Asianet News MalayalamAsianet News Malayalam

അജ്ഞാത ജീവി, മോഷ്ടാവ്; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കാന്‍ ശ്രമിക്കുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി.

Pinarayi vijayan warns people to not spread fake news
Author
Thiruvananthapuram, First Published Apr 6, 2020, 7:00 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സമയത്തും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പുറത്തിറാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം പ്രചരണങ്ങള്‍ ഏറെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കാന്‍ ശ്രമിക്കുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്.  ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം മനസിലാക്കി ശക്തമായി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ കുന്ദംകുളത്ത് അജ്ഞാത ജീവിയിറങ്ങിയെന്ന് കാട്ടി ചില ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും പൊലീസിന് തലവേദനയായി. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വടിന് പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
 

Follow Us:
Download App:
  • android
  • ios