കണ്ണൂർ: കണ്ണൂർ കൂടാളിയിൽ ബസ് എടുക്കുന്നതിനിടെ വാതിൽപ്പടിയിൽ നിന്ന വിദ്യാർത്ഥിയെ തള്ളിത്താഴെയിട്ട സംഭവത്തിൽ ക്ലീനർക്കെതിരെ കേസ്. ഇരിട്ടി റൂട്ടിലോടുന്ന കെസിഎം ബസിലെ ക്ലീനർ ശ്രീജിത്ത് പൊലീസ് പിടിയിലായി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ട് കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസുകാരനെയാണ് ബസ് എടുക്കവേ വാതിൽപ്പടിയിൽ നിന്നും കൈവിടുവിച്ച് ക്ലീനർ തള്ളിത്താഴെയിട്ടത്. 

കാര്യമായി പരിക്കേൽക്കാതെ അത്ഭുതകരമായാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. രക്ഷിതാവിന്‍റെ പരാതിയിലാണ് ഉളിയിൽ സ്വദേശി  ശ്രീജിത്തിനെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. ബസും കസ്റ്റഡിയിലെടുത്തു. കൂടാളി ഹൈസ്കൂളിന് മുന്നിൽ വിദ്യാർത്ഥികളെ കയറ്റാതെ ബസ് എടുക്കുന്നത് പതിവാണെന്ന് വ്യാപക പരാതിയുണ്ട്.

ദൃശ്യങ്ങൾ പുറത്ത്...