Malayalam News Highlights : നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

News in Malayalam live updates Kerala India local

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം.

7:17 PM IST

പതിനലുകാരൻ കാൽവഴുതി വീണു, അച്ചൻകോവിലാറിൽ വൻ തെരച്ചില്‍

അച്ചൻകോവിലാറ്റില്‍ വീണ് പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്‍റെ മകൻ സൽമാനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്. ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് വീണത്. കുട്ടിക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്. 

7:08 PM IST

വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച; കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച. കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ലത്തീൻ സഭ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടില്‍ അനുനയനീക്കങ്ങൾ നടക്കുന്നത്.

7:08 PM IST

പുറത്താക്കിയ കുഫോസ് വിസിക്കായി അഭിഭാഷകനെ നിയോഗിക്കും

കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ച് സർവകലാശാല ഗവേണിംഗ് കൗണ്‍സിൽ. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. 

4:36 PM IST

വിഴിഞ്ഞത്ത് സമവായ നീക്കം: ചീഫ് സെക്രട്ടറി മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി

വിഴിഞ്ഞത്ത് സമവായ നീക്കം. മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ. തോമസ് ജെ നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ച നടക്കും. 

4:36 PM IST

അരയില്‍ തോര്‍ത്തുകെട്ടി സ്വര്‍ണ്ണം ഒളിപ്പിച്ച് യുവാവ്, പിടിയില്‍

കൊച്ചി വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ പിടിയിലായത്. 1650 ഗ്രാം സ്വര്‍ണ്ണം അരയില്‍ തോര്‍ത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ - കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിലാണ് സ്വര്‍ണ്ണമെത്തിച്ചത്.

4:18 PM IST

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി കൊച്ചു പ്രമേന്  ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

3:04 PM IST

പശ്ചിമബംഗാളില്‍ ടിഎംസി നേതാവിന്‍റെ വീട്ടില്‍ സ്ഫോടനം സ്ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രദേശിക നേതാവിൻറെ വീട്ടിലുണ്ടായ ബോംബ് സ്ടഫോടനത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കെയാണ് സംഭവം. 

3:02 PM IST

'ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസ്'

ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തിയത്. ക്രൈം ബ്രാഞ്ചിൻറെ സമ്മർദ്ദം കൊണ്ടാണ് മൊഴി നൽകിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി നൽകിയത്. 

2:16 PM IST

തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്

തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കി യിരിക്കുന്നത്. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്‍റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് നോട്ടീസ് നല്‍കിയത്.

12:32 PM IST

കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂർ

കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെ വാദം ശശി തരൂര്‍, ഡിസിസി പ്രസിഡന്റ് പ്രസിൻഡന്റിനെ തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പ്രതികരിച്ചു. 

11:47 AM IST

ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു

വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ നിന്നാണ് ആന്‍റണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

11:03 AM IST

എയിംസ് സ‍‍ർവ‍ർ ഹാക്കിംഗ്; ഉറവിടം വിദേശത്ത് നിന്ന്

ദില്ലി എയിംസിലെ സർവർ ഹാക്കിംഗിന്‍റെ ഉറവിടം വിദേശത്ത് നിന്നെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഏത് രാജ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. നവംബർ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നതെന്നും അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണ്ണമായും ചോർന്നെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

11:02 AM IST

ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

10:24 AM IST

സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.  Read More

10:24 AM IST

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മുഖ്യസാക്ഷി മൊഴി മാറ്റി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ് മാറ്റിയത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു പ്രകാശിന്‍റെ ആദ്യ മൊഴി.  Read More

10:23 AM IST

തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

 തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. 

10:21 AM IST

തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്

താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടു. തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്

9:56 AM IST

എയിംസ് ഹാക്കിങ് നടന്നത് നവംബർ 23 ന്

എയിംസ് സർവർ ഹാക്കിംഗിന്റെ ഉറവിടം ഇന്ത്യയ്ക്ക് പുറത്താണെന്ന് അന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഏത് രാജ്യത്ത് നിന്നാണ് ഹാക്കിങ് നടന്നതെന്ന് വ്യക്തമാക്കുന്നില്ല. നവംബർ 23 ന് ഉച്ചയ്ക്ക് 2.43 നാണ് ഹാക്കിങ് നടന്നത്. അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണമായും ചോർന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

7:32 AM IST

സംസ്ഥാന സ്കൂൾ കായികമേള: ആദ്യ സ്വർണം പാലക്കാടിന്

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. സീനിയർ ബോയ്സിന്റെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് മസൂദിനാണ് ആദ്യ സ്വർണം. 3000 സീനിയർ ഗേൾസിൽ കോട്ടയത്തെ ദേവിക ബെന്നിനാണ് സ്വർണ്ണം. പൂഞ്ഞാർ എസ് എം വി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

7:15 AM IST

അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ഷോളയൂർ ഊത്തുകുഴി സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30ക്കാണ്  സംഭവം. ഉറക്കത്തിനിടെ മൂത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയതായിരുന്നു എന്നാണ് വിവരം. 44 വയസായിരുന്നു. ഈ സമയത്ത് വീടിന് പുറത്തുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. നാല് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നാലാമത്തെയാളാണ് ഇദ്ദേഹം.

