കേരളത്തിൽ ഇന്നുകൂടി അതിതീവ്ര മഴ തുടരും.നാളെ മുതൽ മഴയുടെ തീവ്രത കുറയും.3 ദിവസം കൂടി മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രത വേണമെന്ന് IMD മുതിർന്ന ശാസ്ത്രജ്ഞൻ ഡോ നരേഷ്.
- Home
- News
- Kerala News
- Malayalam News Live: കേരളത്തിൽ കനത്ത മഴ തുടരുന്നു, നാളെ മുതല്‍ മഴയുടെ തീവ്രത കുറയും
Malayalam News Live: കേരളത്തിൽ കനത്ത മഴ തുടരുന്നു, നാളെ മുതല്‍ മഴയുടെ തീവ്രത കുറയും

സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർനാളദേശം ആണ് സർക്കാർ മുന്നോട്ട് വെക്കുന്നത്
കേരളത്തിൽ ഇന്നുകൂടി അതിതീവ്ര മഴ തുടരും,നാളെ മുതൽ മഴയുടെ തീവ്രത കുറയും
കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ്
പമ്പയിലും മണിമലയാറിലും ഓറഞ്ച് അലർട്ട് നൽകി കേന്ദ്ര ജല കമ്മീഷൻ
അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി നിലച്ചു
അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ 33 Kv ലൈനിലേക്ക് മരം വീണതാണ് വൈദ്യുതി തടസപ്പെടാൻ കാരണം.കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ലൈൻ തകർന്നിടത്തേക്ക് തിരിച്ചു.വൈകീട്ടോടെ വൈദ്യുതി പുനസ്ഥാപിച്ചേക്കും
വയനാട് കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു.
കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാലാണ് കുറുവയിലെ വിനോദ സഞ്ചാരം താല്കാലികമായി നിരോധിച്ചതെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന
ജലനിരപ്പ് ഉയർന്നു
കാസർകോട് ഉപ്പള പുഴയിലെ ജലനിരപ്പ് ഉയർന്നു. തീരദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദേശം
പത്തനംതിട്ടയിൽ 107 മില്ലിമീറ്റർ മഴ
കഴിഞ്ഞ 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 107 മില്ലിമീറ്റർ ആണ്. മണിമലയാറ്റിലെ ജലനിരപ്പ് അപകടനില താണ്ടിയ സാഹചര്യത്തിൽ ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ഒമ്പതു ക്യാമ്പുകളും തിരുവല്ല താലൂക്കിൽ ഏഴു ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
95 കുടുംബങ്ങൾ ഇവിടങ്ങളിലേക്കു സുരക്ഷിതരായി മാറിയിട്ടുണ്ട്. ജലനിരപ്പ് വർദ്ധിക്കുന്ന പ്രവണതയല്ല നിലവിലുള്ളത്. സ്ഥിതിഗതികൾ ആശ്വാസകരമാണെങ്കിലും തീരങ്ങളിൽ പാർക്കുന്നവർ ഏവരും ജാഗ്രത പുലർത്തണം. കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷി തൃപ്തികരമായി തുടരുന്നു.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ഇന്ന് (ജൂലായ് 05) കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി., യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.
മരം ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണു
ആലപ്പുഴ വെളളക്കിണർ ജംഗ്ഷനിൽ ഓട്ടോറിക്ഷക്ക് മേൽ മരം കടപുഴകി വീണു. ആളപായമില്ല
കല്ലാർകുട്ടി ഡാം തുറന്നു
കല്ലാർകുട്ടി ഡാം തുറന്നു. ഒരു ഷട്ടർ 15 സെൻറീമീറ്റർ ആണ് തുറന്നത്