ആലപ്പുഴ: അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ ഗതാഗത തടസം പരിഹരിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നാല് മണിക്കൂറാണ് തടസ്സപ്പെട്ടത്. 

ഉച്ചയ്ക്ക് രണ്ടുമണിയോടെ പാതയിരട്ടിപ്പിക്കൽ ജോലിയുമായി ബന്ധപ്പെട്ട് സാധനങ്ങൾ എത്തിക്കുന്ന ഗുഡ്സ് ട്രെയിനാണ് അമ്പലപ്പുഴയിൽ വച്ച് പാളം തെറ്റിയത്. എറണാകുളത്ത് നിന്നുളള റെയിൽവേ മെയിന്‍റനൻസ് സംഘം എത്തിയാണ് തടസ്സം പരിഹരിച്ചത്. ഗതാഗത തടസ്സത്തെ തുടർന്ന് ഇതുവഴി കടന്നു പോകേണ്ട വിവിധ തീവണ്ടികള്‍ പലയിടത്തായി പിടിച്ചിട്ടിരുന്നു. 

ആലപ്പുഴ വഴി കടന്ന് പോകേണ്ട കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി ട്രെയിൻ കോട്ടയം വഴി തിരിച്ചുവിട്ടു.  തീവണ്ടിക്ക് കോട്ടയം, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.