സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007ലെ സ്മാർട്ട് സിറ്റി കരാറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കരാർ പ്രകാരം പദ്ധതി പരാജയപ്പെട്ടാൽ ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം വഴിവിട്ടതെന്ന് തെളിയിക്കുന്ന നിർണ്ണായക രേഖയാണ് ഏഷ്യാനെറ്റ് ന്യൂസ് ലഭിച്ചത്.
- Home
- News
- Kerala News
- Malayalam News Live : ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് അടിയന്തിര മെഡിക്കല്‍ പരിശോധന
Malayalam News Live : ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് അടിയന്തിര മെഡിക്കല്‍ പരിശോധന

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറുിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി.
ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം
ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഇ പി ജയരാജൻ
ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇതുവരെയുള്ള അധ്യായം ഡിസംബറിൽ പൂർത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കും. പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല. എന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണിത്. ആത്മകഥാ വിവാദം പുസ്തകത്തിൽ ഉണ്ടാവില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഓട്ടോറിക്ഷ സ്വകാര്യബസ്സിൽ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്
പാലക്കാട് പട്ടാമ്പിയിൽ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാർഥിനിക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മേലെ പട്ടാമ്പി പൊലീസ് സ്റ്റേഷൻ സമീപത്തെ ബസ്റ്റോപ്പിലായിരുന്നു അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെയായിരുന്നു അപകടം.
തൃശ്ശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു
നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെരക്ഷാദൗത്യം വിഫലമായി. പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ്
ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കാര്‍ ഓടിച്ച ഗൗരിശങ്കറെ പ്രതി ചേർക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
ശിശുക്ഷേമ സമിതിയില്‍ അടിയന്തിര മെഡിക്കല്‍ പരിശോധന
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറുിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി.