Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികളുടെ ക്ഷേമം; ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

പായിപ്പാട്ടും പെരുമ്പാവൂരിലും നടന്ന അതിഥി തൊഴിലാളികളുടെ സംഘടിത പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു

Welfare of migrant workers petition will be considered by the HC
Author
Kochi, First Published Apr 3, 2020, 7:10 AM IST

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പായിപ്പാട്ടും പെരുമ്പാവൂരിലും നടന്ന അതിഥി തൊഴിലാളികളുടെ സംഘടിത പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

അതിഥി തൊഴിലാളികളുടെ ക്ഷേമത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നതിലുള്‍പ്പെടെ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മറുപടി ആവശ്യപ്പട്ടത്. സര്‍ക്കാര്‍ നല്‍കിയ മറുപടിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios