കൊല്ലം: കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ  ആക്രമണം. ശാസ്താംകോട്ടയിൽ ലോക്ടൗൺ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആയിരുന്നു ആക്രമം. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ഷറഫുദ്ദിൻ ശാസ്താംകോട്ട സ്വദേശികളായ അബ്സല്‍ ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ഡൗൺ കാലത്ത് കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങിയിട്ടുണ്ട്. എപ്പിഡമിക് ഡിസീസ് ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കാലടി മറ്റൂർ സ്വദേശിയായ സോജനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റുചെയ്തു.