Asianet News MalayalamAsianet News Malayalam

ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാൽ; ഗവര്‍ണറെ വിമര്‍ശിച്ചില്ലെന്ന് വി മുരളീധരൻ

ഒ രാജഗോപാലിന്‍റെത് വ്യക്തിപരമായ നിലപാടാണ് എന്ന് വിശദീകരിച്ച് ഒഴിയുകയാണ് ബിജെപി. ഗവര്‍ണറെ വിമര്‍ശിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പ്രസ്താവനയെന്നാണ് ഇക്കാര്യത്തിൽ വി മുരളീധരന്‍റെ വിശദീകരണം. 

o rajagopal comment against governor kerala bjp in crisis
Author
Trivandrum, First Published Jan 21, 2020, 1:56 PM IST

തിരുവനന്തപുരം/ ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ രംഗത്തെത്തിയ ഒ രാജഗോപാലിന്‍റെ നടപടിയിൽ ബിജെപിയിൽ അമര്‍ഷം പുകയുന്നു. പൗരത്വ പ്രശ്നത്തിൽ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്‍യും പ്രതിപക്ഷത്തിന്‍റെയും  എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെതിരെ തന്നെയാണെന്ന വിലയിരുത്തലുമായി ബിജെപി മുന്നോട്ട് പോകുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ ഒ രാജഗോപാലിന്‍റെ പ്രസ്താവന വരുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും സംയമനം പാലിക്കണമെന്ന ഒ രാജഗോപാലിന്‍റെ നിലപാടിനെതിരെ കടുത്ത അമര്‍ഷത്തിലാണ് പാര്‍ട്ടി, 

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ തുടര്‍ച്ചയായി എതിര്‍ നിലപാട് ആവര്‍ത്തിക്കുന്ന ഒ രാജഗോപാലിന്‍റെ നടപടി പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ഒ രാജഗോപാൽ എതിര്‍പ്പ് രേഖപ്പെടുത്താത് കൊണ്ട് മാത്രം പ്രമേയം ഐക്യകണ്ഠേന പാസായ വിവാദം ഇത് വരെ പാര്‍ട്ടിക്കകത്ത് കെട്ടടങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ വിവാദം. 

പാര്‍ട്ടി പാർട്ടി നിർദ്ദേശം കിട്ടിയില്ലെന്നായിരുന്നു അന്ന് രാജഗോപാലിൻറെ വിശദീകരണം. എംഎൽഎയും പാർട്ടി സംസ്ഥാന ഘടകവുമായി ഏറെനാളായി കാര്യമായി ആശയവിനിമയം നടക്കുന്നില്ല. ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലടക്കം തന്നോട് കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതി രാജഗോപാലിനുമുണ്ട്. അതിലുള്ള അതൃപ്തി അടക്കമാണ് രാജഗോപാലിൻറെ വേറിട്ട പ്രസ്താവനകളിൽ കാണുന്നതെന്ന സൂചനയുമുണ്ട്

പാർട്ടി നിർദ്ദേശം കിട്ടിയില്ലെന്നായിരുന്നു അന്ന് രാജഗോപാലിന്‍റെ വിശദീകരണം. എംഎൽഎയും പാർട്ടി സംസ്ഥാന ഘടകവുമായി ഏറെനാളായി കാര്യമായി ആശയവിനിമയം നടക്കുന്നില്ല. ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലടക്കം  കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതി രാജഗോപാലിനുമുണ്ട്. അതിലുള്ള അതൃപ്തി അടക്കമാണ് രാജഗോപാലിൻറെ വേറിട്ട പ്രസ്താവനകളിൽ കാണുന്നതെന്ന സൂചനയുമുണ്ട്. 

ഗവര്‍ണറെ വിമര്‍ശിക്കും വിധം വന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ കേന്ദ്ര മന്ത്രി വി മുരളീധരൻ ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞതായി കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു.  മുഖ്യമന്ത്രി ഗവർണർ തര്‍ക്കം പരിഹരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് രാജഗോപാൽ പറഞ്ഞതെന്ന് വി മുരളീധരൻ പറഞ്ഞു. ഗവർണർക്ക് ആരുടെയും പിന്തുണയുടെ ആവശ്യമില്ലെന്നും ഒ രാജഗോപാലിന്റെ പ്രസ്താവന പാർട്ടിയിൽ ഒരു ആശയകുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. 

 

Follow Us:
Download App:
  • android
  • ios