Asianet News MalayalamAsianet News Malayalam

റെയില്‍വേയുടെ സഞ്ചരിക്കുന്ന ഐസൊലേഷൻ കേരളത്തിലും; ആദ്യ ഘട്ടം തിരുവനന്തപുരത്ത്

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങൾ അനുസരിച്ചാണ് വാർഡുകൾ ക്രമീകരിക്കുന്നത്. ഒരു കോച്ചില്‍ എട്ട് വാർഡുകൾ വീതമാണ് സജ്ജീകരിക്കുക. അതാത് പ്രദേശത്തെ രോഗികളെ നേരിട്ട് ഐസൊലേഷൻ ചെയ്യാൻ കഴിയുമെന്നതാണ് റെയില്‍വേ ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രത്യേകത.

railway to set up isolation wards into trains in kerala
Author
Kochi, First Published Apr 3, 2020, 7:32 AM IST

കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സഞ്ചരിക്കുന്ന റെയില്‍വേ ഐസൊലേഷൻ കേരളത്തിലും ഒരുക്കുന്ന തിരക്കിലാണ് റെയിൽവേ. 45 കോച്ചുകളിലായി 360 വാർഡുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ മാത്രം ആദ്യ ഘട്ടത്തിൽ ഐസൊലേഷൻ വാര്‍ഡുകളാക്കുക.

ആറ് പേര്‍ക്കിരിക്കാവുന്ന ബേ ക്യാബിനിൽ മധ്യത്തിലുളള രണ്ട് ബര്‍ത്തുകൾ നീക്കം ചെയ്താണ് ഒരു വാര്‍ഡ് ക്രമീകരിക്കുന്നത്. ഓരോ വാര്‍ഡും സര്‍ജിക്കൽ കര്‍ട്ടനിട്ട് മറയ്ക്കും. കൂടാതെ നഴ്‌സിങ് റൂമും മെഡിക്കല്‍ സ്റ്റോറും രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകളുമുണ്ടാകും. എല്ലാ വാര്‍ഡുകളിലും മൊബൈലും ലാപ്ടോപ്പും ചാർജ് ചെയ്യാൻ ആവശ്യത്തിന് പ്ലഗ്ഗ് പോയിൻറുകളും ഉണ്ടാകും. കൊതുകിനെ തടയാനും വായു സഞ്ചാരമുണ്ടാകാനും ജനലുകളിൽ കൊതുക് വല ഘടിപ്പിക്കും. നിലവിലുണ്ടായിരുന്ന കുളിമുറിയും ടോയ്‌ലറ്റ് സൗകര്യവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങൾ അനുസരിച്ചാണ് വാർഡുകൾ ക്രമീകരിക്കുന്നത്. ഒരു കോച്ചില്‍ എട്ട് വാർഡുകൾ വീതമാണ് സജ്ജീകരിക്കുക. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ നാല് ഡിപ്പോകളിലാണ് കോച്ചുകൾ വാര്‍ഡുകളാക്കി മാറ്റുന്ന ജോലികൾ നടക്കുന്നത്. ആവശ്യമെങ്കില്‍ സ്‌റ്റേഷനുകള്‍ തോറുമെത്തി അതാത് പ്രദേശത്തെ രോഗികളെ നേരിട്ട് ഐസൊലേഷൻ വാര്‍ഡിലാക്കാന്‍ കഴിയുമെന്നതാണ് റെയില്‍വേ ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രധാന പ്രത്യേകത.

Follow Us:
Download App:
  • android
  • ios