തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്ന് ഉച്ചക്ക് മുതൽ കാണാനില്ലെന്നായിരുന്നു പരാതി. സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുസ്തഫ വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ചിറയൻ കീഴിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.