സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെയാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
- Home
- News
- Kerala News
- Malayalam News Live : സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവം
Malayalam News Live : സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവം

പാലക്കാട് തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ കൃഷ്ണദാസിൻ്റെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം ജെ മാത്യുവിനാണ് അന്വേഷണച്ചുമതല. ഇന്ന് സ്കൂളിലെ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും മൊഴിയെടുക്കും.
സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ്
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിൽ കിടന്ന അജ്ഞാതനെ കണ്ടെത്തി
മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്നും കണ്ണൂരിൽ ചീറിപ്പാഞ്ഞെത്തിയ ട്രെയിനടിയിൽ നിന്നും രക്ഷപ്പെട്ട പവിത്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭീതി ഇപ്പോഴും മാറിയിട്ടില്ലെന്നും പവിത്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോൺ ചെയ്ത് നടന്നപ്പോൾ പെട്ടെന്ന് ട്രെയിൻ വരികയായിരുന്നു.പന്നിയാൻപാറ സ്വദേശിയാണ് പവിത്രൻ.
മോദി പങ്കെടുത്ത ക്രിസ്മസ് വിരുന്നിനെക്കുറിച്ച് സിബിസിഐ വക്താവ്
പ്രധാനമന്ത്രി മോദി പങ്കെടുത്ത ക്രിസ്മസ് വിരുന്നിനെതിരായ വിമർശനം തള്ളി സിബിസിഐ. ആഘോഷത്തെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഭകളുടെ ആശങ്കകൾ ഇന്നലെ നേരിട്ട് തന്നെ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ക്രിസ്മസിൻ്റെ സന്ദേശം ആഘോഷിക്കാൻ ആണ് പ്രധാനമന്ത്രിയെ കഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് 24 കാരൻ മരിച്ചു
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് 24 കാരനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി മേലിയേടത്ത് ഷെബീർ (24) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്. ഷെബീറിന്റെ ഒപ്പം കാറിലുണ്ടായിരുന്ന 3 പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്
ഡിജിറ്റൽ അറസ്റ്റിൽ ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 11.8 കോടി രൂപ
ഒരു മാസം നീണ്ട ഡിജിറ്റൽ അറസ്റ്റിൽ ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 11.8 കോടി രൂപ. ബെംഗളുരു സ്വദേശിയായ കെ എസ് വിജയകുമാറിനാണ് സൈബർ തട്ടിപ്പിലൂടെ വൻതുക നഷ്ടമായത്. നവംബർ 11 മുതൽ ഡിസംബർ 12 വരെ ഡിജിറ്റൽ അറസ്റ്റിലെന്ന് പറഞ്ഞ് ടെക്കിയെ സൈബർ കുറ്റവാളികൾ ഭീഷണിപ്പെടുത്തി. പല തവണകളായി സൈബർ കുറ്റവാളികൾ ഇയാളിൽ നിന്ന് തട്ടിയത് 11.8 കോടി രൂപയെന്നാണ് പരാതി. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് ബെംഗളുരു സിറ്റി കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു.
സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയിൽ ആണ് അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഷിരൂർ മണ്ണിടിച്ചിൽ, ലോകേഷിനും ജഗന്നാഥിനുമായുള്ള തെരച്ചിലില്‍ നിരാശ
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്കായുള്ള തെരച്ചിലിൽ നിരാശ. പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ് വ്യക്തമാക്കി. ലോകേഷിന്റെയും ജഗന്നാഥിന്റെയും കുടുംബത്തിനുള്ള സഹായവും വൈകുകയാണ്.
വനനിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്
വനനിയമഭേദഗതി ബില്ലിൽ മാറ്റത്തിന് തയ്യാറായി വനംവകുപ്പ്. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്സിൽ നിന്നടക്കം വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തിരുത്തിനുള്ള തീരുമാനം. വിവാദമായ വ്യവസ്ഥകളിൽ ഇളവ് വരുത്തും. ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്.
ക്ഷേമപെൻഷന്‍ തട്ടിപ്പ്
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ചവർക്കെതിരായ നടപടി തുടരുന്നു. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കാണ് പണം തിരികെ അടയ്ക്കാൻ നോട്ടീസ് നൽകിയത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ദില്ലി തെരഞ്ഞെടുപ്പ് ചൂടിലേക്ക്
ല്ലി തെരഞ്ഞെടുപ്പില്‍ ജനപ്രിയ പദ്ധതികളുമായി നീങ്ങുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ബിജെപി ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണ് ദില്ലിയിലേതെന്നും ബിജെപി പരിഹസിച്ചു. അതേ സമയം ജനപ്രിയ പദ്ധതികളുടെ രജിസ്ട്രേഷനായി അരവിന്ദ് കെജരിവാളും ദില്ലി മുഖ്യമന്ത്രി അതിഷിയും നേരിട്ടിറങ്ങി.
കൊച്ചി എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ച് വിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതി അറിയിച്ചു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.