Malayalam News Highlights : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്?

November 10 Malayalam News Update

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ് ആശ്രമം കത്തിച്ചെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞു. പ്രതി ജനുവരിയിൽ ആത്മഹത്യ ചെയ്തയാൾ. വിവരം സ്ഥിരീകരിച്ച് സഹോദരൻ. 

9:20 PM IST

'പ്രകാശിനെ അറിയാം, സമഗ്രമായി അന്വേഷിച്ചാല്‍ അക്രമവും പ്രകാശിന്‍റെ മരണവും ചുരുളഴിയും': സന്ദീപാനന്ദഗിരി

ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിനെ അറിയാമെന്ന് സന്ദീപാനന്ദഗിരി.  ഒന്നര വര്‍ഷം മുമ്പ് പ്രകാശ് ആശ്രമത്തിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായി അന്വേഷിച്ചാല്‍ അക്രമവും ഇയാളുടെ മരണവും ചുരുളഴിയുമെന്നും സന്ദീപാനന്ദഗിരി ന്യൂസ് അവറില്‍ പറഞ്ഞു. വൻവിവാദമായ കേസിൽ നാലുവര്‍ഷത്തിന് ശേഷമാണ് പ്രതി ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 

9:20 PM IST

കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു, ആക്രമണം സ്കൂളിന് മുന്‍പില്‍ വെച്ച്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‍സലിനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം കമലേശ്വരം ഹയർസെക്കന്‍ററി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. അഫ്‍സലിന്‍റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിൽ രണ്ട് പൊലീസുകാർ വന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അഫ്‍സലിനെ തടഞ്ഞുനിർത്തുന്ന അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

9:20 PM IST

'മധുവിന്‍റെ മരണം ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലം,മനുഷ്യത്വരഹിതമായ ആക്രമണം',മജിസ്റ്റീരിയൽ റിപ്പോർട്ട്

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മധു മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലെന്നും നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

9:19 PM IST

ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി, 3 മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്

സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങളുടെ  തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ജെ എസ് ഷിജു ഖാൻ അടക്കം 7 അംഗങ്ങള വിജയികളായി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയാണ് നിയമനം സംഗിൾ ബെഞ്ച് അസാധുവാക്കിയത്. മൂന്ന് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനും കോടതി ഉത്തരവിട്ടു.

2:41 PM IST

യുഡിഎഫ് കുതിപ്പ്, നേട്ടം 16 വാർഡുകളിൽ, 8 സീറ്റുകൾ പിടിച്ചെടുത്തു

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 16 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. എട്ടു വാർഡുകൾ പുതുതായി പിടിച്ചെടുക്കാൻ കഴിഞ്ഞത് യുഡിഎഫിന് വൻ നേട്ടമായി. എൽഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകൾ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി. തിരഞ്ഞെടുപ്പ് ഫലം

12:51 PM IST

തൃക്കരിപ്പൂർ അബ്ദുൾ സലാം ഹാജി കൊലക്കേസ്; ഇരട്ട ജീവപര്യന്തത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസിൽ ഹൈക്കോടതി നൽകിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രിം കോടതിയിൽ ​ഹർജി നൽകിയത്. അഞ്ചാം പ്രതി നിമിത്താണ് ഹർജി നൽകിയത്.

12:51 PM IST

കത്ത് വിവാദം: മേയർക്ക് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 

12:50 PM IST

ഗ്യാൻവാപി മസ്ജിദ് കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

ഗ്യാൻവാപി മസ്ജിദ് കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത ഉത്തരവ് നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ മെയ് 16 നാണ് ശിവലിം​ഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത് ഇടക്കാല ഉത്തരവ് ഇറക്കിയത്. 

12:49 PM IST

ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി

മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

12:33 PM IST

1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു, നിമിഷ സജയനെതിരെ സന്ദീപ് വാര്യർ

നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ഇത്തരത്തിൽ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കുറിച്ചു. 

12:17 PM IST

കെ സുധാകരനെതിരെ വിമര്‍ശനവുമായി ശിവൻകുട്ടി

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്നാണ് ശിവൻകുട്ടിയുടെ വിമര്‍ശനം.

12:13 PM IST

നഗരസഭ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും കനത്ത പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യുവമോർച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

12:08 PM IST

എക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി

എക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി. 

12:08 PM IST

പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാം, ഹൈക്കോടതി അനുമതി

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു.

11:30 AM IST

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 13  എൽഡിഎഫ് 11 ബിജെപി 4 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. 

ഉപതെരഞ്ഞെടുപ്പ് ഫലം

10:30 AM IST

ഡിവൈഎസ്പിക്ക് വധ ഭീഷണി, അന്വേഷണം സൈബർ പൊലീസിന്

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. 

9:50 AM IST

അച്ഛന്‍റെ വെട്ടേറ്റ് മകൻ മരിച്ചു

ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ അച്ഛന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനിഷ് (38) ആണ് മരിച്ചത്.  അച്ഛൻ തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

9:49 AM IST

മ്യാൻമറിൽ കുരുങ്ങിയ 9 ഇന്ത്യക്കാർ തിരിച്ചെത്തി

മ്യാൻമറിൽ സായുധസംഘം തടവിലാക്കിയ 9 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി. ഇന്ന് പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ സംഘത്തിൽ മലയാളിയായ വൈശാഖ് രവീന്ദ്രനുമുണ്ട്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയാണ് വൈശാഖ് രവീന്ദ്രൻ. ബാക്കി എട്ട് പേരും തമിഴ്നാട് സ്വദേശികളാണ്. 