7:13 AM IST

തട്ടിയെടുത്ത കോടിക്കണക്കിൽ പൊരുത്തക്കേട്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിൽ ട്വിസ്റ്റ്. ബാങ്കിന്‍റെയും കോര്‍പറേഷന്‍റെയും കണക്കില്‍ പൊരുത്തക്കേട്. നഷ്ടപ്പെട്ടത് 15 കോടി 24 ലക്ഷമെന്ന് കോര്‍പറേഷന്‍ , രെജില്‍ തട്ടിയെടുത്തത് 12 കോടി മാത്രമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. Read More...

7:11 AM IST

തരൂരിനെ വിടാതെ നേതൃത്വം, കോട്ടയം സന്ദർശനവും വിവാദത്തിൽ

ശശി തരൂരിന്റെ കോട്ടയം സന്ദർശനവും വിവാദത്തിൽ. യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ആവർത്തിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്ത് വന്നു. ഇന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞു വന്ന ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. Read More

7:17 PM IST:

അച്ചൻകോവിലാറ്റില്‍ വീണ് പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്‍റെ മകൻ സൽമാനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്. ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് വീണത്. കുട്ടിക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്. 

7:08 PM IST:

വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച. കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ലത്തീൻ സഭ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടില്‍ അനുനയനീക്കങ്ങൾ നടക്കുന്നത്.

7:08 PM IST:

കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ച് സർവകലാശാല ഗവേണിംഗ് കൗണ്‍സിൽ. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. 

4:36 PM IST:

വിഴിഞ്ഞത്ത് സമവായ നീക്കം. മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ. തോമസ് ജെ നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ച നടക്കും. 

4:36 PM IST:

കൊച്ചി വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ പിടിയിലായത്. 1650 ഗ്രാം സ്വര്‍ണ്ണം അരയില്‍ തോര്‍ത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ - കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിലാണ് സ്വര്‍ണ്ണമെത്തിച്ചത്.

4:21 PM IST:

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി കൊച്ചു പ്രമേന്  ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

3:04 PM IST:

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രദേശിക നേതാവിൻറെ വീട്ടിലുണ്ടായ ബോംബ് സ്ടഫോടനത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കെയാണ് സംഭവം. 

3:02 PM IST:

ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തിയത്. ക്രൈം ബ്രാഞ്ചിൻറെ സമ്മർദ്ദം കൊണ്ടാണ് മൊഴി നൽകിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി നൽകിയത്. 

2:16 PM IST:

തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കി യിരിക്കുന്നത്. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്‍റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് നോട്ടീസ് നല്‍കിയത്.

12:32 PM IST:

കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെ വാദം ശശി തരൂര്‍, ഡിസിസി പ്രസിഡന്റ് പ്രസിൻഡന്റിനെ തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പ്രതികരിച്ചു. 

11:47 AM IST:

വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ നിന്നാണ് ആന്‍റണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

11:03 AM IST:

ദില്ലി എയിംസിലെ സർവർ ഹാക്കിംഗിന്‍റെ ഉറവിടം വിദേശത്ത് നിന്നെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഏത് രാജ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. നവംബർ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നതെന്നും അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണ്ണമായും ചോർന്നെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

11:02 AM IST:

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

10:25 AM IST:

ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.  Read More

10:24 AM IST:

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ് മാറ്റിയത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു പ്രകാശിന്‍റെ ആദ്യ മൊഴി.  Read More

10:23 AM IST:

 തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. 

10:21 AM IST:

താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടു. തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്

9:56 AM IST:

എയിംസ് സർവർ ഹാക്കിംഗിന്റെ ഉറവിടം ഇന്ത്യയ്ക്ക് പുറത്താണെന്ന് അന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഏത് രാജ്യത്ത് നിന്നാണ് ഹാക്കിങ് നടന്നതെന്ന് വ്യക്തമാക്കുന്നില്ല. നവംബർ 23 ന് ഉച്ചയ്ക്ക് 2.43 നാണ് ഹാക്കിങ് നടന്നത്. അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണമായും ചോർന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

7:32 AM IST:

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. സീനിയർ ബോയ്സിന്റെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് മസൂദിനാണ് ആദ്യ സ്വർണം. 3000 സീനിയർ ഗേൾസിൽ കോട്ടയത്തെ ദേവിക ബെന്നിനാണ് സ്വർണ്ണം. പൂഞ്ഞാർ എസ് എം വി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

7:15 AM IST:

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ഷോളയൂർ ഊത്തുകുഴി സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30ക്കാണ്  സംഭവം. ഉറക്കത്തിനിടെ മൂത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയതായിരുന്നു എന്നാണ് വിവരം. 44 വയസായിരുന്നു. ഈ സമയത്ത് വീടിന് പുറത്തുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. നാല് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നാലാമത്തെയാളാണ് ഇദ്ദേഹം.

7:13 AM IST:

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിൽ ട്വിസ്റ്റ്. ബാങ്കിന്‍റെയും കോര്‍പറേഷന്‍റെയും കണക്കില്‍ പൊരുത്തക്കേട്. നഷ്ടപ്പെട്ടത് 15 കോടി 24 ലക്ഷമെന്ന് കോര്‍പറേഷന്‍ , രെജില്‍ തട്ടിയെടുത്തത് 12 കോടി മാത്രമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. Read More...

7:11 AM IST: