തൃശ്ശൂ‍ർ: ഈ വർഷത്തെ തൃശൂർ പൂരത്തിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ദേവസ്വങ്ങൾ യോഗം ചേർന്നേക്കും. മേയ് രണ്ടിനാണ് തൃശൂർ പൂരം.  കോവിഡിൻ്റെ നിയന്ത്രണമുള്ളതിനാൽ പൂരം പതിവു പോലെ നടത്തുക പ്രയസമാകും. 

പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചർച്ച ചെയ്യും. പൂരം നടത്തിപ്പ്  സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. 

കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങൾ ഭക്തർക്ക് പ്രവേശനം നിർത്തി വച്ചിരിക്കുകയാണ്. ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.