Asianet News MalayalamAsianet News Malayalam

പെരുമ്പാവൂര്‍ സ്വദേശിയുടെ രക്തസാമ്പിള്‍ ഫലം വന്നു; കൊറോണയില്ലെന്ന് സ്ഥിരീകരണം

പെരുമ്പാവൂർ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്‍റെ ഫലമാണ് വന്നത്. ഇദ്ദേഹത്തിന് എച്ച് വണ്‍എന്‍വണ്‍ ആണെന്ന് പരിശോധന ഫലം

man admitted to hospital with corona symptoms is out of danger blood report is negative
Author
Kochi, First Published Jan 27, 2020, 3:50 PM IST

കൊച്ചി: കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്‍റെ ഫലമാണ് വന്നത്. ഇയാള്‍ക്ക് എച്ച്വണ്‍എന്‍വണ്‍ ആണെന്നാണ് പരിശോധന ഫലം. കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. 

കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ആര്‍ക്കും രോഗലക്ഷണങ്ങളില്ല

ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 72 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്. ഇവരെല്ലാവരും വീടുകളിലാണ്. എറണാകുളത്ത് നിരീക്ഷണത്തിലുള്ള 54 പേരിൽ 3 പേർ ആശുപത്രികളിലാണ്. മലപ്പുറത്ത് ചൈനയിൽ നിന്ന് മടങ്ങിയെത്തിയയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച പേരാവൂരിൽ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേർ കൊൽക്കത്ത എയർപോർട്ട് വഴിയാണ് എത്തിയത്. ഇവരും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളിൽ തയറാക്കുകയാണ്. വിവരങ്ങൾ രേഖപ്പെടുത്തി ഇടപെടൽ എളുപ്പമാക്കുന്നതിനാണിത്.  ഇത്തരത്തിൽ മടങ്ങിയെത്തുന്നവർ പൊതു ഇടങ്ങളിൽ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക.  

കൊറോണ മുന്‍കരുതല്‍: കേന്ദ്രസംഘം കൊച്ചിയിൽ, 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി  ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു.

Follow Us:
Download App:
  • android
  • ios