തിരുവനന്തപുരം: തിരുവനന്തപുരം ആങ്കോട്ടില്‍ വയോധികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ മൂലമാണ് ആത്മഹത്യയെന്നാണ് സൂചന. ആങ്കോട് സ്വദേശി കൃഷ്ണന്‍ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍  മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതേസയമം മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പുവ്വം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചത്.

സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.