9:48 AM IST

വിവാദകത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

കോർപ്പറേഷൻ മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

9:47 AM IST

ഗുജറാത്ത് കോണ്ഗ്രസിൽ രാജി തുടരുന്നു

ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഭവേശ് കത്താര രാജിവച്ചു. മൂന്ന് ദിവസത്തിനിടെ പാർട്ടി വിടുന്ന മൂന്നാമത്തെ എംഎൽഎ
 
9:47 AM IST

വാളയാർ കേസ്; തുടരന്വേഷണത്തിന് സിബിഐയുടെ പുതിയ ടീം

വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

9:45 AM IST

ബെംഗളൂരുവിൽ നിന്നും വന്ന ബസിൽ നിന്നും എംഡിഎംഎ പിടികൂടി

75 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് ആറ്റിങ്ങൽ സ്വദേശി ഷാൻ 

9:44 AM IST

ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകർ

ഈ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്ത പ്രകാശനും വേറെ ചില ആർഎസ്എസ് പ്രവർത്തകരും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് സംശയം 
 
9:43 AM IST

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം: പ്രതിയെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞു

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് തിരുവനന്തപുരം കുണ്ടമണ്കടവ് സ്വദേശിയായ പ്രകാശനെന്ന് സഹോദരൻ പ്രശാന്തിൻ്റെ വെളിപ്പെടുത്തൽ

9:20 PM IST:

ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിനെ അറിയാമെന്ന് സന്ദീപാനന്ദഗിരി.  ഒന്നര വര്‍ഷം മുമ്പ് പ്രകാശ് ആശ്രമത്തിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായി അന്വേഷിച്ചാല്‍ അക്രമവും ഇയാളുടെ മരണവും ചുരുളഴിയുമെന്നും സന്ദീപാനന്ദഗിരി ന്യൂസ് അവറില്‍ പറഞ്ഞു. വൻവിവാദമായ കേസിൽ നാലുവര്‍ഷത്തിന് ശേഷമാണ് പ്രതി ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 

9:20 PM IST:

കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‍സലിനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം കമലേശ്വരം ഹയർസെക്കന്‍ററി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. അഫ്‍സലിന്‍റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിൽ രണ്ട് പൊലീസുകാർ വന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അഫ്‍സലിനെ തടഞ്ഞുനിർത്തുന്ന അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

9:20 PM IST:

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മധു മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലെന്നും നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

9:19 PM IST:

സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങളുടെ  തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ജെ എസ് ഷിജു ഖാൻ അടക്കം 7 അംഗങ്ങള വിജയികളായി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയാണ് നിയമനം സംഗിൾ ബെഞ്ച് അസാധുവാക്കിയത്. മൂന്ന് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനും കോടതി ഉത്തരവിട്ടു.

2:41 PM IST:

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 16 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. എട്ടു വാർഡുകൾ പുതുതായി പിടിച്ചെടുക്കാൻ കഴിഞ്ഞത് യുഡിഎഫിന് വൻ നേട്ടമായി. എൽഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകൾ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി. തിരഞ്ഞെടുപ്പ് ഫലം

12:58 PM IST:

തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസിൽ ഹൈക്കോടതി നൽകിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രിം കോടതിയിൽ ​ഹർജി നൽകിയത്. അഞ്ചാം പ്രതി നിമിത്താണ് ഹർജി നൽകിയത്.

12:51 PM IST:

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 

12:50 PM IST:

ഗ്യാൻവാപി മസ്ജിദ് കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത ഉത്തരവ് നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ മെയ് 16 നാണ് ശിവലിം​ഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത് ഇടക്കാല ഉത്തരവ് ഇറക്കിയത്. 

12:49 PM IST:

മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

12:33 PM IST:

നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ഇത്തരത്തിൽ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കുറിച്ചു. 

12:17 PM IST:

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്നാണ് ശിവൻകുട്ടിയുടെ വിമര്‍ശനം.

12:13 PM IST:

കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും കനത്ത പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യുവമോർച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

12:08 PM IST:

എക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി. 

12:08 PM IST:

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു.

11:30 AM IST:

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 13  എൽഡിഎഫ് 11 ബിജെപി 4 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. 

ഉപതെരഞ്ഞെടുപ്പ് ഫലം

10:30 AM IST:

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. 

9:50 AM IST:

ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ അച്ഛന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനിഷ് (38) ആണ് മരിച്ചത്.  അച്ഛൻ തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

9:49 AM IST:

മ്യാൻമറിൽ സായുധസംഘം തടവിലാക്കിയ 9 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി. ഇന്ന് പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ സംഘത്തിൽ മലയാളിയായ വൈശാഖ് രവീന്ദ്രനുമുണ്ട്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയാണ് വൈശാഖ് രവീന്ദ്രൻ. ബാക്കി എട്ട് പേരും തമിഴ്നാട് സ്വദേശികളാണ്. 

9:48 AM IST:

കോർപ്പറേഷൻ മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

9:47 AM IST:

ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഭവേശ് കത്താര രാജിവച്ചു. മൂന്ന് ദിവസത്തിനിടെ പാർട്ടി വിടുന്ന മൂന്നാമത്തെ എംഎൽഎ
 
9:47 AM IST:

വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

9:45 AM IST:

75 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് ആറ്റിങ്ങൽ സ്വദേശി ഷാൻ 

9:44 AM IST:

ഈ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്ത പ്രകാശനും വേറെ ചില ആർഎസ്എസ് പ്രവർത്തകരും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് സംശയം 
 
9:43 AM IST: