കണ്ണൂർ: നായാട്ടിനായി കാട്ടിൽ പോയ ആൾ വെടിയേറ്റു മരിച്ചു. കണ്ണൂർ എടപ്പുഴ  വാളത്തോട്ടിൽ  നായാട്ടിന് പോയ ആൾ വെടിയേറ്റ് മരിച്ചു. മുണ്ടയാംപറമ്പ് സ്വദേശി മോഹനനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. മോഹനൻ്റെ കാലിനാണ് വെടിയേറ്റത്. അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.