Asianet News MalayalamAsianet News Malayalam

ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് ചൂട് മുന്നറിയിപ്പ്

സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു

temperature warning in 6 districts of kerala
Author
Thiruvananthapuram, First Published Feb 18, 2020, 8:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് കൂടും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനിലയില്‍ വര്‍ദ്ധനയ്ക്ക് സാധ്യതയുള്ളത്. താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios