Asianet News MalayalamAsianet News Malayalam

അച്ചടക്ക ലംഘനം വച്ച് പൊറുപ്പിക്കില്ല ; മുരളീധരനെ വിളിക്കാത്ത യോഗത്തിൽ മുല്ലപ്പള്ളിയുടെ താക്കീത്

കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗത്തിലേക്ക് മുരളീധരന് ക്ഷണമില്ല, ജനപ്രതിനിധികളേയും വിളിച്ചില്ല. എകെ ആന്‍റണിയും കെസി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

Mullappally Ramachandran replay to k muraleedharan 's criticism against kpcc list
Author
Trivandrum, First Published Jan 27, 2020, 10:53 AM IST

തിരുവനന്തപുരം: കെപിസിസി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി മുരളീധരൻ വാക് പോര് തുടരുകയാണ്. ഭാരവാഹി പട്ടികയിൽ അനര്‍ഹര്‍ കടന്നുകൂടിയതിനെതിരെ കടുത്ത വിമര്‍ശനമാണ് പരിഹാസ രൂപേണയെങ്കിലും കെ മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചത്. മോഹൻ ശങ്കറും സോനയും അടക്കമുള്ളവര്‍ എങ്ങനെ ലിസ്റ്റിൽ ഇടം നേടിയെന്ന് പരസ്യമായി സംശയമുന്നയിച്ച കെ മുരളീധരനുള്ള മറുപടി മുല്ലപ്പള്ളി കെപിസിസി ഭാരവാഹിയോഗത്തിന്‍റെ ആമുഖ പ്രസംഗത്തിൽ തന്നെ നൽകി. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവരവരുടേതായ മേഖലകളിൽ ഉത്തരവാദിത്തവും മികവും കാഴ്ച വച്ചവരാണെന്നും കൂട്ടിച്ചേര്‍ത്തു. 

പുതിയ ഭാരവാഹികളുടെ ആദ്യ യോഗമാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്തത്. ഭാരവാഹികൾക്ക് ചുമുതല കൈമാറുന്നതിന് ഒപ്പം പൗരത്വ പ്രതിഷേധത്തിലടക്കം തുടര്‍ സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചയാകും. മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ അടക്കമുള്ളവരെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. ജനപ്രതിനിധികളും പങ്കെടുക്കുന്നില്ല. 

എകെ ആന്‍റണി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടത്തുന്നത്. കെപിസിസി ഭാരവാഹി യോഗത്തിലേക്ക് വിളിക്കാത്തത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിവേചനാധികാരമാണെന്നും അത് ചോദ്യം ചെയ്യുന്നില്ലെന്നുമായിരുന്നു കെ മുരളീധരന്‍റെ മറുപടി . 

തുടര്‍ന്ന് വായിക്കാം: മനുഷ്യമഹാശൃംഖലയിൽ യുഡിഎഫ് അണികൾ; നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരൻ...

 

 

Follow Us:
Download App:
  • android
  • ios