഖലയിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും ഇടയിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്.

6:07 AM IST

മുകേഷിന്‍റെ രാജി, സിപിഎം സംസ്ഥാന സമിതിയിൽ ഇന്ന് ചർച്ച

ബലാത്സംഗക്കേസിൽ പ്രതിയായ എം.മുകേഷ്, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തിമാകുന്നതിനിടെ സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങൾ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യമില്ലെങ്കിലും പൊതുരാഷ്ട്രീയ സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി പ്രശ്നം ചർച്ചയാകും.

6:07 AM IST

സിദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും

സിദിഖിനെതിരായ ബലാത്സംഗകേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചു. എന്നാൽ ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പൊലിസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല.

6:06 AM IST

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണം ഉണ്ടായേക്കും

പി വി അൻവർ എംഎൽ എ നടത്തിയ അഴിമതി ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും. എഡിജിപി എം ആർ അജിത്ത് കുമാർ, പത്തനംതിട്ട എസ് പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് അൻവർ ഉയർത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

6:05 AM IST

വി വേണു ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കും

സംസ്ഥാന ചീഫ് സെക്രട്ടറി വി.വേണു ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. ഭാര്യ ശാരദമുരളീധരനാണ് ചീഫ് സെക്രട്ടറി പദവി കൈമാറിയാണ് പടിയിറക്കം. വയനാട് ദുരന്ത ബാധിതർക്കുളള പുനധിവാസ പാക്കേജിൻെറ അന്തിമ രൂപം നൽകിയ ശേഷമാണ് വിരമിക്കൽ. ഇന്നലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിസഭാ അംഗങ്ങളും ജീവനക്കാരും ചേർന്ന് യാത്ര അയപ്പ് നൽകിയിരുന്നു. എട്ടുമാസമാണ് ശാരദാ മുരളീധരന് സർവ്വീസ് ബാക്കിയുള്ളത്.

6:05 AM IST

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

6:05 AM IST

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

സിനിമമേഖലയിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും ഇടയിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്.

6:07 AM IST:

ബലാത്സംഗക്കേസിൽ പ്രതിയായ എം.മുകേഷ്, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തിമാകുന്നതിനിടെ സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങൾ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യമില്ലെങ്കിലും പൊതുരാഷ്ട്രീയ സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി പ്രശ്നം ചർച്ചയാകും.

6:07 AM IST:

സിദിഖിനെതിരായ ബലാത്സംഗകേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചു. എന്നാൽ ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പൊലിസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല.

6:06 AM IST:

പി വി അൻവർ എംഎൽ എ നടത്തിയ അഴിമതി ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും. എഡിജിപി എം ആർ അജിത്ത് കുമാർ, പത്തനംതിട്ട എസ് പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് അൻവർ ഉയർത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

6:05 AM IST: