Asianet News MalayalamAsianet News Malayalam

മണ്ണടിഞ്ഞ മരട് ഫ്ലാറ്റ്: അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രാത്രികാല പദ്ധതി

ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൊണ്ടുപോവുക

remnant from maradu flat demolition site should be removed from today
Author
Kochi, First Published Jan 27, 2020, 12:14 AM IST

കൊച്ചി: മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കിത്തുടങ്ങും. ജെയ്ൻ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് മാറ്റുക. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയിരിക്കുന്നത്.

ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൊണ്ടുപോവുക.
ഇരുമ്പിന്‍റെ അവശിഷ്ടങ്ങള്‍ ഫ്ലാറ്റ് പൊളിച്ച കന്പനികളിലൊന്നായ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും.

മരടിലെ അവശിഷ്‍ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം

Follow Us:
Download App:
  • android
  • ios