Asianet News MalayalamAsianet News Malayalam

'മക്കള്‍ക്ക് നീതി വേണം'; സിബിഐ ഓഫീസിന് മുന്നില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളുടെ സത്യാഗ്രഹം

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 25ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം തുടങ്ങിയതാണ്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

periya murders parents protest in front of kochi cbi office
Author
Kochi, First Published Feb 24, 2020, 11:10 AM IST

കൊച്ചി: പെരിയ ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫിസിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുന്നു. സിബിഐ അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഒത്തുകളിച്ച് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് സത്യാഗ്രഹം. 

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 25ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം തുടങ്ങിയതാണ്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ മുഴുവൻ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. 

കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളുടെ ഗൂഡാലോചന ഉണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും ബന്ധുക്കളുടെ ആവശ്യം. ഇതില്‍ ഇതുവരെ വിധി വരാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് ഇരുവരുടേയും കുടുംബം സിബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ  2019 ഫെബ്രുവരിയിലാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

Follow Us:
Download App:
  • android
  • ios