Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കേസെടുത്ത് പൊലീസ്

കോഴിക്കോട് ഫറൂഖ് നല്ലൂർ പാണ്ടിപ്പാടം മസ്ജിദിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്ത 14 പേർക്കെതിരെ കേസെടുത്തു. ഒൻപത് പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാവക്കാട് തിരുവത്രയിൽ അഞ്ച് പേർ അറസ്റ്റിലായി.

worshiping inside mosque 11 arrest for violating lock down instruction
Author
Thiruvananthapuram, First Published Apr 4, 2020, 10:23 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്കാരം നടത്തിയതിനെതിരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പൊലീസ് നടപടി. തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിൽ വിലക്ക് ലംഘിച്ച് കൂട്ടം ചേർന്ന് നിസ്കാര ചടങ്ങുകൾ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്കാരം നടന്നത്. പെരിങ്ങമല, തെന്നൂർ സ്വദേശി കളായ ബഷീർ (55 ), ഷമീം ( 39 ), റഷീദ് ( 63 ), അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42), നസ്സിം (39) ‌ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65), നിസ്സാർ മുഹമ്മദ് സുൾഫി (48)  എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു. 

തൃശ്ശൂർ ചാവക്കാട് തിരുവത്രയിൽ അഞ്ച് പേർ അറസ്റ്റിലായി. തിരുവത്ര സ്വലാത്ത് നഗർ ജുമാമസ്ജിദ് കമ്മിറ്റിക്കാർക്ക് എതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് ആറേമുക്കാലിനായിരുന്നു കൂട്ടമായുള്ള നിസ്ക്കാരം. കൂട്ട നിസ്കാരത്തിൽ 15 പേർ പങ്കെടുക്കിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ഫറൂഖ് നല്ലൂർ പാണ്ടിപ്പാടം മസ്ജിദിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്ത 14 പേർക്കെതിരെ കേസ്. ഒൻപത് പേരെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഫറൂഖ് നല്ലൂർ പാണ്ടിപ്പാടം മസ്ജിദിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്ത 14 പേർക്കെതിരെ കേസെടുത്തു. ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ചതിന് ജുമാ മസ്ജിദ് കമ്മറ്റിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

വിലക്ക് ലംഘിച്ച് നിസ്കാരം നടത്തിയതിന് നേരത്തെ, വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ്‌ കേസെടുത്തിരുന്നു. ലോക്ക് ഡൗൺ  ലംഘിച്ച്  25 ലേറെ പേർ ഒത്തുകൂടിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 188,269 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Also Read: ലോക്ക്ഡൗണ്‍ പാലിക്കാതെ നിസ്കാരം: മലപ്പുറത്ത് ബദ്രയ്യ മസ്ജിദിനെതിരെ കേസെടുത്തു

Follow Us:
Download App:
  • android
  • ios