Asianet News MalayalamAsianet News Malayalam

വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം ഇന്ത്യക്കാര്‍; 30 ശതമാനം സ്ത്രീകള്‍

വിവാഹേതര ബന്ധങ്ങള്‍ക്ക് മാത്രമായുള്ള ആപ്പ്ലിക്കേഷനില്‍ ഇതുവരെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആദ്യത്തെ എക്സ്ട്രാ മരിറ്റല്‍ ഡേറ്റിങ് വെബ്സൈറ്റെന്ന് അറിയപ്പെടുന്ന  ഗ്ലീഡന്‍റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റായ സോളിനേ പെയ്‍ലെറ്റാണ് ഇക്കാര്യം പറഞ്ഞത്. 

5 lakh Indians swarm extra marital dating app Gleeden
Author
India, First Published Feb 24, 2019, 11:36 PM IST

ദില്ലി: വിവാഹേതര ബന്ധങ്ങള്‍ക്ക് മാത്രമായുള്ള ആപ്പ്ലിക്കേഷനില്‍ ഇതുവരെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആദ്യത്തെ എക്സ്ട്രാ മരിറ്റല്‍ ഡേറ്റിങ് വെബ്സൈറ്റെന്ന് അറിയപ്പെടുന്ന  ഗ്ലീഡന്‍റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റായ സോളിനേ പെയ്‍ലെറ്റാണ് ഇക്കാര്യം പറഞ്ഞത്. ഐഎഎന്‍എസ് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍. 

കുടുംബത്തെ പിണക്കാതെ മറ്റൊരു ബന്ധം തുടരാനായി രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെന്നും ഇത്തരം ഒരു പ്ലാറ്റ്ഫോം പുതിയ കാലത്ത് ആവശ്യമാണെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 25 ശതമാനം സ്ത്രീകളായിരുന്നു ഇന്ത്യയില്‍ നിന്ന് ഗ്ലീഡനില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അത് ഒരു വര്‍ഷം കൊണ്ട് 30 ശതമാനമായി. കഴിഞ്ഞ വര്‍ഷം ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ ആകെ 1.2 ലക്ഷം ആളുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. അത് ഇന്ന് അഞ്ച് ലക്ഷമായി ഉയര്‍ന്നു.

ഫ്രഞ്ച് ഡേറ്റിങ്ങ് കമ്പനിയായി 2009ലാണ് താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയതായിരുന്നു ഈ ആപ്ലിക്കേഷന്‍. ഇന്ന് ലോകത്താകെ 4.9 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് ആപ്ലിക്കേഷനുള്ളത്. നിലവില്‍ 70 ശതമാനം പുരുഷന്‍മാരും 30 ശതമാനം സ്ത്രീകളുമാണ് ആപ്പിന്‍റെ ഭാഗമായി നില്‍ക്കുന്നത്.  

ഇന്ത്യയില്‍ നിന്നുള്ള അംഗങ്ങള്‍ മറ്റ് രാജ്യങ്ങളിലുള്ളവരുമായും ഡേറ്റിങ് നടത്തുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ പ്രധാനമായും ദില്ലി, മുംബൈ, ബാംഗ്ലൂര്‍ നഗരങ്ങളെയാണ് ഗ്ലീഡന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമായതോടെ അത്തരം ബന്ധങ്ങളും ആപ്ലിക്കേഷനില്‍ വളരുന്നുണ്ടെന്നും സോളിനേ പറഞ്ഞു.

Follow Us:
Download App:
  • android
  • ios