Asianet News MalayalamAsianet News Malayalam

'എം എൽ എയുടെ തെറ്റാണോ? ജനം ഇതും അറിയണം'; ജനപ്രതിനിധിയുടെ ഒരു ദിവസത്തെക്കുറിച്ച് പ്രതിഭ

ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ച് തുറന്നെഴുതി കായംകുളം എംഎല്‍എ പ്രതിഭ. സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളാണ് പ്രതിഭ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്

people must know these things too before blaming MLA Prathibha details about a day of a law maker
Author
Kayamkulam, First Published Feb 19, 2020, 10:04 PM IST

കായംകുളം: റോഡ് പൊളിഞ്ഞതിന് ഉൾപ്പെടെ ജനപ്രതിനിധികളെ കുറ്റപറയുന്നവരാണ് മിക്കവരും. എംപിമാർ, എംഎൽമാർ മുതൽ വാർഡ് മെമ്പർമാർ വരെ ഇത്തരത്തിൽ പഴികേൾക്കുന്നവരാണ്. എന്നാല്‍ ഇവരുടെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ച് തുറന്നെഴുതി കായംകുളം എംഎല്‍എ പ്രതിഭ. സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളാണ് പ്രതിഭ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

കായംകുളം എംഎല്‍എ പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം


ഒരു ജനപ്രതിനിധിയുടെ ഒരു ദിവസം...
എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്ന ഒരു പൊതുബോധത്തിൽ നിന്നും നമ്മുടെ സമൂഹം ഉണരേണ്ടതിന്റെ അനിവാര്യതയിലേക്കാണ്ട് എന്റെ ഈ കുറിപ്പ്... രാവിലെ ഹെൽത്ത് സബ്ജക്ട് കമ്മറ്റിയിൽ പങ്കെടുത്തു. ഷൈലജ ടീച്ചറുമൊത്ത്.. ബജറ്റിൽ ആരോഗ്യ രംഗത്ത് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അധിക ഫണ്ട് വകയിരുത്തുന്നതിനെക്കുറിച്ചും ഒക്കെ വിശദമായ സബ്ജക്ട് കമ്മറ്റി .. ഇറങ്ങാൻ നേരം കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ തുടർ പ്രവർത്തനത്തെക്കുറിച്ചും ടീച്ചറോട് സംസാരിച്ചു. എല്ലാം വേഗമാക്കാം മോളെ എന്ന മറുപടി തന്നു. തുടർന്ന് ഹെൽത്ത് സെക്രട്ടറിയോടും സംസാരിച്ചു. വേഗമാക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടു...
