Asianet News MalayalamAsianet News Malayalam

നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം: ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാരും ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം

pinarayi vijayan response about thannithode covid 19 observation student attack issue
Author
Thiruvananthapuram, First Published Apr 8, 2020, 6:36 PM IST

തിരുവനന്തപുരം: പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിക്ക് നേരെ മാത്രമല്ല, കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ത്തുന്ന നിലയുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരം ആയാണ് അക്രമണം എന്നാണ് ലഭിച്ച വിവരം. ഇത് പോലൊരു രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു,

അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പൊലീസ് ഒരു ഭാഗത്ത് ചെയ്യുമ്പോള്‍ തന്നെ നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം.  സമൂഹത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഒറ്റപ്പെടുത്തണം. 
ഇതിനെതിരെ നാടിന്‍റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios