കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം ചേരുന്നു. മുസ്ലീം ലീഗ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്ലീം സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വ വിഷയത്തിൽ യോജിച്ചുള്ള പ്രതിഷേധത്തിന് രൂപം നൽകുകയാണ് ലക്ഷ്യം. 

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നേരത്തെ മുസ്ലീം ലീഗ്  വിവിധ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. രണ്ടാംഘട്ടമെന്ന നിലയിലാണ് പുതിയ യോഗം. സുന്നി എപി ഇകെ വിഭാഗങ്ങള്‍ , ജമാഅത്തെ ഇസ്ലാമി തുടങ്ങി വിവിധ മുസ്ലീം സംഘടനകളുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സെന്‍സസ് അടക്കമുള്ള കാര്യങ്ങളില്‍ എന്ത് നിലപാട് എടുക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.