തുടർന്ന് ഹൈവേയിൽ ലൈറ്റ് ഇടുന്നതിനെക്കുറിച്ച് (നേരത്തെ ഉണ്ടായിരുന്നില്ല) എൽ എ ഫണ്ട് പ്രത്യേക അനുവാദം വാങ്ങിച്ചിട്ടും എന്താണ് ഭരണാനുമതി ലഭിക്കാത്തത് എന്ന് Follow up തുടങ്ങി.. ഇതൊക്കെ വേഗം തരേണ്ടതല്ലേ. As early As Possible എന്നല്ലേ ഉദ്യോഗസ്ഥർ ചിന്തിക്കേണ്ടത്... വെളിച്ചം കൊടുക്കാനും അപകടം കുറക്കാനുമാണ് എം എൽ എ ശ്രമിച്ചത്.. അപ്പോഴാണ് PA പറയുന്നത് ആ സെക്ഷനിലെ സ്റ്റാഫിന്റെ അമ്മ മരണപ്പെട്ടെന്ന്. അനുശോചനം അറിയിക്കുന്നതിനൊപ്പം പറയട്ടെ പകരം മറ്റൊരാൾ ചെയ്യാനുള്ള സംവിധാനം വേണ്ടതാണ്.. വീണ്ടും അതു വൈകുന്നു. എം എൽ എയുടെ തെറ്റാണോ.🤔 അല്ല എന്ന് തന്നെ ഉത്തരം... പക്ഷേ ജനം ഈ നടപടി ക്രമത്തെ ക്കുറിച്ച് അറിയുന്നുണ്ടോ🥺 :
അടുത്തത് കിഫ്ബി റോഡ് സമയബന്ധിതമായി തീർക്കുന്നതിനുള്ള ഇടപെടൽ.. കോൺട്രാക്ടറെ വിളിച്ചു.. അദ്ദേഹത്തിന്റെ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരിലൊരാൾ തല്ലിയ കാര്യം പറഞ്ഞു. തല്ലാൻ പാടില്ല തെറ്റ് തന്നെയാണ്.. റോഡ് സമയബന്ധിതമായി തീർക്കാൻ ഞാൻ പെടാപ്പാട് പെടുമ്പോഴാണ് ഈ വിധം കലാപരിപാടികൾ : ശേഷം കോൺട്രാക്ടർ പറഞ്ഞു 9 മാസമായി കേരള വാട്ടർ അതോറിറ്റി യിലേക്ക് രണ്ട് കലുങ്കുകൾ പണിയുന്നയിടത്തെ ക്രോസ് പൈപ്പ് ലൈൻ മാറ്റുന്നതിനുള്ള ഉള്ള പണം അടച്ചിട്ടെന്നും എന്നാൽ എന്നാൽ ഈ ഒമ്പത് മാസമായിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് . യാതൊരുവിധ നടപടി ഉണ്ടായില്ല എന്നും . ഞാൻ ഓർക്കുന്നു ഭഗവതിപടി മല്ലികാട്ടുകടവ് എട്ടു കിലോമീറ്റർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഞാൻ ചെന്നപ്പോൾ വാട്ടർ അതോറിറ്റിയുടെ അസിസ്റ്റൻറ് എഞ്ചിനീയറിനോട് നേരിട്ട് ഇക്കാര്യം പറഞ്ഞത്.എന്നിട്ടുംനാളിതുവരെ അവർ ഇത് ചെയ്തില്ല . ഇന്ന് ഞാൻ വീണ്ടും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ചു വേഗമാക്കാൻ നിർദ്ദേശിച്ചു .ശമ്പളം വാങ്ങുന്ന നന്ദിയില്ലായ്മയുടെ പ്രതീകങ്ങളായി ഉദ്യോഗസ്ഥർ മാറുന്നത് മൂലം പഴി കേൾക്കുന്നത് ജനപ്രതിനിധികളാണ്. ഇവിടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കോൺട്രാക്ടർ പണം അടച്ചിട്ടും കാലതാമസം വരുത്തി.. ഉത്തരവാദിത്വം വാട്ടർ അതോറിറ്റിയുടെ തന്നെ.. ഇത് ജനങ്ങൾ അറിയുന്നില്ല . ഇതാണ് ജനങ്ങൾ അറിയേണ്ടത്.. ഉഴപ്പൻമാരും ഉഴപ്പികളുമായ ഉദ്യോഗസ്ഥരോട് (നല്ല ഉദ്യോഗസ്ഥരോടല്ല ഇത് പറയുന്നത്) " നിങ്ങൾക്ക് ശമ്പളം വാങ്ങി ഫുഡ് അടിച്ചു സുഖലോലുപതയിൽ കഴിയുവാനുള്ള ഉള്ള ലാവണങ്ങൾ അല്ല സർക്കാർ സ്ഥാപനങ്ങൾ " ഇതാണ് ജനം ചോദ്യം ചെയ്യേണ്ടത് ... ഇതാണ് ജനം അറിയേണ്ടത്.
അടുത്തത് സ്കൂൾ കെട്ടിടം .. കോൺട്രാക്ടർ സബ് കോൺട്രാക്ടർക്ക് പണം കൊടുക്കില്ല. ഫോണും എടുക്കില്ല. എം എൽ എമാരുടെ സ്വപ്ന പദ്ധതികൾ ആണ് ഇത്തരക്കാർ മൂലം മെല്ലെ ആകുന്നത്.. ഓരോ നിർമ്മാണ പ്രവർത്തനവും സമയ ബന്ധിതമായി പൂർത്തി യാക്കിയില്ലെങ്കിൽ അത് അനീതി തന്നെയാണ്. ജനപ്രതിനിധികൾക്ക് ഫണ്ട് അനുവദിക്കാനും Follow up ചെയ്യാനും അല്ലേ കഴിയുള്ളൂ.. ഇതും ജനം അറിയണം..
. കായംകുളം ടെക്സ്മോ റോഡ് പലരും എം എൽ എ എന്ന നിലയിൽ എന്നോട് ചോദിക്കാറുണ്ട്. സത്യമാണ് എന്നോടാണ് ചോദിക്കേണ്ടത്. പക്ഷേ സത്യാവസ്ഥ അറിയണമല്ലോ .. ടെക്സ് മോ ഷഹീദർ പള്ളി മാർക്കറ്റ് പുതിയിടം റോഡ് നബാർഡിൽ ഉൾപ്പെടുത്തി തുടങ്ങി. ഒരു കള്ള കോൺട്രാക്ടർ നെറിയില്ലാത്തവൻ മെഹബൂസ് വന്നെടുത്തു... സിനിമാ പിടിക്കാൻ ഇടക്ക് പോയി കോൺട്രാക്ടർ എന്നും കേൾക്കുന്നു..എന്തായാലും റോഡ് പണി സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞില്ല. ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുഞാൻ ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ മേലിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അനുവദിക്കരുത്. അത്രയുംതെറി നാട്ടുകാർ വക ജനപ്രതിനിധികൾക്ക് കേട്ടിട്ടുണ്ടാവും... ആരെങ്കിലും ഉദ്യോഗസ്ഥരെ ഒരു ഫോൺ ചെയ്തു പോലും ചോദിക്കില്ല...
നല്ല കോൺട്രാക്ടർ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. ഉദ്യോഗസ്ഥർ കൃത്യമായും സമയബന്ധിതമായും ഇടപെട്ട് പ്രവൃത്തികൾ തീർക്കുക.. കളക്ടർമാർ എം എൽ എ വർക്കുകൾ മോനിറ്റർ ചെയ്യുക.. ഇതൊക്കെ ചെയ്യണം. 10 ലക്ഷം രൂപയുടെ പ്രവർത്തി തീർക്കാൻ 150 ദിവസം , 40 ലക്ഷം വർക്ക് തീർക്കാൻ 150 ദിവസം .. ജില്ലാ പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കുസ്യതി എങ്ങനെയുണ്ട്..ചുമ്മാ അങ്ങ് തട്ടും.. ഒന്നിനും ഒരു വ്യക്തതയുമില്ല.. ഇനി ചില കെട്ടിടങ്ങൾ ചെയ്താൽ ഇലക്ടിഫിക്കേഷൻ ഉണ്ടാവുകയേ ഇല്ല.. ഇതൊക്കെ ജനപ്രതിനിധികൾ അനുഭവിക്കുന്ന പച്ചയായ അനുഭവങ്ങൾ.. ഓരോ ഫോൺ കാളിലും ഞങ്ങളുടെ എനർജി എത്രയാണ് നഷ്ടപ്പെടുന്നത് എന്നറിയാമോ. പക്ഷേ ഈ follow up ആരും അറിയാറില്ല..
ജനപ്രതിനിധികൾ ചെയ്യുന്ന ആത്മാർത്ഥത പലപ്പോഴും പല ഉദ്യോഗസ്ഥർക്കും ഇല്ല .. വൈകി എത്തുന്ന നീതി അനീതി ആണ്.. ഉദ്യോഗസ്ഥരെ ഭയക്കാതിരിക്കുക. ജില്ലാ കളക്ടർ ഉൾപ്പെടെ ആരെയും ജനം ഭയക്കാതെ ഇരിക്കുക. ജനാധിപത്യ സംവിധാനം അത് പ്രവർത്തിക്കുന്നത് തന്നെ ജനങ്ങൾക്ക് വേണ്ടിയാണ്...

 

Follow Us:
Download App:
  • android
  • ios